സി.എസ് സെട്ടി എസ്.ബി.ഐ ചെയർമാൻ

Thursday 08 August 2024 12:55 AM IST

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ(എസ്.ബി.ഐ) ചെയർമാനായി സി.എസ് സെട്ടിയെ നിയമിക്കുന്നതിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ആഗസ്‌റ്റ് 28ന് നിലവിലുള്ള ചെയർമാൻ ദിനേഷ് ഖേര വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. മൂന്ന് വർഷമാണ് കാലാവധി. നിലവിൽ എസ്.ബി.ഐയുടെ ഇന്റർനാഷണൽ ബാങ്കിംഗ്, ടെക്നോളജി വിഭാഗങ്ങളുടെ ചുമതലയുള്ള മാനേജിംഗ് ഡയറക്ടറാണ് അദ്ദേഹം. ഇതോടൊപ്പം എസ്.ബി.ഐയുടെ പുതിയ മാനേജിംഗ് ഡയറക‌്‌ടറായി അഷുതോഷ് കുമാർ സിംഗിനെയും നിയമിച്ചു. നാല് മാനേജിംഗ് ഡയറക്‌ടർമാരാണ് എസ്.ബി.ഐയിലുള്ളത്.

Advertisement
Advertisement