ഒരുകോടിയുടെ പാക്കേജുമായി കെ.പി.എസ്.ടി.എ

Monday 05 August 2024 12:44 AM IST

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തബാധിതർക്കായി കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി ഒരുകോടിയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടത്തും. പത്ത് വീട്, പഠനോപകരണ വിതരണം എന്നിവ പദ്ധതിയിൽപ്പെടുന്നു. ടി.സിദ്ദിഖ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൾ മജീദ് പാക്കേജ് പ്രഖ്യാപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, വൈസ് പ്രസിഡന്റുമാരായ കെ. രമേശൻ, പി.എസ്. ഗിരീഷ് കുമാർ, റവന്യു ജില്ലാ പ്രസിഡന്റ്‌ ഷാജു പി. ജോൺ, സെക്രട്ടറി അനൂപ് എന്നിവർ പങ്കെടുത്തു.