എയിംസ് പോർട്ടൽ ലോഗിൻ: ഒ.ടി.പി നിർബന്ധം
Monday 05 August 2024 1:16 AM IST
തിരുവനന്തപുരം: കൃഷിവകുപ്പിന്റെ വിവിധ പദ്ധതി നടത്തിപ്പുകൾക്കും ധനസഹായ വിതരണത്തിനുമുള്ള കർഷക രജിസ്‌ട്രേഷൻ പോർട്ടലായ എയിംസ് പോർട്ടിൽ ലോഗിൻ നടപടികളിൽ ടു ഫാക്ടർ ഒഥന്റിക്കേഷൻ നിലവിൽവന്നു. ഇനി മുതൽ എയിംസ് പോർട്ടലിൽ ലോഗിൻ ചെയ്യാൻ യൂസർ ഐ.ഡി, പാസ്‌വേർഡ് എന്നിവയ്ക്ക് പുറമേ കർഷകരുടെ മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒ.ടി.പി കൂടി നൽകണം.
നെറ്റ്‌വർക്ക് ബുദ്ധിമുട്ടുകൾ കാരണം എസ്.എം.എസ് ലഭിക്കാത്ത സ്ഥലങ്ങളിൽ ഒ.ടി.പിക്കായി സന്ദേശ് (SANDES) മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്താം. ഫോൺ: 0471 2303990, 2309122, 2968122.