ആറ് സോണുകളിൽ ഇന്നലെയും തെരച്ചിൽ

Thursday 08 August 2024 1:26 AM IST

മേപ്പാടി​: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്നലെയും ശക്തമായ തെരച്ചിൽ നടന്നു. ആറ് സോണുകളിലായി വിവിധ സേനാവിഭാഗങ്ങളിൽ നിന്നുള്ള 1026 പേരാണ് തെരച്ചിലിൽ നടത്തിയത്. പൊലീസ്, എൻ.ഡി.ആർ.എഫ്, ആർമി, എൻ.ഡി.എം.എ റെസ്‌ക്യൂ ടിം, ഡെൽറ്റാ സ്‌ക്വാഡ്, എസ്.ഒ.ജി, കേരള, തമിഴ്നാട് ഫയർ റെസ്‌ക്യു ടീമുകൾ, കെ 9 ഡോഗ് സ്‌ക്വാഡ്, ഫോറസ്റ്റ് തുടങ്ങിയ സേനാവിഭാഗങ്ങളും ദൗത്യങ്ങളിൽ സജീവമായി.

സേനാ വിഭാഗങ്ങൾക്കൊപ്പം 80 ടീമുകളിലായി 524 സന്നദ്ധ പ്രവർത്തകരും സഹായത്തിനുണ്ട്. പുഞ്ചിരിമട്ടം, മുണ്ടക്കൈ, സ്‌കൂൾ പരിസരം, ചൂരൽമല ടൗൺ, വില്ലേജ് പരിസരം, പുഴയുടെ താഴെ ഭാഗം എന്നിവടങ്ങളിലാണ് പരിശോധന.

രക്ഷാ പ്രവർത്തകർക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കുമായി 4500 പേർക്കുള്ള പ്രഭാതഭക്ഷണവും 7000 പേർക്കുള്ള ഉച്ചഭക്ഷണവും മേപ്പാടി പോളിടെക്‌നിക്കിൽ സജ്ജമാക്കിയ സാമൂഹിക അടുക്കളയിൽ നിന്ന് വിതരണം ചെയ്‌തു.

Advertisement
Advertisement