പിന്നാക്ക വിഭാഗങ്ങൾക്കായി കേരളാ വിഷന്റെ 'നവകേരള' ഇന്റർനെറ്റ് പ്ലാൻ

Friday 09 August 2024 4:01 AM IST

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഇന്റർനെറ്റ് സേവന ദാതാക്കളുടെ പട്ടികയിൽ കേരളാ വിഷൻ ഏഴാം സ്ഥാനത്ത് എത്തിയതിന്റെ ഭാഗമായി ഗ്രാമീണ മേഖലയിലെ ദുർബല വിഭാഗങ്ങൾക്കുവേണ്ടി ശരാശരി 199 രൂപ വീതം പ്രതിമാസ നിരക്ക് വരുന്ന ഇന്റർനെറ്റ് പ്ലാൻ പ്രഖ്യാപിച്ച് കേരളാ വിഷൻ.

സമീപകാലത്ത് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളുടെ നിരക്ക് കുത്തനെ ഉയർത്തിയത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് കേരളാ വിഷന്റെ 'നവകേരള പ്ലാൻ".

എറണാകുളം സി.ഒ.എ ഭവനിൽ ടി.ജെ. വിനോദ് എം.എൽ.എ പ്ലാനിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പ്രവീൺ മോഹൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പി.ബി. സുരേഷ്, കേരള വിഷൻ ന്യൂസ് എം.ഡി പ്രജീഷ് അച്ചാണ്ടി, ന്യൂസ് മലയാളം ചാനൽ എം.ഡി അബൂബക്കർ സിദ്ധിഖ്, സിഡ്കോ പ്രസിഡന്റ് വിജയകൃഷ്ണൻ, കേരളാ വിഷൻ ബ്രോഡ്ബാൻഡ് ചെയർമാൻ കെ. ഗോവിന്ദൻ, മാനേജിംഗ് ഡയറക്ടർ പി.പി. സുരേഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement