ദുരിതബാധിതർക്ക് സഹായഹസ്തവുമായി ശിവഗിരി മഠം

Tuesday 06 August 2024 4:31 AM IST

ശിവഗിരി: ഉരുൾപൊട്ടൽ ദുരിതമനുഭവിക്കുന്നവർക്കായി ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ ഗുരുധർമ്മപ്രചാരണ സഭയുടെയും യുവജനസഭയുടെയും മാതൃസഭയുടെയും പ്രവർത്തകർ വിവിധ ജില്ലകളിൽ നിന്ന് സമാഹരിച്ച അവശ്യവസ്തുക്കളുമായി വാഹനങ്ങൾ വയനാട്ടിലേക്ക് തിരിച്ചു.

ഇന്നലെ രാവിലെ 9 മണിക്കാണ് ശിവഗിരി മഠത്തിൽ നിന്ന് സാധനസാമഗ്രികളുമായി വാഹനങ്ങൾ പുറപ്പെട്ടത്. മഹാദുരന്തത്തിൽ ജീവഹാനി സംഭവിച്ചവരുടെ ആത്മശാന്തിക്ക് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെയും ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെയും നേതൃത്വത്തിൽ മഹാസമാധിയിൽ പ്രാർത്ഥന നടത്തിയ ശേഷമായിരുന്നു യാത്ര. സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, രജിസ്ട്രാർ കെ.ടി. സുകുമാരൻ, ജോ. രജിസ്ട്രാർ പുത്തൂർ ശോഭനൻ, പി.ആ.ഒ ഡോ. സനൽകുമാർ, യുവജനസഭ ചെയർമാൻ രാജേഷ് സഹദേവൻ, കൺവീനർ അഡ്വ. സുബിത്ത് എസ്. ദാസ്, വൈസ് ചെയർമാൻ അമൽരാജ് ഗാന്ധിഭവൻ, ഷാജി ചാത്തന്നൂർ, അജയൻ, ദിലീപ് പനയറ, കാളിദാസൻ, അജ്മൽ, അനന്ദു തുടങ്ങിയവർ യാത്രാ സംഘത്തിൽ ഉൾപ്പെടുന്നു. സംഘം കോട്ടയത്ത് എത്തിയപ്പോൾ കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി വിശാലാനന്ദ, ശിവഗിരി മഠം പി.ആർ.ഒ ഇ.എം. സോമനാഥൻ, ഉപദേശക സമിതി അംഗം കുറിച്ചി സദൻ, സഭാ ജില്ലാ പ്രസിഡന്റ് വാസുദേവൻ, സെക്രട്ടറി ബിജുവാസ്, ട്രഷറർ എസ്. പ്രസാദ് തുടങ്ങിയവർ ഉത്പന്നങ്ങൾ കൈമാറി.

ഫോട്ടോ: ഉരുൾപൊട്ടൽ ദുരിതമനുഭവിക്കുന്നവർക്കായി ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ ശേഖരിച്ച അവശ്യവസ്തുക്കളുമായി വാഹനങ്ങൾ വയനാട്ടിലേക്ക് പുറപ്പെടുന്നു

Advertisement
Advertisement