മുല്ലപ്പെരിയാർ: പുതിയ കേസ് കേരളത്തിന് പിടിവള്ളി

Friday 09 August 2024 1:26 AM IST

കൊച്ചി: മുല്ലപ്പെരിയാർ പാട്ടക്കരാറിന്റെ സാധുത പരിശോധിക്കാനുള്ള സുപ്രീം കോടതി തീരുമാനം കേരളത്തിന് പിടിവള്ളിയായി. ഇരുസംസ്ഥാനങ്ങളും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന തർക്കത്തിന്റെ ഭാഗമായി തമിഴ്നാട് സമർപ്പിച്ച ഹർജിയിലാണ് കേരളത്തിന് അനുകൂലമായ നടപടി.

അണക്കെട്ടിന്റെ സുരക്ഷ, കരാറിന്റെ സാധുത എന്നിവയൊക്കെ ചൂടേറിയ ചർച്ചയാകുമ്പോഴൊന്നും കേരളം മുൻകൈയെടുത്ത് സുപ്രീംകോടതിയെ സമീപിച്ചിരുന്നില്ല. 2006ൽ കേരളത്തിന് എതിരായ ആദ്യ സുപ്രീംകോടതി വിധിക്ക് ആധാരമായ ഹർജി പോലും മുല്ലപ്പെരിയാർ പരിസ്ഥിതി സംരക്ഷണ സമിതി എന്ന പേരിൽ സ്വകാര്യവ്യക്തികൾ നൽകിയതായിരുന്നു. വിധി തമിഴ്നാടിന് അനുകൂലമായെങ്കിലും നടപ്പായില്ല.

2006 മാർച്ചിൽ കേരളം ഡാംസുരക്ഷാ നിയമം ഭേദഗതി ചെയ്തത് സുപ്രീംകോടതി വിധി മറികടക്കാനാണെന്ന വാദവുമായി തമിഴ്നാട് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. ഈ കേസ് തീർപ്പാക്കി 2014 മേയ് 7ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആർ.എം. ലോധ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയും കേരളത്തിന് എതിരായിരുന്നു. എന്നിട്ടും കേരളം പുനപ്പരിശോധനാ ഹർജിയുടെ സാദ്ധ്യത പോലും പരിശോധിച്ചില്ല.

അതിനിടെയാണ് തമിഴ്നാട് നൽകിയ ഒ.എസ്. 4/2014 എന്ന മറ്റൊരു ഹർജിയിൽ കേരളത്തിന് പ്രതീക്ഷ നൽകുന്ന തീരുമാനമുണ്ടായത്. അനുകൂലമായ ഈ സാഹചര്യം ഫലപ്രദമായി വിനിയോഗിച്ചാൽ ചിലപ്പോൾ മുല്ലപ്പെരിയാർ അണക്കെട്ട് കേരളത്തിന്റെ നിയന്ത്രണത്തിലായേക്കും.

 മൈതാനം സ്വന്തമാക്കാനുള്ള ഹർജിയിൽ തിരിച്ചടി

പെരിയാർ കടുവാസങ്കേതത്തിന്റെ പ്രവേശന കവാടമായ കുമളി ആനവച്ചാൽ മൈതാനത്ത് വനംവകുപ്പ് നിർമ്മിച്ച വാഹന പാർക്കിംഗ് ഗ്രൗണ്ടുമായി ബന്ധപ്പെട്ട തർക്കത്തിലാണ് തമിഴ്നാട് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. 1886ലെ പാട്ടക്കരാർ വ്യവസ്ഥയനുസരിച്ച് ഗ്രൗണ്ട് തങ്ങളുടേതാണെന്നും കേരള വനംവകുപ്പ് കൈയേറിയെന്നുമാണ് തമിഴ്നാടിന്റെ വാദം.

ഈ പാട്ടക്കരാർ തന്നെ അസാധുവാണെന്നാണ് കേരളത്തിന്റെ നിലപാട്. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായ മദിരാശി സർക്കാരും നാട്ടുരാജ്യമായ തിരുവിതാംകൂറും തമ്മിൽ 1886 ഒക്ടോബർ 29ന് ഒപ്പുവച്ചതാണ് 999 വർഷത്തെ പാട്ടക്കരാർ. 2014ൽ ഒ.എസ്.3/2006 എന്ന കേസിൽ മുല്ലപ്പെരിയാർ പാട്ടക്കരാർ നിലനിൽക്കുമെന്ന് ഭരണഘടനാ ബഞ്ച് വിധിച്ചിരുന്നു. ഇതിനെതിരെയും കേരളം റിവിഷൻ പെറ്റീഷൻ ഫയൽ ചെയ്തിരുന്നില്ല.

