കെ.എസ്.ആർ.ടി.സിക്ക് എസ്.ബി.ഐ വേണ്ട

Thursday 08 August 2024 4:49 AM IST

തിരുവനന്തപുരം: 3200 കോടി രൂപയുടെ ബാങ്ക് കൺസോർഷ്യം വായ്പയിലെ പ്രധാന പങ്കാളിയായ എസ്.ബി.ഐയുമായുള്ള ശമ്പള ഇടപാടുകൾ കെ.എസ്.ആർ.ടി.സി അവസാനിപ്പിക്കുന്നു. ജീവനക്കാർക്ക് കൂടുതൽ ആനൂകൂല്യങ്ങൾ നൽകുന്ന യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നിവയിലേക്ക് ശമ്പള അക്കൗണ്ടുകൾ മാറ്റാൻ ജീവനക്കാർക്ക് അനുമതി നൽകി. ഇവയും കൺസോർഷ്യത്തിൽ അംഗങ്ങളാണ്. എസ്.ബി.ഐ വഴിയുള്ള ശമ്പള വിതരണത്തിൽ മാത്രമാണ് മാറ്റം. നിലവിലുള്ള വായ്പയും തിരിച്ചടവും തുടരും.


ഇൻഷ്വറൻസ് പരിരക്ഷ ഉൾപ്പെടെ അധിക ആനുകൂല്യം നൽകുന്ന മറ്റു ബാങ്കുകളിലേക്ക് അക്കൗണ്ട് മാറ്റണമെന്ന് ജീവനക്കാർ കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. മന്ത്രി കെ.ബി ഗണേശ്കുമാറിന്റെ നിർദേശപ്രകാരമാണ് നടപടിയെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു

Advertisement
Advertisement