വയനാട് പാക്കേജ് ; കടമ്പകൾ പലത്, കുരുക്കാകുന്നത് നടപടിക്രമങ്ങൾ

Tuesday 06 August 2024 4:42 AM IST

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റബന്ധുക്കളും കിടപ്പാടവും നഷ്ടപ്പെട്ടവർക്കുള്ള സമഗ്ര പാക്കേജ് പ്രകാരം സഹായം വിതരണം ചെയ്യാൻ സർക്കാരിന് മുന്നിൽ കടമ്പകൾ നിരവധി.

ആർക്ക് നൽകണമെന്നതിൽ വ്യക്തത വരുത്തുകയാണ് പ്രധാന വെല്ലുവിളി.

കുടുംബം ഒന്നടങ്കം മരിച്ചതിനാൽ അവകാശിക

ളില്ലാതായവരുണ്ട്.

ഇരയായ അന്യസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച് യാതൊരു രേഖയും ഇല്ല.

വയനാട് ജില്ലാ കളക്ടറേറ്റിൽ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. നേരിട്ട് എത്തി വിവരങ്ങൾ നൽകാൻ കഴിയുന്ന അവസ്ഥയിലല്ല ദുരിത ബാധിതർ. പരാതികളും ആക്ഷേപങ്ങളും ഉണ്ടാവാത്ത തരത്തിൽ സഹായധനം വിതരണം ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്.

എത്രവച്ച് നൽകണമെന്നോ, അതിന് എത്ര തുക വേണ്ടിവരുമെന്നോ തിട്ടപ്പെടുത്തിയിട്ടില്ല.

ടൗൺഷിപ്പ് അടക്കം സർക്കാർ പ്രഖ്യാപിച്ചെങ്കിലും അത് അത്ര എളുപ്പം സാദ്ധ്യമാവില്ല. ഭൂമി കണ്ടെത്തുക വലിയ വെല്ലുവിളിയാണ്. ഒരു ലക്ഷം ചതുരശ്ര മീറ്റർ സ്ഥലമെങ്കിലും വേണ്ടിവരും. വനമേഖലയായതിനാലും പ്രകൃതിദുർബല പ്രദേശമായതിനാലും കേന്ദ്രത്തിൽ നിന്ന് അനുമതി കിട്ടുക എളുപ്പമല്ല.മുൻപ് ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കിയില്ലെന്ന ആക്ഷേപവും നിലനിൽക്കുകയാണ്.

കടമ്പകൾ

1 മരിച്ചവരുടെ ബന്ധുക്കളാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കേണ്ടി വരും. വീടും സമ്പാദ്യവും കവർന്ന മണ്ണിൽ നിന്നും രേഖകൾ എങ്ങനെ വീണ്ടെടുക്കും?

2 നഷ്ടപ്പെട്ട ഭൂമി വീടിന്റെ വലിപ്പം എന്നിയുടെ രേഖകൾ റവന്യൂ വകുപ്പിലും തദ്ദേശവകുപ്പിലും ഉണ്ടാകും. ഉടമസ്ഥന് രേഖകൾ അവിടെ നിന്നും വീണ്ടെടുക്കണമെങ്കിൽ ഉദ്യോഗസ്ഥർ ഉദാരസമീപനം സ്വീകരിക്കണം.

3 അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ആവാസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരാണെങ്കിൽ സർക്കാർ രേഖകളിലുണ്ടാകും.

ആകെ 55 പേരെക്കുറിച്ചേ ഈ രേഖയുള്ളൂ.

അവർക്കെന്തെങ്കിലും സംഭവിച്ചോ എന്ന് വ്യക്തമാകണമെങ്കിൽ അവരുടെ നാട്ടിൽ നിന്നും അന്വേഷണം വരണം.

പരിഹാരമുണ്ട്, മനസ് വേണം

ആധാർലിങ്ക് ചെയ്തിട്ടുള്ള രേഖകൾ ഉടമയുടെ ഫോൺ നമ്പർ അറിയാമെങ്കിൽ സാദ്ധ്യമാകും. റവന്യൂവകുപ്പിൽ ആധാർ അധിഷ്ഠിത തണ്ടപ്പേര് പദ്ധതി നടപ്പിലാക്കിയിലെങ്കിലും ഉടമയുടെ വിലാസം പരിശോധിച്ച് രേഖകൾ കണ്ടെത്താനാകും.

