ഖാദർ കമ്മിറ്റി നിർദ്ദേശങ്ങൾ അപ്രായോഗികം: മന്ത്രി ശിവൻകുട്ടി

Wednesday 07 August 2024 12:00 AM IST

കൽപ്പറ്റ: ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ പല നിർദ്ദേശങ്ങളും അപ്രായോഗികമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. അദ്ധ്യാപക നിയമനം പി.എസ്. സിക്ക് വിടുന്നത് ചർച്ച ചെയ്തെടുക്കേണ്ട തീരുമാനമാണ്. പ്രത്യേകം ബോർഡ് നിയമിക്കണമെന്നതിൽ തീരുമാനമായില്ല. ഖാദർ കമ്മിറ്റി റിപ്പോർട്ട് ക്യാബിനറ്റ് അംഗീകരിച്ചിട്ടുണ്ട്. പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമേ നടപടികൾ സ്വീകരിക്കാനാവൂ. സ്‌കൂൾ സമയത്തിലെ മാറ്റവും തത്കാലം പ്രായോഗികമല്ല. വിദഗ്ദ്ധരുമായി ചർച്ച ചെയ്ത ശേഷം കേരളത്തിലെ സാഹചര്യമനുസരിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന്മന്ത്രി പറഞ്ഞു.

ഡെ​പ്യൂ​ട്ടി​ ​ക​ള​ക്ട​ർ​മാ​രെ​ ​പു​ന​ർ​വി​ന്യ​സി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പെ​രു​മാ​റ്റ​ ​ച​ട്ട​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​സ്ഥ​ലം​മാ​റ്രി​ ​നി​യ​മി​ച്ചി​രു​ന്ന​ ​റ​വ​ന്യൂ​വ​കു​പ്പി​ലെ​ 100​ ​ഡെ​പ്യൂ​ട്ടി​ ​ക​ള​ക്ട​ർ​മാ​രെ​ ​പെ​രു​മാ​റ്റ​ച്ച​ട്ടം​ ​അ​വ​സാ​നി​ച്ച​തി​നാ​ൽ​ ​പു​ന​ർ​വി​ന്യ​സി​ച്ച് ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വാ​യി.
എ​ന്നാ​ൽ​ ​മ​ഴ​ക്കെ​ടു​തി​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടു​ള്ള​ ​ഡ്യൂ​ട്ടി​ക​ൾ​ക്ക് ​നി​യോ​ഗി​ച്ചി​ട്ടു​ള്ള​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ചു​മ​ത​ല​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​ശേ​ഷം​ ​വി​ടു​ത​ൽ​ ​വാ​ങ്ങി​യാ​ൽ​ ​മ​തി​യാ​വും.

വി.​സി​ ​നി​യ​മ​നം:
ഹ​ർ​ജി​ ​മാ​റ്റി

കൊ​ച്ചി​:​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​വി.​സി​മാ​രു​ടെ​ ​സ്ഥി​രം​ ​നി​യ​മ​ന​ത്തി​ന് ​ഗ​വ​ർ​ണ​ർ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന​ ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​സെ​പ്തം​ബ​ർ​ ​ര​ണ്ടി​ന് ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.​ ​ഗ​വ​ർ​ണ​ർ​ ​നി​യോ​ഗി​ച്ച​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ക​ൾ​ ​സിം​ഗി​ൾ​ബെ​ഞ്ച് ​സ്റ്റേ​ ​ചെ​യ്ത​ ​സാ​ഹ​ച​ര്യം​ ​അ​ഭി​ഭാ​ഷ​ക​ർ​ ​അ​റി​യി​ച്ച​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​ഹ​ർ​ജി​ക​ൾ​ ​മാ​റ്റി​യ​ത്.​ ​തി​രു​വ​ന​ന്ത​പു​രം​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​കോ​ളേ​ജ് ​ഇ​ക്ക​ണോ​മി​ക്സ് ​വി​ഭാ​ഗം​ ​മു​ൻ​ ​മേ​ധാ​വി​ ​ഡോ.​ ​മേ​രി​ ​ജോ​ർ​ജ് ​ന​ൽ​കി​യ​ ​ഹ​ർ​ജി​യാ​ണ് ​ആ​ക്ടിം​ഗ് ​ചീ​ഫ് ​ജ​സ്റ്റി​സ് ​എ.​ ​മു​ഹ​മ്മ​ദ് ​മു​ഷ്താ​ഖ്,​ ​ജ​സ്റ്റി​സ് ​എ​സ്.​ ​മ​നു​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ചി​ന്റെ​ ​പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

