അതുലിന്റെ കാരുണ്യ ഹൃദയത്തിന് അംഗീകാരം
ചോറ്റാനിക്കര : വയനാട്ടിലെ മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽപ്പെട്ടവരെ കണ്ടെത്തിയതിനായി രാപ്പകൽ പരിശ്രമിച്ച അതുൽ മനോജിനെ തേടി അഭിനന്ദന സാക്ഷ്യപത്രം. താമരശ്ശേരി ഡിവൈ.എസ്.പി പ്രമോദ് നൽകി ലീഡ് ഡൈവറായ അതുൽ മനോജിനേയും മറ്റ് 15 പേരെയും ആദരിച്ചു.
കുരിക്കാട് ചന്തപ്പറമ്പ് കോളനിയിൽ കരിമാംകുഴിയിൽ കെ.എസ്. മനോജിന്റെയും പരേതയായ രജനിയുടെയും മകനാണ് അതുൽ മനോജ്.
തൃശ്ശൂർ ആസ്ഥാനമായ വേൾഡ് ഡൈവേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ഡൈവേഴ്സിനെ ദുരന്തം നടന്ന് മൂന്നാം ദിവസമാണ് പൊലീസ് ക്ഷണിച്ചത് മുങ്ങിത്താഴ്ന്ന് ചേതനയറ്റവരെ മാത്രമാണ് കണ്ടെടുക്കാനായതെ ന്ന ദുഃഖത്തിലാണ് അതുലും സംഘവും .
വേൾഡ് ഡ്രൈവേഴ്സ് അസോ.
വേൾഡ് ഡൈവേഴ്സ് അസോസിയേഷൻ രൂപീകരിച്ചിട്ട് മൂന്നു വർഷമായി. സമുദ്രാന്തർ ഭാഗത്തായാലും മുങ്ങിത്തപ്പാനുള്ള പരിശീലനം തങ്ങൾക്കുണ്ടെന്ന് അതുൽ പറയുന്നു. ഡൈവേഴ്സിനു സുരക്ഷിതത്വത്തിനുള്ള ഉപകരണങ്ങൾക്ക് ആളൊന്നിന് ഒന്നരലക്ഷം രൂപ വിലവരും. സ്വന്തമായി ജോലി ചെയ്തിട്ടാണ് 21കാരനായ അതുൽ ഇത് സംഘടിപ്പിച്ചത്.
21 പേർക്ക് പുതുജീവനേകി
ഇക്കാലയളവിൽ അതുൽ 12 ലധികം പേരെ രക്ഷിച്ചിട്ടുണ്ട്. മുക്കം പോലിസ് സ്റ്റേഷൻ പരിധിയിലെ കോടഞ്ചേരി, ഇരുവഞ്ചിപ്പുഴ, നാരങ്ങാത്തോട് തുടങ്ങിയ സ്ഥലങ്ങളിലാണ് ദൗത്യത്തിൽ ഏർപ്പെട്ടത്. പ്ളസ്ടു കഴിഞ്ഞ് ബി.എ.ഇംഗ്ളീഷിന് ചേർന്നെങ്കിലും സാഹസികനായതിനാൽ കലൂർ ഗിരീക്ഷിന്റെ കീഴിൽ സ്കൂബാ ഡൈവിംഗ് അഭ്യസിച്ചു.