കുളമ്പുരോഗ വാക്സിനേഷൻ സംസ്ഥാനതല ഉദ്‌ഘാടനം

Monday 05 August 2024 1:18 AM IST

തിരുവനന്തപുരം: കുളമ്പുരോഗ, ചർമ്മ മുഴ വാക്സിനേഷൻ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം ഇന്ന് നടക്കും.എറണാകുളം പോത്താനിക്കാട് ഫാർമേഴ്‌സ് ബാങ്ക് ഓഡിറ്റോറിയത്തിൽ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്യും. മാത്യു കുഴൽനാടൻ എം. എൽ.എ അദ്ധ്യക്ഷനാകും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയാകും. 30 ദിവസങ്ങളിലായി 1916 വാക്സിനേഷൻ ടീമുകൾ വീടുകളിലെത്തി 14 ലക്ഷത്തോളം കന്നുകാലികൾക്ക് കുത്തിവയ്പ്പ് നൽകും.