` രേഖകൾ നഷ്ടമായവർക്ക് അദാലത്തുകൾ നടത്തി പരിഹാരമുണ്ടാക്കും. കാണാതായവരുടെ പട്ടിക തയാറാക്കുന്നത് പ്രധാന ദൗത്യമാണ്. ഇതിനായി അങ്കണവാടി, ആശ വർക്കർമാർ ഉൾപ്പെടെയുള്ളവരുടെ സഹായം തേടും.'

-കെ രാജൻ,

റവന്യൂമന്ത്രി

`പുനരധിവസത്തിന് സമഗ്രപാക്കേജ് നടപ്പാക്കും.ലോകമൊട്ടാകെ നിന്ന് സഹായമെത്തുന്നുണ്ട്. ഭൂമി, വീട്, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ എത്രയും വേഗത്തിൽ കണ്ടെത്തും.'

-കെ.എൻ.ബാലഗോപാൽ,

ധനമന്ത്രി

`മരിച്ചവരിൽ തിരിച്ചറിഞ്ഞവരുടെ പട്ടികയാണ് വയനാട് കളക്ടറേറ്റിൽ ഇപ്പോൾ തയ്യാറാക്കുന്നത്. തിരിച്ചറിയാത്തവരുടെ പട്ടിക തയ്യാറാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ ഡി.എൻ.എ ടെസ്റ്റ് നടത്തും. ഇവരുടെ ആശ്രതിർക്ക്നഷ്ടപരിഹാരം വൈകില്ല.'

-ഒ. ആർ.കേളു,

പട്ടികവിഭാഗം വകുപ്പ് മന്ത്രി

226:

മരിച്ചവർ

(സർക്കാർ കണക്കിൽ)

6:

ഇന്നലെ കിട്ടിയ

മൃതദേഹങ്ങൾ

27:

ഇന്നലെ സംസ്കരിച്ച

തിരിച്ചറിയാത്ത

മൃതദേഹങ്ങൾ

154:

ഇന്നലെ സംസ്കരിച്ച

തിരിച്ചറിയാത്ത

ശരീരഭാഗങ്ങൾ

ദു​ര​ന്ത​മേ​ഖ​ല​യ്ക്ക്
സ​മ​ഗ്ര​ ​പാ​ക്കേ​ജ്:
ധ​ന​കാ​ര്യ​ ​മ​ന്ത്രി

മേ​പ്പാ​ടി​ ​:​ദു​ര​ന്ത​ബാ​ധി​ത​രെ​ ​പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ന് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​സ​മ​ഗ്ര​ ​പാ​ക്കേ​ജ് ​ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ​ധ​ന​കാ​ര്യ​ ​മ​ന്ത്രി​ ​കെ.​എ​ൻ.​ ​ബാ​ല​ഗോ​പാ​ൽ​ ​പ​റ​ഞ്ഞു.​ ​ചൂ​ര​ൽ​മ​ല​യി​ലെ​ ​ദു​ര​ന്ത​ ​ബാ​ധി​ത​ ​പ്ര​ദേ​ശ​ങ്ങ​ൾ​ ​സ​ന്ദ​ർ​ശി​ച്ച​ശേ​ഷം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​മ​ന്ത്രി.
തി​ര​ച്ചി​ൽ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ള​ട​ക്കം​ ​ഊ​ർ​ജ്ജി​ത​മാ​യി​ ​തു​ട​രു​ക​യാ​ണ്.​ ​പു​ന​ര​ധി​വാ​സ​ത്തി​ന് ​വേ​ണ്ട​ ​സ്ഥ​ലം,​ ​ഭൂ​മി,​ ​വീ​ട്,​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​എ​ന്നി​വ​ ​എ​ത്ര​യും​ ​വേ​ഗ​ത്തി​ൽ​ ​സ​ജ്ജ​മാ​ക്കും.​ ​രാ​ജ്യ​ത്ത് ​നി​ന്നാ​ക​മാ​നം​ ​പു​ന​ര​ധി​വാ​സ​ത്തി​നും​ ​അ​തി​ജീ​വ​ന​ത്തി​നു​മാ​യി​ ​നി​ര​വ​ധി​ ​സ​ഹാ​യ​ങ്ങ​ൾ​ ​വി​വി​ധ​ ​വ്യ​ക്തി​ക​ളി​ൽ​ ​നി​ന്ന് ​ല​ഭ്യ​മാ​കു​ന്നു​വെ​ന്ന​ത് ​ശ്ര​ദ്ധേ​യ​മാ​ണ്.

