വയനാട് ദുരന്തം: സഹായവുമായി കെ ചിറ്റിലപ്പിള്ളി ഫൗണ്ടേൻ

Tuesday 06 August 2024 12:46 AM IST

കൊച്ചി: വയനാട് ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ 15 കോടി ചെലവഴിക്കുമെന്ന് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അറിയിച്ചു. ഫൗണ്ടേഷന്റെ പങ്കാളികളായ വിവിധ ഏജൻസികളുമായി ചേർന്ന് സർക്കാരിന്റെ പുനരധിവാസ മാനദണ്ഡങ്ങൾക്കനുസൃതമായിട്ടുള്ള നിർമ്മാണ പ്രവർത്തികൾക്ക് തുക ചെലവഴിക്കുമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുമായി ചേർന്ന് പുനരധിവാസ പദ്ധതികളിൽ സഹകരിക്കുന്നതിനും കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ സന്നദ്ധമാണ്.

Advertisement
Advertisement