കേരള സർവകലാശാല പരീക്ഷാ ഫലം
നാലാം സെമസ്റ്റർ ന്യൂ ജനറേഷൻ ഡബിൾ മെയിൻ ബി.എ./ബി.എസ്സി./ബി കോം. പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു
ഒന്നാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി സെപ്റ്റംബർ പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റർ (ത്രിവത്സരം), അഞ്ച്, ആറ്, ഏഴ്, എട്ട്, ഒൻപത്, പത്ത് സെമസ്റ്റർ (പഞ്ചവത്സരം) എൽ എൽ.ബി.മേഴ്സിചാൻസ് (2002 സ്കീം (പഞ്ചവത്സരം), 2004 സ്കീം (ത്രിവത്സരം) - 2011 അഡ്മിഷന് മുൻപ്) പരീക്ഷകൾക്ക് പിഴകൂടാതെ 17 വരെയും 150 രൂപ പിഴയോടെ 22 വരെയും 400 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം.
എം.ജി സർവകലാശാല പരീക്ഷാഫലം
നാലാം സെമസ്റ്റർ പി.ജി.സി.എസ്.എസ് എം.എ ഇക്കണോമെട്രിക്സ് (2022 അഡ്മിഷൻ റഗുലർ, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2024), പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ഐ.എം.സി.എ (2020 അഡ്മിഷൻ റഗുലർ, 2017 -19 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി), ഡി.ഡി.എം.സി.എ (2016 അഡ്മിഷൻ സപ്ലിമെന്ററി, 2014,2015 അഡ്മിഷനുകൾ മേഴ്സി ചാൻസ് ഡിസംബർ 2023), പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബി.എ സി.ബി.സി.എസ് (പുതിയ സ്കീം 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2013 മുതൽ 2016 വരെ അഡ്മിഷനുകൾ മേഴ്സി ചാൻസ് ഏപ്രിൽ, മേയ് 2024) പരീക്ഷയുടെ ഭരതനാട്യം, മദ്ദളം, കഥകളി വേഷം, കഥകളി സംഗീതം പ്രാക്ടിക്കൽ 21ന് തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക്ക് ആൻഡ് ഫൈൻ ആർട്സിൽ നടക്കും.
കാലിക്കറ്റ് സർവകലാശാല പരീക്ഷാഫലം
നാലാം സെമസ്റ്റർ ( 2022 പ്രവേശനം) എം.എസ്സി ഫിസിക്സ് ( നാനോസയൻസ് ), എം.എസ്സി കെമിസ്ട്രി ( നാനോസയൻസ് ) ഏപ്രിൽ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
വിദൂര വിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റർ (2016 പ്രവേശനം) എം.കോം ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
ജൂണിൽ നടന്ന ഹയർ സെക്കൻഡറി രണ്ടാംവർഷ സേ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം dhse.kerala.gov.inൽ.
എം.ടെക് പ്രവേശനം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കോളേജുകളിൽ എംടെക് പ്രവേശനത്തിന് ഓൺലൈനായി 12വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് www.dtekerala.gov.in/ .
ഓപ്പൺ യൂണിവേഴ്സിറ്റി
പരീക്ഷകൾ 11 മുതൽ
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി 2022 അഡ്മിഷൻ പി.ജി മൂന്നാം സെമസ്റ്റർ, 2023 (ജനുവരി) അഡ്മിഷൻ പി.ജി രണ്ടാം സെമസ്റ്റർ പരീക്ഷകൾ 11 മുതൽ ആരംഭിക്കും.
അഡ്മിറ്റ് കാർഡുകൾ 8 മുതൽ ഡൗൺലോഡ് ചെയ്യാമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. എക്സാമിനേഷൻ അഡ്മിറ്റ് കാർഡിന് പുറമേ ആധാർ കാർഡ്, വോട്ടേഴ്സ് ഐ.ഡി, ഡ്രൈവിംഗ് ലൈസൻസ്, യൂണിവേഴ്സിറ്റി ഐ.ഡി കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് പരീക്ഷാ കേന്ദ്രങ്ങളിൽ ഹാജരാക്കണം.
അന്വേഷണങ്ങൾക്ക് e23@sgou.ac.in എന്ന mail ഐഡി യിലോ 9188920013, 9188920014 എന്നീ നമ്പറുകളിലോ (രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെ) ബന്ധപ്പെടാം.
ഭാരതീയവിദ്യാഭവന്റെ ജേണലിസം കോഴ്സ്
തിരുവനന്തപുരം :ഭാരതീയ വിദ്യാഭവന്റെ രാജേന്ദ്ര പ്രസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കേഷൻ മുംബൈയുടെ ആഭിമുഖ്യത്തിൽ അഖിലേന്ത്യാടിസ്ഥാനത്തിൽ നടക്കുന്ന ഒരുവർഷ ബിരുദാനന്തര ജേണലിസം ഡിപ്ലോമ സായാഹ്ന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.കേന്ദ്രസംസ്ഥാന സർക്കാരുകളുടെ അംഗീകാരമുള്ള കോഴ്സാണിത്. യോഗ്യത: ബിരുദം. ഉയർന്ന
പ്രായപരിധി ഇല്ല. ഓൺലൈനായാണ് ക്ളാസ്.പഠനത്തിന്റെ ഭാഗമായി പ്രവൃത്തി പരിചയ വർക്ക്ഷോപ്പുകളും പ്ലേസ്മെന്റ് സഹായവും നൽകും. ക്ലാസുകൾ ആഗസ്റ്റ് 17 മുതൽ ആരംഭിക്കും. ഫോൺ. 9946333000/ 04713593235.
നീറ്റ് പി. ജി അഡ്മിറ്റ് കാർഡ്
ന്യൂഡൽഹി: 11ന് നടക്കുന്ന നീറ്റ് പി. ജി പരീക്ഷയുടെ അഡ്മിറ്റ് കാർഡ് നാഷണൽ ബോർഡ് ഒഫ് എക് സാമിനേഷൻസ് പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ് : nbe. edu. in.