കാ​ണാ​മ​റ​യ​ത്ത് 53​ ​കു​ട്ടി​കൾ

​ ​വ​യ​നാ​ട്ടി​ൽ​ ​സ്‌​കൂ​ളു​ക​ൾ​ ​തു​റ​ന്നു
​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​ഇ​ന്നെ​ത്തും

മേ​പ്പാ​ടി​:​ ​ക​ണ്ണീ​ർ​ ​പു​ഴ​യൊ​ഴു​കി​യ​ ​വ​യ​നാ​ട്ടി​ൽ​ ​ഇ​ന്ന​ലെ​ ​സ്‌​കൂ​ളു​ക​ൾ​ ​തു​റ​ന്നു.​ ​ദു​ര​ന്തം​ ​വി​ത​ച്ച​ ​മേ​പ്പാ​ടി​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​സ്‌​കൂ​ൾ​ ​തു​റ​ക്ക​ലും​ ​കു​ട്ടി​ക​ളു​ടെ​ ​പ​ഠ​ന​വും​ ​ഇ​ന്ന് ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​എ​ത്തു​ന്ന​തോ​ടെ​ ​തീ​രു​മാ​ന​മാ​കും.​ ​ദു​ര​ന്തം​ ​വി​ത​ച്ച​ ​മ​ണ്ണി​ൽ​ 53​ ​കു​ട്ടി​ക​ളെ​ ​ക​ണ്ടെ​ത്താ​നു​ണ്ട്.​ ​ജി​ല്ല​യി​ൽ​ 303​ ​സ്‌​കൂ​ളു​ക​ളാ​ണു​ള്ള​ത്.​ ​ദു​ര​ന്തം​ ​ന​ട​ന്ന​ ​മേ​ഖ​ല​യി​ൽ​ ​ത​ക​ർ​ന്ന​ ​സ്കൂ​ളു​ക​ളും​ ​ദു​രി​​താ​ശ്വാ​സ​ ​ക്യാ​മ്പു​ക​ൾ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ 36​ ​സ്‌​കൂ​ളു​ക​ളും​ ​പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന് ​വി​ദ്യാ​ഭ്യാ​സ​ ​ഓ​ഫീ​സ​ർ​ ​ശ​ശീ​ന്ദ്ര​ ​വ്യാ​സ് ​പ​റ​ഞ്ഞു.​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ലെ​ ​ബ​ന്ധ​പ്പെ​ട്ട​വ​രു​ടെയോ​ഗം​ ​വി​ളി​ച്ചി​ട്ടു​ണ്ട്.​ ​അ​തി​നു​ശേ​ഷം​ ​പൂ​ർ​ണ​മാ​യി​ ​ത​ക​ർ​ന്ന​ ​വെ​ള്ളാ​ർ​മ​ല​ ​വൊ​ക്കേ​ഷ​ണ​ൽ​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ലെ​ ​കു​ട്ടി​ക​ളെ​യും​ ​ദു​ര​ന്ത​ ​മേ​ഖ​ല​യി​ലെ​ ​മ​റ്റ് ​കു​ട്ടി​ക​ളെ​യും​ ​അ​ട​ക്കം​ ​പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​ത് ​തീ​രു​മാ​നി​ക്കും.​ ​ചൂ​ര​ൽ​മ​ല,​ ​മു​ണ്ട​ക്കൈ​ ​ഭാ​ഗ​ത്ത് ​നി​ര​വ​ധി​ ​കു​ട്ടി​ക​ളെ​ ​ദു​ര​ന്തം​ ​ക​വ​ർ​ന്നി​ട്ടു​ണ്ട്.​ ​ഇ​വ​രു​ടെ​ ​കു​ടും​ബ​ങ്ങ​ളെ​യും​ ​മ​ന്ത്രി​ ​ശി​വ​ൻ​ ​കു​ട്ടി​ ​സ​ന്ദ​ർ​ശി​ക്കും.​ ​മ​രി​ച്ച​ ​കു​ട്ടി​ക​ൾ​ക്കാ​യു​ള്ള​ ​പ്രാ​ർ​ത്ഥ​ന​യ്ക്കു​ശേ​ഷ​മാ​ണ് ​എ​ല്ലാ​യി​ട​ത്തും​ ​ക്ളാ​സു​ക​ൾ​ ​ആ​രം​ഭി​ച്ച​ത്.

