വയനാട്  രക്ഷാദൗത്യം

Wednesday 07 August 2024 11:27 PM IST

പത്തനംതിട്ട: വയനാട് രക്ഷാ ദൗത്യത്തിന്റെ ഭാഗമായി അഗ്നിരക്ഷാ സേനയുടെ ജില്ലയിൽ നിന്നുള്ള മൂന്നാംഘട്ട സംഘം യാത്ര തിരിച്ചു. ഒരു ഡോക്ടർ ഉൾപ്പടെ 27 അംഗങ്ങളാണ് സംഘത്തിലുള്ളത്. ബുധനാഴ്ച രാവിലെ കെ. എസ്. ആർ. ടി.സിയുടെ പ്രത്യേക ബസിലാണ് യാത്ര തിരിച്ചത്. അടൂർ സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ തിരുവല്ല സ്വദേശി ഡോ.റോജി പി ഉമ്മനും 7 വനിതകളും 15 സിവിൽ ഡിഫൻസ് അംഗങ്ങളുമുണ്ട്. സംഘം ഇന്നു മുതൽ ദൗത്യത്തിന്റെ ഭാഗമാകും. ചായലോട് മൗണ്ട്സിയോൻ മെഡിക്കൽ കോളേജിൽ ജോലിചെയ്യുന്ന ഡോക്ടർ റോജി.പി.ഉമ്മൻ കോവിഡ് കാലത്ത് 3 മാസം ലക്ഷദ്വീപിൽ വോളന്ററി സേവനം ചെയ്ത വ്യക്തിയാണ്.

Advertisement
Advertisement