ഖാദർ കമ്മിറ്റി റിപ്പോർട്ട്: എല്ലാ കാര്യങ്ങളും നടപ്പാക്കാനാവില്ല-മന്ത്രി

Thursday 08 August 2024 12:08 AM IST

തിരുവനന്തപുരം: അദ്ധ്യാപക നിയമനം പി.എസ്.സിക്ക് വിടുന്നത് കേരളത്തിന്റെ സാഹചര്യമനുസരിച്ച് മാത്രമേ തീരുമാനിക്കാനാവൂ എന്ന് മന്ത്രി വി.ശിവൻകുട്ടി. എയ്ഡഡ് മാനേജ്മെന്റുകൾക്ക് കേരളത്തിൽ പ്രമുഖ പ്രസ്ഥാനമാണ്. ഗവൺമെന്റ് സ്കൂളുകളിലേക്കാൾ കൂടുതൽ കുട്ടികൾ പഠിക്കുന്നത് എയ്ഡഡ് സ്കൂളുകളിലാണ്. അതിനാൽ ഇത്തരം കാര്യങ്ങൾ ധൃതിപിടിച്ച് നടപ്പാക്കാനാവില്ല.

ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ മുഴുവൻ കാര്യങ്ങളും നടപ്പാക്കാനാവില്ല. ഓരോ നിർദ്ദേശങ്ങളുടേയും എല്ലാ തലങ്ങളും പരിശോധിച്ച് പ്രായോഗികമായത് നടപ്പാക്കും. സ്കൂൾ സമയമാറ്റമടക്കമുള്ള നിർദ്ദേശങ്ങളൊക്കെ കേരളത്തിന്റെ സാഹചര്യമനുസരിച്ചും ക്യാബിനറ്റിന്റെ അംഗീകാരത്തോടെയും മാത്രമേ നടപ്പാക്കാനാവൂ.

രണ്ടു ഭാഗമായാണ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ആദ്യഭാഗം കഴിഞ്ഞവർഷം അംഗീകരിച്ചു. അതിൽ പറയുന്ന ചില പ്രധാനപ്പെട്ട ഭാഗങ്ങൾ നടപ്പാക്കി. സ്‌പെഷ്യൽ റിക്രൂട്ടുമെന്റിന് വേണ്ടിയുള്ള നിയമനിർമ്മാണം ആദ്യ റിപ്പോർട്ടിലെ പ്രധാന കാര്യമാണ്. അത് തയ്യാറാക്കിക്കഴിഞ്ഞു. നടപടിക്രമങ്ങൾ പൂർത്തീകരിച്ചാലേ നിയമമാകൂ. നിയമസഭാ സബ്ജക്ട് കമ്മിറ്റിയടക്കം പാസാക്കേണ്ടതുണ്ട്. രണ്ടാമത്തെ റിപ്പോർട്ടാണ് ഇപ്പോൾ കമ്മിറ്റി സമർപ്പിച്ച് മന്ത്രിസഭ അംഗീകരിച്ചിട്ടുള്ളത്. കമ്മിറ്റി റിപ്പോ‌ർട്ടിനോട് അങ്ങേയറ്റത്തെ നന്ദിയും കടപ്പാടുമുണ്ട്.


​ന​ട​പ്പാ​ക്ക​ണം

വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യു​ടെ​ ​പ​രി​ഷ്ക​ര​ണ​ത്തി​നാ​യി​ ​ഖാ​ദ​ർ​ ​ക​മ്മി​റ്റി​ ​ന​ൽ​കി​യ​ ​ശു​പാ​ർ​ശ​ക​ൾ​ ​പൂ​ർ​ണ​മാ​യി​ ​ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ​ദ​ളി​ത് ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​നേ​തൃ​ത്വ​യോ​ഗം​ ​ഗ​വ​ൺ​മെ​ന്റി​നോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടു.റി​പ്പോ​ർ​ട്ടി​ലെ​ ​ഏ​റ്റ​വും​ ​പ്ര​സ​ക്ത​മാ​യ​ ​ശു​പാ​ർ​ശ​ ​സ​മൂ​ഹ​ത്തി​ന്റെ​ ​താ​ഴെ​ത്ത​ട്ടി​ലു​ള്ള​ ​സം​വ​ര​ണ​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ​പി.​എ​സ്‌.​സി​ ​നി​യ​മ​ന​ങ്ങ​ളി​ലൂ​ടെ​ ​അ​ദ്ധ്യാ​പ​ന​ ​രം​ഗ​ത്ത് ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ ​ല​ഭി​ക്കാ​ൻ​ ​സ​ഹാ​യി​ക്കു​ന്ന​താ​ണ്.​ ​

മ​ന്ത്രി​യു​ടെ​ ​നി​ല​പാ​ട്
രാ​ഷ്ട്രീ​യ​ ​പ്രേ​രി​തം:
പ്രൊ​ഫ.​ ​ഖാ​ദർ

കോ​ഴി​ക്കോ​ട്:​ ​സ്കൂ​ൾ​ ​വി​ദ്യാ​ഭ്യാ​സ​ ​രീ​തി​ക​ൾ​ ​പ​രി​ഷ്ക​രി​ക്കാ​ൻ​ ​ത​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സ​മി​തി​ ​സ​മ​ർ​പ്പി​ച്ച​ ​റി​പ്പോ​ർ​ട്ട് ​പൂ​ർ​ണ​മാ​യി​ ​ന​ട​പ്പാ​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്ന​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​യു​ടെ​ ​പ്ര​സ്താ​വ​ന​ ​രാ​ഷ്ട്രീ​യ​പ്രേ​രി​ത​മെ​ന്ന് ​ക​മ്മി​ഷ​ൻ​ ​ചെ​യ​ർ​മാ​ൻ​ ​പ്രൊ​ഫ.​എം.​എ.​ഖാ​ദ​ർ.
തു​ല്യ​ത​ ​കൊ​ണ്ടു​വ​രാ​നാ​ണ് ​എ​യ്ഡ​ഡ് ​അ​ദ്ധ്യാ​പ​ക​ ​നി​യ​മ​നം​ ​പി.​എ​സ്‍.​സി​ക്ക് ​വി​ടാ​ൻ​ ​നി​ർ​ദേ​ശി​ച്ച​ത് .​ ​സ്കൂ​ൾ​ ​സ​മ​യ​മാ​റ്റം​ ​ന​ട​പ്പാ​ക്ക​ണം.​ ​ക​മ്മി​ഷ​ൻ​ ​ശു​പാ​ർ​ശ​ക​ൾ​ ​വ​ള​രെ​ ​നേ​ര​ത്തേ​ ​ന​ട​പ്പാ​ക്കേ​ണ്ട​താ​യി​രു​ന്നു.​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ​ ​ഗു​ണ​നി​ല​വാ​രം​ ​ഉ​യ​ർ​ത്തി​യാ​ലേ​ ​കു​ട്ടി​ക​ൾ​ ​ര​ക്ഷ​പ്പെ​ടു​ക​യു​ള്ളൂ.​ ​

Advertisement
Advertisement