വി​​​ലാ​​​സം​ ​ക​​​റു​​​ത്ത​​​ ​
മ​​​ഷി​​​യി​​​ൽ​​​ ​ന​​​മ്പ​​ർ

കെ.​സു​ജി​ത്


മേ​​​പ്പാ​​​ടി​​​:​​​ ​​​അ​​​ട​​​യാ​​​ള​​​ക്ക​​​ല്ലി​​​ൽ​​​ ​​​ക​​​റു​​​ത്ത​​​ ​​​മ​​​ഷി​​​യി​​​ൽ​​​ ​​​ഒ​​​രു​​​ ​​​ന​​​മ്പ​​​ർ.​​​ ​​​ഡി.​​​എ​​​ൻ.​​​എ​​​ ​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലൂ​​​ടെ​​​ ​​​തി​​​രി​​​ച്ച​​​റി​​​യ​​​പ്പെ​​​ടും​​​ ​​​വ​​​രെ​​​ ​​​അ​​​തു​​​മാ​​​ത്ര​​​മാ​​​ണ് ​​​വി​​​ലാ​​​സം.​​​ ​​​പ്ര​​​കൃ​​​തി​​​ ​​​അ​​​വ​​​രെ​​​ ​​​മു​​​ഖ​​​മി​​​ല്ലാ​​​ത്ത​​​വ​​​രും​​​ ​​​ശ​​​രീ​​​ര​​​മി​​​ല്ലാ​​​ത്ത​​​വ​​​രു​​​മാ​​​ക്കി​​​യ​​​പ്പോ​​​ൾ​​​ ​​​ഉ​​​റ്റ​​​ ​​​ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കോ​​​ ​​​ഒ​​​പ്പം​​​ ​​​ന​​​ട​​​ന്ന​​​ ​​​കൂ​​​ട്ടു​​​കാ​​​ർ​​​ക്കോ​​​ ​​​തി​​​രി​​​ച്ച​​​റി​​​യാ​​​ൻ​​​ ​​​പ​​​റ്റി​​​യി​​​ല്ല.​​​ ​​​ആ​​​റ​​​ടി​​​ ​​​മ​​​ണ്ണി​​​ൽ​​​ ​​​മ​​​ണ്ണോ​​​ടു​​​ ​​​ചേ​​​രു​​​മ്പോ​​​ഴും​​​ ​​​പ്രി​​​യ​​​പ്പെ​​​ട്ട​​​വ​​​ർ​​​ ​​​അ​​​വ​​​രെ​​​ ​​​തെ​ര​​​ഞ്ഞു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​ ​
സ​​​ർ​​​വ​​​മ​​​ത​​​ ​​​പ്രാ​​​ർ​​​ത്ഥ​​​ന​​​യും​​​ ​​​ത​​​ങ്ങ​​​ളു​​​ടെ​​​ ​​​പ്രി​​​യ​​​പ്പെ​​​ട്ട​​​വ​​​രെ​​​യാ​​​ണ് ​​​ആ​​​ ​​​മ​​​ണ്ണി​​​ല​​​ട​​​ക്കു​​​ന്ന​​​തെ​​​ന്ന​​​ ​​​ബോ​​​ദ്ധ്യ​​​വു​​​മാ​​​ണ് ​​​അ​​​വ​​​ർ​​​ക്കു​​​ ​​​കൂ​​​ട്ടു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.​​​ ​​​ചെ​​​റി​​​യ​​​ ​​​കു​​​ട്ടി​​​ക​​​ൾ​​​ ​​​മു​​​ത​​​ൽ​​​ ​​​വൃ​​​ദ്ധ​​​ർ​​​ ​​​വ​​​രെ​​​ 27​​​ ​​​മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളും​​​ 154​​​ ​​​ശ​​​രീ​​​ര​​​ഭാ​​​ഗ​​​ങ്ങ​​​ളും​​​ ​​​ഇ​​​ന്ന​​​ലെ​​​ ​​​കൂ​​​ട്ട​​​ ​​​സം​​​സ്‌​​​കാ​​​രം​​​ ​​​ന​​​ട​​​ത്തി.