കേ​ര​ള​ത്തി​ന് ​എ​യിം​സ്:​ ​പ​രി​ഗ​ണ​ന​യി​ലെ​ന്ന് ​കേ​ന്ദ്ര​ ​ആ​രോ​ഗ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി​:​ ​കേ​ര​ള​ത്തി​ന് ​എ​യിം​സ് ​അ​നു​വ​ദി​ക്കു​ന്ന​ത് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് ​കേ​ന്ദ്ര​ ​ആ​രോ​ഗ്യ​ ​മ​ന്ത്രി​ ​ജെ.​പി.​ ​ന​ദ്ദ​ ​രാ​ജ്യ​സ​ഭ​യി​ൽ​ ​ഡോ.​ ​ജോ​ൺ​ ​ബ്രി​ട്ടാ​സി​നെ​ ​അ​റി​യി​ച്ചു.​ ​എ​യിം​സ് ​ആ​വ​ശ്യം​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ലോ​ക​സ​ഭ​യി​ൽ​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്നു​ള്ള​ ​അം​ഗ​ങ്ങ​ൾ​ ​ഉ​യ​ത്തി​യെ​ങ്കി​ലും​ ​മ​ന്ത്രി​ ​വ്യ​ക്ത​മാ​യ​ ​മ​റു​പ​ടി​ ​ന​ൽ​കാ​തി​രു​ന്ന​ത് ​ബ​ഹ​ള​ത്തി​നും​ ​വാ​ക്കൗ​ട്ടി​ലും​ ​ക​ലാ​ശി​ച്ചി​രു​ന്നു.
വി​വി​ധ​ ​സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് 22​ ​എ​യിം​സ് ​അ​നു​വ​ദി​ച്ച​താ​യി​ ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ​ബ്രി​ട്ടാ​സ് ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​കോ​ഴി​ക്കോ​ട് ​സ്ഥ​ലം​ ​ക​ണ്ടെ​ത്തി​ ​പ​ദ്ധ​തി​ ​സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും​ ​പ​രി​ഗ​ണി​ച്ചി​ല്ല.​ ​കേ​ര​ള​ത്തി​ന്റെ​ ​ആ​വ​ശ്യ​ത്തോ​ട് ​വി​വേ​ച​ന​പ​ര​മാ​യ​ ​സ​മീ​പ​ന​മാ​ണ് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും​ ​ജോ​ൺ​ ​ബ്രി​ട്ടാ​സ് ​എം​പി​ ​ആ​രോ​പി​ച്ചു.

