വിഴിഞ്ഞം തുറമുഖത്തിനൊപ്പം തലസ്ഥാന ജില്ലയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതി,​ 1629 കോടിയുടെ പാക്കേജിന് അംഗീകാരം

Wednesday 07 August 2024 10:24 PM IST

തി​രു​വ​ന​ന്ത​പു​രം​:​ ​വി​ഴി​ഞ്ഞം​ ​തു​റ​മു​ഖം​ ​യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്ന​തോ​ടെ​ ​ത​ല​സ്ഥാ​ന​ ​ജി​ല്ല​യു​ടെ​ ​വി​ക​സ​ന​ക്കു​തി​പ്പി​ന് ​സ​ഹാ​യ​ക​മാ​കു​ന്ന​ ​വി​ഴി​ഞ്ഞം​-​ ​നാ​വാ​യി​ക്കു​ളം​ ​ഔ​ട്ട​ർ​ ​റിം​ഗ് ​റോ​ഡി​ന്റെ​ ​നി​ർ​മ്മാ​ണ​ത്തി​നു​ള്ള​ 1629.24​ ​കോ​ടി​യു​ടെ​ ​പാ​ക്കേ​ജി​ന് ​അ​നു​മ​തി.​ ​ഇ​തി​നു​ള്ള​ ​സാ​മ്പ​ത്തി​ക​ ​പ​ങ്കാ​ളി​ത്ത​ ​ക​രാ​ർ​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​അം​ഗീ​ക​രി​ച്ചു.​ ​കി​ഫ്ബി,​ ​ദേ​ശീ​യ​പാ​ത​ ​അ​തോ​റി​റ്റി,​ ​ക്യാ​പി​റ്റ​ൽ​ ​റീ​ജി​യ​ൺ​ ​ഡെ​വ​ല​പ്‌​മെ​ന്റ് ​പ്രോ​ജ​ക്ട് 2​ ​(​സി.​ആ​ർ.​ഡി.​പി​),​ ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പ് ​എ​ന്നി​വ​ ​ഉ​ൾ​പ്പെ​ട്ട​ ​ച​തു​ർ​ക​ക്ഷി​ ​ക​രാ​റി​ന്റെ​ ​ക​ര​ടാ​ണ് ​വ്യ​വ​സ്ഥ​ക​ൾ​ക്ക് ​വി​ധേ​യ​മാ​യി​ ​അം​ഗീ​ക​രി​ച്ച​ത്.​ ​ത​ല​സ്ഥാ​ന​ ​ജി​ല്ല​യു​ടെ​ ​മു​ഖ​ച്ഛാ​യ​ത​ന്നെ​ ​മാ​റ്റു​ന്ന​ ​പ​ദ്ധ​തി​യാ​ണി​ത്..

റോ​ഡ് ​നി​ർ​മ്മാ​ണ​ത്തി​ന് ​ഭൂ​മി​ ​ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ​ ​തു​ക​യു​ടെ​ 50​%​ ​(930.41​ ​കോ​ടി​)​ ​കി​ഫ്ബി​ ​മു​ഖേ​ന​ ​ന​ൽ​കും.​ ​സ​ർ​വീ​സ് ​റോ​ഡു​ക​ളു​ടെ​ ​നി​ർ​മ്മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ​ 477.33​ ​കോ​ടി​ ​മേ​ജ​ർ​ ​ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ​ ​ഡ​വ​ല​പ്മെ​ന്റ് ​പ്രോ​ജ​ക്ടി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​നാ​ഷ​ണ​ൽ​ ​ഹൈ​വേ​ ​അ​തോ​റി​റ്റി​ ​നി​ർ​മ്മി​ക്കും.​ ​ഈ​ ​തു​ക​ 5​ ​വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ ​കേ​ര​ള​ ​സ​ർ​ക്കാ​ർ,​ ​അ​തോ​റി​റ്റി​ക്ക് ​ന​ൽ​കും.

ച​ര​ക്ക് ​സേ​വ​ന​ ​നി​കു​തി​ ​(​ജി.​എ​സ്.​ടി​)​ ​ഇ​ന​ത്തി​ൽ​ ​ല​ഭി​ക്കു​ന്ന​ 210.63​ ​കോ​ടി​യും​ ​റോ​യ​ൽ​റ്റി​ ​ഇ​ന​ത്തി​ൽ​ ​ല​ഭി​ക്കു​ന്ന​ 10.87​ ​കോ​ടി​യും​ ​സ​ർ​ക്കാ​ർ​ ​വേ​ണ്ടെ​ന്നു​വ​യ്ക്കും. പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​സം​സ്ഥാ​ന​ത്തി​ന് ​ല​ഭി​ക്കു​ന്ന​ ​ച​ര​ക്ക് ​സേ​വ​ന​ ​നി​കു​തി​ ​വി​ഹി​തം​ ​ദേ​ശീ​യ​പാ​ത​ ​അ​തോ​റി​റ്റി​ക്ക് ​വ്യ​വ​സ്ഥ​ക​ൾ​ക്ക് ​വി​ധേ​യ​മാ​യി​ ​ഗ്രാ​ന്റാ​യി​ ​ന​ൽ​കും. ​റോ​ഡ് ​നി​ർ​മ്മാ​ണ​ത്തി​നി​ടെ​ ​ല​ഭ്യ​മാ​കു​ന്ന​ ​ക​രി​ങ്ക​ൽ​ ​ഉ​ല്പ​ന്ന​ങ്ങ​ളും​ ​മ​റ്റ് ​പാ​റ​ ​ഉ​ല്പ​ന്ന​ങ്ങ​ളും​ ​റോ​യ​ൽ​റ്റി​ ​ഇ​ള​വ് ​ല​ഭി​ക്കു​ന്ന​ ​ഉ​ല്പ​ന്ന​ങ്ങ​ളും​ ​ഇ​തി​ന്റെ​ ​നി​ർ​മ്മാ​ണ​ത്തി​ന് ​മാ​ത്ര​മേ​ ​ഉ​പ​യോ​ഗി​ക്കാ​വൂ. ദേ​ശി​യ​പാ​ത​ ​അ​തോ​റി​റ്റി​ ​നി​യോ​ഗി​ക്കു​ന്ന​ ​എ​ൻ​ജി​നി​യ​ർ,​ ​ജി​ല്ലാ​ ​ജി​യോ​ള​ജി​സ്റ്റ് ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ടീം​ ​റോ​യ​ൽ​റ്റി​ ​ഇ​ള​വ് ​ല​ഭി​ക്കേ​ണ്ട​ ​ഉ​ല്പ​ന്ന​ങ്ങ​ളു​ടെ​ ​അ​ള​വ് ​സ​ർ​ട്ടി​ഫൈ​ ​ചെ​യ്യ​ണം