 മു​ല്ല​പ്പെ​രി​യാ​ർ​ ​ഡാ​മി​ൽ​ ​ത​മി​ഴ്നാ​ടി​ന്റെ​ ​പ​രി​ശോ​ധന

മു​ല്ല​പ്പെ​രി​യാ​ർ​ ​വി​ഷ​യം​ ​കേ​ര​ള​ത്തി​ൽ​ ​ച​ർ​ച്ച​യാ​കു​ന്ന​തി​നി​ടെ​ ​അ​ണ​ക്കെ​ട്ടി​ൽ​ ​ത​മി​ഴ്നാ​ട് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി.​ ​മ​ധു​ര​ ​സോ​ൺ​ ​ജ​ല​വി​ഭ​വ​ ​വ​കു​പ്പ് ​ചീ​ഫ് ​എ​ൻ​ജി​നി​യ​ർ​ ​എ​സ്.​ ​ര​മേ​ശി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ഡാ​മി​ലെ​ത്തി​യ​ത്.​ ​പെ​രി​യാ​ർ​ ​അ​ണ​ക്കെ​ട്ടി​ൽ​ ​ക​ഴി​ഞ്ഞ​ ​ര​ണ്ടാ​ഴ്ച​യാ​യി​ ​പെ​യ്യു​ന്ന​ ​മ​ഴ​യെ​ ​തു​ട​ർ​ന്ന് ​അ​ണ​ക്കെ​ട്ടി​ലെ​ ​ജ​ല​നി​ര​പ്പ് ​ഉ​യ​ർ​ന്ന​തി​നെ​ ​തു​ട​ർ​ന്ന് ​അ​ണ​ക്കെ​ട്ട് ​പ്ര​ദേ​ശ​ത്ത് ​വെ​ള്ള​പ്പൊ​ക്ക​ ​സ​മ​യ​ത്ത് ​സ്വീ​ക​രി​ക്കേ​ണ്ട​ ​മു​ൻ​ക​രു​ത​ൽ​ ​ന​ട​പ​ടി​ക​ൾ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​വി​ല​യി​രു​ത്തി.​ ​ഡാം​ ​സൂ​പ്ര​ണ്ടിം​ഗ് ​എ​ൻ​ജി​നി​യ​ർ​ ​സാം​ ​ഇ​ർ​വി​ൻ,​ ​അ​സി​സ്റ്റ​ന്റ് ​എ​ക്സി​ക്യു​ട്ടീ​വ് ​എ​ൻ​ജി​നി​യ​ർ​ ​കു​മാ​ർ,​ ​അ​സി​സ്റ്റ​ന്റ് ​എ​ൻ​ജി​നി​യ​ർ​മാ​രാ​യ​ ​രാ​ജ​ഗോ​പാ​ൽ,​ ​പാ​ർ​ഥി​ബ​ൻ,​ ​ബാ​ല​ശേ​ഖ​ര​ൻ,​ ​ന​വീ​ൻ​ ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.
നി​ല​വി​ൽ​ ​മു​ല്ല​പ്പെ​രി​യാ​ർ​ ​അ​ണ​ക്കെ​ട്ടി​ന്റെ​ ​വൃ​ഷ്ടി​ ​പ്ര​ദേ​ശ​ത്ത് ​മ​ഴ​ ​കു​റ​ഞ്ഞെ​ങ്കി​ലും​ ​അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള​ ​നീ​രൊ​ഴു​ക്ക് ​ശ​ക്ത​മാ​യി​ ​തു​ട​രു​ക​യാ​ണ്.​ ​അ​ണ​ക്കെ​ട്ടി​ലേ​ക്ക് ​സെ​ക്ക​ൻ​ഡി​ൽ​ 865​ ​ഘ​ന​യ​ടി​ ​വെ​ള്ള​മാ​ണ് ​ഒ​ഴു​കി​യെ​ത്തു​ന്ന​ത്.​ 132.2​ ​അ​ടി​യാ​ണ് ​ഇ​ന്ന​ല​ത്തെ​ ​ജ​ല​നി​ര​പ്പ്.​ 142​ ​അ​ടി​യാ​ണ് ​അ​നു​വ​ദ​നീ​യ​മാ​യ​ ​പ​ര​മാ​വ​ധി​ ​സം​ഭ​ര​ണ​ശേ​ഷി.​ ​ത​മി​ഴ്‌​നാ​ട് ​കൂ​ടു​ത​ൽ​ ​വെ​ള്ളം​ ​കൊ​ണ്ട് ​പോ​യി​ ​തു​ട​ങ്ങി​യി​ട്ടു​ണ്ട്.​ ​ത​മി​ഴ്‌​നാ​ട് ​ക​നാ​ലി​ലൂ​ടെ​യും​ ​പെ​ൻ​സ്റ്റോ​ക്ക് ​പൈ​പ്പു​ക​ളി​ലൂ​ടെ​യു​മാ​യി​ 1400​ ​ഘ​ന​യ​ടി​ ​വെ​ള്ളം​ ​കൊ​ണ്ടു​പോ​കു​ന്നു​ണ്ട്.​ ​ഇ​ന്ന​ലെ​ ​തേ​ക്ക​ടി​യി​ൽ​ 3.6​ ​മി​ല്ലി​മീ​റ്റ​റും​ ​മു​ല്ല​പ്പെ​രി​യാ​ർ​ ​അ​ണ​ക്കെ​ട്ടി​ൽ​ 2.6​ ​മി​ല്ലി​മീ​റ്റ​റും​ ​മ​ഴ​ ​രേ​ഖ​പ്പെ​ടു​ത്തി.