വ​നി​താ​ ​ഡോ​ക്ട​റു​ടെ
എ​യ​ർ​ ​പി​സ്റ്റ​ൾ​ ​കി​ട്ടി

കൊ​ല്ലം​:​വ​ഞ്ചി​യൂ​രി​ൽ​ ​യു​വ​തി​യെ​ ​വെ​ടി​വ​യ്‌​ക്കാ​ൻ​ ​കൊ​ല്ല​ത്തെ​ ​വ​നി​താ​ ​ഡോ​ക്ട​ർ​ ​ഉ​പ​യോ​ഗി​ച്ച​ ​എ​യ​ർ​ ​പി​സ്റ്ര​ൾ​ ​ക​ണ്ടെ​ടു​ത്തു.​ ​വ​നി​താ​ ​ഡോ​ക്ട​ർ​ ​ഭ​ർ​ത്താ​വി​നൊ​പ്പം​ ​താ​മ​സി​ച്ചി​രു​ന്ന​ ​പാ​രി​പ്പ​ള്ളി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​ക്വാ​ർ​ട്ടേ​ഴ്സി​ൽ​ ​ന​ട​ത്തി​യ​ ​തെ​ളി​വെ​ടു​പ്പി​ലാ​ണ് ​അ​ല​മാ​ര​യി​ൽ​ ​പെ​ട്ടി​യി​ൽ​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ ​തോ​ക്ക്ക​ണ്ടെ​ത്തി​യ​ത്.​ ​തോ​ക്ക് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​ബാ​ലി​സ്റ്റി​ക് ​പ​രി​ശോ​ധ​ന​യ്ക്ക് ​അ​യ​യ്ക്കു​മെ​ന്ന് ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​യ​ ​വ​ഞ്ചി​യൂ​ർ​ ​സി.​ഐ​ ​ഷാ​നി​ഫ് ​പ​റ​ഞ്ഞു.
രാ​വി​ലെ​ 10.45​ന് ​ആ​രം​ഭി​ച്ച​ ​തെ​ളി​വെ​ടു​പ്പ് ​ഉ​ച്ച​യ്ക്ക് 1​ ​വ​രെ​ ​നീ​ണ്ടു.​ ​വി​ര​ല​ട​യാ​ള​ ​വി​ദ​ഗ്ദ്ധ​രും​ ​ഫോ​റ​ൻ​സി​ക് ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ക്വാ​ർ​ട്ടേ​ഴ്സി​ൽ​ ​നി​ന്ന് ​വ​നി​താ​ ​ഡോ​ക്ട​റു​ടെ​ ​വി​ര​ല​ട​യാ​ള​ങ്ങ​ളും​ ​ശേ​ഖ​രി​ച്ചു.​ ​അ​ല​മാ​ര​ക​ളും​ ​മേ​ശ​ക​ളു​മ​ട​ക്കം​ ​പൊ​ലീ​സ് ​പ​രി​ശോ​ധി​ച്ചു.​ ​ര​ണ്ട് ​ഇ​ന്നോ​വ​ ​കാ​റു​ക​ളി​ലാ​ണ് ​വ​നി​താ​ ​ഡോ​ക്ട​റു​മാ​യി​ ​പൊ​ലീ​സ് ​എ​ത്തി​യ​ത്.​ ​മാ​സ്ക് ​ധ​രി​ച്ചി​രു​ന്ന​ ​വ​നി​താ​ ​ഡോ​ക്ട​ർ​ ​കൂ​സ​ലി​ല്ലാ​തെ​ ​പൊ​ലീ​സു​കാ​ർ​ക്കൊ​പ്പം​ ​ക്വാ​ർ​ട്ടേ​ഴ്സി​ലേ​ക്ക് ​പോ​യി.​ ​കാ​റി​ന് ​വ്യാ​ജ​ ​ന​മ്പ​ർ​ ​പ്ലേ​റ്റ് ​നി​ർ​മ്മി​ച്ച​ ​എ​റ​ണാ​കു​ള​ത്തെ​ ​സ്ഥാ​പ​ന​ത്തി​ലേ​ക്ക് ​തെ​ളി​വെ​ടു​പ്പി​ന് ​പോ​കാ​ൻ​ ​തി​രി​ച്ച് ​കാ​റി​ൽ​ ​ക​യ​റും​ ​മു​മ്പ് ​മാ​ത്ര​മാ​ണ് ​മാ​സ്‌​ക് ​ഊ​രി​യ​ത്.​ ​വ​നി​താ​ ​ഡോ​ക്ട​ർ​ ​പി​ടി​യി​ലാ​യ​തി​ന് ​പി​ന്നാ​ലെ​ ​പാ​രി​പ്പ​ള്ളി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​ഡോ​ക്ട​റാ​യ​ ​ഭ​ർ​ത്താ​വ് ​ക്വാ​ർ​ട്ടേ​ഴ്സി​ൽ​ ​നി​ന്ന് ​താ​മ​സം​ ​മാ​റി​യി​രു​ന്നു.​ ​ധി​കൃ​ത​രി​ൽ​ ​നി​ന്ന് ​താ​ക്കോ​ൽ​ ​വാ​ങ്ങി​യാ​ണ് ​പൊ​ലീ​സ് ​തെ​ളി​വെ​ടു​ത്ത​ത്.

Advertisement
Advertisement