കത്തോലിക്കാ സഭ 100 വീട് നൽകും

Wednesday 07 August 2024 2:32 AM IST

കൊച്ചി: വയനാട്ടിൽ ചൂരൽമലയിലും മുണ്ടക്കൈയിലും കോഴിക്കോട് വിലങ്ങാടും ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ 100 വീടുകൾ നിർമ്മിച്ചുനൽകാൻ കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) പ്രസിഡന്റ് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് ബാവയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

സർക്കാർ നിർദ്ദേശിക്കുന്ന സ്ഥലത്ത് വീടുകൾ നിർമ്മിക്കും. വീട്ടുപകരണങ്ങളും ലഭ്യമാക്കും. സഭയുടെ ആശുപത്രികളിലെ ഡോക്ടർമാരുടെയും മെഡിക്കൽ സംഘത്തിന്റെയും സേവനം സർക്കാർ ആവശ്യപ്രകാരം ലഭ്യമാക്കും. ട്രോമാ കൗൺസലിംഗ് സേവനം തുടരും.
യോഗത്തിൽ സിറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ, കേരള റീജിയണൽ ലാറ്റിൻ കത്തോലിക്കാ ബിഷപ്പ്‌സ് കൗൺസിൽ പ്രസിഡന്റ് ഡോ. വർഗീസ് ചക്കാലക്കൽ എന്നിവരുൾപ്പെടെ 36 മെത്രാന്മാർ സംബന്ധിച്ചു.

Advertisement
Advertisement