ഈ ചെറിയ കാലയളവിൽ നിക്ഷേപങ്ങൾക്ക് മറ്റ് ബാങ്കുകളൊന്നും ഇത്രയും ഉയർന്ന പലിശ നൽകുന്നില്ല

Tuesday 06 August 2024 12:03 PM IST

കൊച്ചി: വിപണിയിൽ പണലഭ്യത കുറഞ്ഞതോടെ സ്ഥിര നിക്ഷേപങ്ങൾ ആകർഷിക്കാൻ ബാങ്കിംഗ് രംഗത്ത് പോരാട്ടം ശക്തമാകുന്നു. വാണിജ്യ ബാങ്കുകൾ തുടർച്ചയായി പലിശ വർദ്ധിപ്പിച്ചിട്ടും നിക്ഷേപ സമാഹരണത്തിൽ കാര്യമായ നേട്ടമുണ്ടാക്കാൻ കഴിയുന്നില്ല. സ്വർണം, ഓഹരി, കടപ്പത്രങ്ങൾ എന്നിവയിൽ നിന്നും മികച്ച വരുമാനം ലഭിക്കുന്നതാണ് സ്ഥിര നിക്ഷേപങ്ങൾക്ക് പ്രിയം കുറയ്ക്കുന്നത്. ഇതിനിടെ വിപണിയിലെ ഏറ്റവും ഉയർന്ന പലിശ നിരക്കുമായി സ്മാൾ ഫിനാൻസ് ബാങ്കുകൾ നിക്ഷേപ സമാഹരണത്തിൽ മികച്ച മുന്നേറ്റം നടത്തുന്നു.

ഇക്വിറ്റാസ്, ഉജ്ജീവൻ, ബന്ധൻ തുടങ്ങിയ സ്‌മാൾ ഫിനാൻസ് ബാങ്കുകൾ 15 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് ഒൻപത് ശതമാനം വരെ പലിശയാണ് നൽകുന്നത്. ഇത്രയും ചെറിയ കാലയളവിൽ നിക്ഷേപങ്ങൾക്ക് മറ്റ് ബാങ്കുകളൊന്നും ഇത്രയും ഉയർന്ന പലിശ നൽകുന്നില്ല.

തുടർച്ചയായി എട്ടാം തവണയും റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കിൽ മാറ്റം വരുത്താത്തതിനാൽ സ്ഥിര നിക്ഷേപങ്ങൾ ആകർഷിക്കാൻ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമായുള്ള മത്സരം ശക്തമാണ്.നിക്ഷേപങ്ങൾ സുരക്ഷിതമാണെന്നതും മികച്ച വരുമാനം നേടാൻ കഴിയുന്നതുമാണ് ഫിക്സഡ് ഡെപ്പോസിറ്റുകളുടെ അനുകൂല ഘടകം. നാണയപ്പെരുപ്പം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് മുഖ്യ നിരക്കായ റിപ്പോ രണ്ടര ശതമാനം വർദ്ധിപ്പിച്ചതോടെ സ്ഥിര നിക്ഷേപങ്ങൾക്ക് പത്ത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പലിശയാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്നത്.

ഇക്വിറ്റാസ് ബാങ്ക്

444 ദിവസത്തേക്ക് സ്ഥിര നിക്ഷേപങ്ങൾക്ക് ഒൻപത് ശതമാനം പലിശ നൽകുന്ന ഇക്വിറ്റാസ് ബാങ്കാണ് ഇപ്പോഴത്തെ താരം.

ഉജ്ജീവൻ ബാങ്ക്

ഒരു വർഷ കാലയളവിലെ നിക്ഷേപങ്ങൾക്ക് ഉജ്ജീവൻ ബാങ്ക് 8.75 ശതമാനം പലിശ നൽകുന്നു.

ബന്ധൻ ബാങ്ക്

ഒരു വർഷത്തെ നിക്ഷേപത്തിന് ബന്ധൻ ബാങ്ക് 8.35 ശതമാനം പലിശയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഇൻഡസ് ഇൻഡ്

ഒരു വർഷത്തേക്ക് ഇൻഡസ് ഇൻഡ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ 8.25 ശതമാനമാണ്.

