ജോലിക്കിടെ ലിഫ്ട് തകർന്നുവീണു, ചുമട്ടു തൊഴിലാളിക്ക് ദാരുണാന്ത്യം

Wednesday 07 August 2024 8:05 PM IST

കൊച്ചി : lതൃക്കാക്കര ഉണിച്ചിറയിൽ സർ‌വീസ് ലിഫ്ട് തകർന്ന് ചുമട്ടു തൊഴിലാളിക്ക് ദാരുണാന്ത്യം ഉണിച്ചിറ വട്ടേക്കുന്നം സ്വദേശി നസീറാണ് (42)​ മരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ലിഫ്ടാണ് തകർന്നത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടം. കമ്പ്യൂട്ടർ ഹാർഡ്‌വെയർ കമ്പനിയുടെ ഗോഡൗണിലാണ് അപകടം ഉണ്ടായത്.

കെട്ടിടത്തിലെ മൂന്നാംനിലയിലേക്ക് സാധനങ്ങൾ സർവീസ് ലിഫ്ട് വഴി കയറ്റുന്നതിനിടെയാണ് അപകടം നടന്നത്. ലിഫ്ടിന് അടിയിൽ നിൽക്കുകയായിരുന്നു നസീർ. അതിനിടെ വയർ പൊട്ടുകയും ലിഫ്ട് താഴേക്ക് പതിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ നസീറിനെ തൃക്കാക്കരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.