ഓൺലൈൻ തട്ടിപ്പിന് ഇരയായി മുൻമെത്രാപ്പൊലീത്ത,​ ഗീവർഗീസ് മാർ കുറിലോസിന് നഷ്ടമായത് 15ലക്ഷം

Wednesday 07 August 2024 11:37 PM IST

പ​ത്ത​നം​തി​ട്ട ​:​ ഓൺലൈൻ തട്ടിപ്പിന് ഇരയായെന്ന് കാണിച്ച് ​മ​ല​ങ്ക​ര​ ​യാ​ക്കോ​ബാ​യ​ ​സു​റി​യാ​നി​ ​സ​ഭ​ ​നി​ര​ണം​ ​ഭ​ദ്രാ​സ​ന​ ​മു​ൻ​ ​മെ​ത്രാ​പ്പൊ​ലീ​ത്ത​ ​ഡോ.​ ​ഗീ​വ​ർ​ഗീ​സ് ​മാ​ർ​ ​കു​റി​ലോ​സ് പരാതി നൽകി. 15,01186​ ​രൂ​പയാണ് ഓൺലൈൻ തട്ടിപ്പിലൂടെ മുൻമെത്രാപ്പൊലീത്തയ്ക്ക് ​ ​ന​ഷ്ട​പ്പെ​ട്ട​ത്.

​ ​സി.​ബി.​ഐ​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് ​വി​ശ്വ​സി​പ്പി​ച്ച് ​മും​ബ​യ് ​സ്വ​ദേ​ശി​ ​ന​രേ​ഷ് ​ഗോ​യ​ൽ​ ​എ​ന്ന​യാ​ളാ​ണ് ​കു​റി​ലോ​സി​നെ​ ​ഫോ​ണി​ൽ​ ​ബ​ന്ധ​പ്പെ​ട്ട​ത്.​ ​ക​ള്ള​പ്പ​ണം​ ​വെ​ളു​പ്പി​ക്ക​ൽ​ ​കേ​സി​ൽ​ ​കൂ​റി​ലോ​സി​ന്റെ​ ​പേ​രും​ ​ഉ​ണ്ടെ​ന്ന് ​ഈ​ ​മാ​സം​ 2​ന് ​വീ​ഡി​യോ​ ​കാ​ൾ​ ​വ​ഴി​യാ​ണ് ​അ​റി​യി​ച്ച​ത്.​ ​ചി​ല​ ​രേ​ഖ​ക​ൾ​ ​കാ​ട്ടി​ ​വി​ചാ​ര​ണ​ ​ന​ട​ത്തു​ക​യും​ ​ചെ​യ്തു.​ ​കേ​സി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കാ​ൻ​ ​പി​ഴ​ ​അ​ട​യ്ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഇ​തി​നാ​യി​ ​സ്വ​കാ​ര്യ​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ട് ​വി​വ​ര​ങ്ങ​ൾ​ ​വാ​ങ്ങി.​ ​തു​ട​ർ​ന്ന് ​അ​ക്കൗ​ണ്ടി​ൽ​ ​നി​ന്ന് ​ര​ണ്ട് ​ദി​വ​സ​ങ്ങ​ളി​ലാ​യി​ ​പ​ണം​ ​ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​ഗീ​വ​ർ​ഗീ​സ് ​മാ​ർ​ ​കു​റി​ലോ​സ് ​കീ​ഴ്വാ​യ്പൂ​ര് ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യ​തോ​ടെ​ ​പൊ​ലീ​സ് ​സൈ​ബ​ർ​ ​ടീം​ ​അ​ക്കൗ​ണ്ട് ​മ​ര​വി​പ്പി​ച്ചു.​ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ​അ​ദ്ദേ​ഹം​ ​പ്ര​തി​ക​രി​ച്ചി​ല്ല.