യാത്രക്കാർക്ക് ഗുണകരമായ തീരുമാനവുമായി റെയിൽവേ ,​ കേരളത്തിൽ ഉടൻ നടപ്പാക്കും

Monday 05 August 2024 2:32 AM IST

പാലക്കാട്: ദക്ഷിണ റെയിൽവേയിലെ 44 ദീർഘദൂര ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ലിങ്ക് ഹോഫ് മാൻ ബുഷ് (എൽ.എച്ച്.ബി) ട്രെയിനുകളിൽ ഒന്നോ രണ്ടോ വീതം കോച്ചുകളാണ് കൂടുതലായി ഘടിപ്പിക്കുക. തേർഡ് എ.സി കോച്ചുകൾ കുറച്ചുകൊണ്ട് ജനറൽ കോച്ചുകളാണ് കൂട്ടുന്നത്. ഇതുവഴി കേരളത്തിലൂടെ ഓടുന്ന 16 ട്രെയിനുകൾക്കും ഗുണം ലഭിക്കും. ഭൂരിഭാഗം ട്രെയിനുകളും പരമ്പരാഗത കോച്ചിൽ നിന്ന് എൽ.എച്ച്.ബി കോച്ചുകളിലേക്ക് മാറുകയാണ്.

കേരളത്തിൽ കോച്ച് കൂട്ടുന്ന ട്രെയിനുകൾ: മാംഗ്ലൂർ - ചെന്നൈ സൂപ്പർഫാസ്റ്റ് (ഒന്ന്), എറണാകുളം - നിസാമുദ്ദീൻ മിലേനിയം എക്സ്പ്രസ് (ഒന്ന്), തിരുവനന്തപുരം - ചെന്നൈ വീക്ക്ലി സൂപ്പർഫാസ്റ്റ് (രണ്ട്), തിരുവനന്തപുരം - വെരാവൽ എക്സ്പ്രസ് (രണ്ട്), കൊച്ചുവേളി - ശ്രീഗംഗാനഗർ സൂപ്പർഫാസ്റ്റ് (ഒന്ന്), തിരുവനന്തപുരം - നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് (കോട്ടയം വഴി) (രണ്ട്), എറണാകുളം - നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് (രണ്ട്), തിരുവനന്തപുരം - നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് (ആലപ്പുഴ വഴി) രണ്ട്.

അതേസമയം, എൽഎച്ച്ബി കോച്ചുള്ള നേത്രാവതി എക്സ്പ്രസ്, മംഗള സൂപ്പർഫാസ്റ്റ് ട്രെയിനുകളിൽ പ്ലാറ്റ് ഫോമിന് നീളം കുറവായതിനാൽ ജനറൽ കോച്ചുകൾ കൂട്ടില്ല. നേത്രാവതിയിൽ ഒന്നര ജനറൽ കോച്ചാണ് (അര കോച്ച് തപാലിന്) ആകെയുള്ളത്. മംഗളയിൽ രണ്ടെണ്ണവും.

Advertisement
Advertisement