​​​ ​​​ഉ​​​ച്ച​​​യ്ക്കു​​​ ​​​ശേ​​​ഷം​​​ ​​​വി​​​വി​​​ധ​​​ ​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് ​​​സം​​​സ്‌​​​കാ​​​രം​​​ ​​​ന​​​ട​​​ന്ന​​​ത്.​​​ ​​​രാ​​​ത്രി​​​ 9​​​ ​​​മ​​​ണി​​​യോ​​​ടെ​​​യാ​​​ണ് 52​​​ ​​​പേ​​​രു​​​ടെ​​​ ​​​സം​​​സ്‌​​​കാ​​​ര​​​ ​​​ച​​​ട​​​ങ്ങു​​​ക​​​ൾ​​​ ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കി.​​​ ​​​പൂ​​​ർ​​​ണ​​​മാ​​​യ​​​തും​​​ ​​​ശ​​​രീ​​​ര​​​ഭാ​​​ഗ​​​ങ്ങ​​​ളും​​​ ​​​ഓ​​​രോ​​​ ​​​മൃ​​​ത​​​ശ​​​രീ​​​ര​​​ങ്ങ​​​ളാ​​​യി​​​ ​​​പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ​​​സം​​​സ്‌​​​കാ​​​രം.​​​ ​​​ആ​​​ദ്യം​​​ ​​​ക്രൈ​​​സ്ത​​​വ​​​ ​​​മ​​​താ​​​ചാ​​​ര​​​പ്ര​​​കാ​​​ര​​​വും​​​ ​​​പി​​​ന്നീ​​​ട് ​​​ഹൈ​​​ന്ദ​​​വ​​​ ​​​മ​​​താ​​​ചാ​​​ര​​​ ​​​പ്ര​​​കാ​​​ര​​​വും​​​ ​​​തു​​​ട​​​ർ​​​ന്ന് ​​​ഇ​​​സ്ലാം​​​ ​​​മ​​​താ​​​ചാ​​​ര​​​ ​​​പ്ര​​​കാ​​​ര​​​വും​​​ ​​​പ്രാ​​​ർ​​​ത്ഥ​​​ന​​​ക​​​ളും​​​ ​​​അ​​​ന്ത്യോ​​​പ​​​ചാ​​​ര​​​വും​​​ ​​​ന​​​ൽ​​​കി.​​​ ​​​​​ശാ​​​സ്ത്രീ​​​യ​​​ ​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലു​​​ടെ​​​ ​​​തി​​​രി​​​ച്ച​​​റി​​​ഞ്ഞ് ​​​ബ​​​ന്ധു​​​ക്ക​​​ൾ​​​ ​​​വ​​​രി​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ​​​ ​​​വീ​​​ണ്ടും​​​ ​​​അ​​​ന്ത്യ​​​ക​​​ർ​​​മ​​​ങ്ങ​​​ൾ​​​ ​​​ന​​​ട​​​ത്താ​​​നു​​​ള്ള​​​ ​​​അ​​​വ​​​സ​​​ര​​​ങ്ങ​​​ളൊ​​​രു​​​ക്കി​​​യാ​​​ണ് ​​​സം​​​സ്‌​​​കാ​​​രം​​​ ​​​ന​​​ട​​​ത്തി​​​യ​​​ത്.

Advertisement
Advertisement