എ​സ്.​ബി.​ഐ​ ​അ​റ്റാ​ദാ​യ​ത്തി​ൽ​ ​നേ​രി​യ​ ​വ​ള​ർ​ച്ച

കൊ​ച്ചി​:​ ​ന​ട​പ്പു​സാ​മ്പ​ത്തി​ക​ ​വ​ർ​ഷം​ ​ഏ​പ്രി​ൽ​ ​മു​ത​ൽ​ ​ജൂ​ൺ​ ​വ​രെ​ ​രാ​ജ്യ​ത്തെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ബാ​ങ്കാ​യ​ ​സ്‌​റ്റേ​റ്റ് ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​യു​ടെ​(​എ​സ്.​ബി.​ഐ​)​ ​അ​റ്റാ​ദാ​യം​ 0.89​ ​ശ​ത​മാ​നം​ ​വ​ർ​ദ്ധ​ന​യോ​ടെ​ 17,035.16​ ​കോ​ടി​ ​രൂ​പ​യി​ലെ​ത്തി.​ ​മു​ൻ​വ​ർ​ഷം​ ​ഇ​ക്കാ​ല​യ​ള​വി​ൽ​ ​അ​റ്റാ​ദാ​യം​ 16,884​ ​കോ​ടി​ ​രൂ​പ​യാ​യി​രു​ന്നു.​ ​കി​ട്ടാ​ക്ക​ട​ങ്ങ​ളു​ടെ​ ​പേ​രി​ൽ​ ​അ​ധി​ക​ ​തു​ക​ ​മാ​റ്റി​വെ​ച്ച​താ​ണ്(​പ്രൊ​വി​ഷ​നിം​ഗ്)​ ​ലാ​ഭം​ ​കു​റ​യാ​നി​ട​യാ​ക്കി​യ​ത്.​ ​മു​ൻ​വ​ർ​ഷം​ ​ജൂ​ൺ​ ​പാ​ദ​ത്തി​ലേ​ക്കാ​ൾ​ ​പ്രൊ​വി​ഷ​നിം​ഗ് 37.9​ ​ശ​ത​മാ​നം​ ​ഉ​യ​ർ​ന്ന് 3,449.42​ ​കോ​ടി​ ​രൂ​പ​യി​ലെ​ത്തി​യി​രു​ന്നു.


അ​വ​ലോ​ക​ന​ ​കാ​ല​യ​ള​വി​ൽ​ ​അ​റ്റ​ ​പ​ലി​ശ​ ​വ​രു​മാ​നം​ 5.7​ ​ശ​ത​മാ​നം​ ​വ​ർ​ദ്ധി​ച്ച് 41,125.5​ ​കോ​ടി​ ​രൂ​പ​യി​ലെ​ത്തി.​ ​പ​ലി​ശ​ ​വ​രു​മാ​ന​ത്തി​ൽ​ ​നി​ന്നു​ള്ള​ ​ലാ​ഭം​ 3.35​ ​ശ​ത​മാ​ന​മാ​യി​ ​കു​റ​ഞ്ഞു.​ ​മൊ​ത്തം​ ​നി​ഷ്ക്രി​യ​ ​ആ​സ്തി​ ​ജൂ​ൺ​ 30​ന് ​അ​വ​സാ​നി​ച്ച​ ​കാ​ല​യ​ള​വി​ൽ​ 2.21​ ​ശ​ത​മാ​ന​മാ​യി​ ​മെ​ച്ച​പ്പെ​ട്ടു.


ഇ​ക്കാ​ല​യ​ള​വി​ൽ​ ​വാ​യ്‌​പാ​ ​വി​ത​ര​ണ​ത്തി​ൽ​ ​മി​ക​ച്ച​ ​വ​ള​ർ​ച്ച​ ​ദൃ​ശ്യ​മാ​യി.​ ​ജൂ​ൺ​ ​വ​രെ​യു​ള്ള​ ​മൂ​ന്ന് ​മാ​സ​ത്തി​ൽ​ ​വാ​യ്പാ​ ​വി​ത​ര​ണം​ 15.39​ ​ശ​ത​മാ​നം​ ​ഉ​യ​ർ​ന്ന് 32.18​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​യി​ലെ​ത്തി.​ ​ചെ​റു​കി​ട,​ ​ഇ​ട​ത്ത​രം​ ​സം​രം​ഭ​ങ്ങ​ൾ,​ ​കാ​ർ​ഷി​ക​ ​മേ​ഖ​ല​ക​ളി​ലാ​ണ് ​വാ​യ്‌​പാ​ ​വി​ത​ര​ണം​ ​മെ​ച്ച​പ്പെ​ട്ട​ത്.​ ​അ​തേ​സ​മം​ ​നി​ക്ഷേ​പ​ ​സ​മാ​ഹ​ര​ണം​ 8.18​ ​ശ​ത​മാ​നം​ ​വ​ള​ർ​ച്ച​യോ​ടെ​ 49​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​യി​ലെ​ത്തി.

Advertisement
Advertisement