ടി.വി.എസ് എൻടോർക്ക് സ്കൂട്ടറുകൾ വിപണിയിൽ
കൊച്ചി: ടി.വി.എസ് മോട്ടോറിന്റെ പുതിയ ഉത്പന്നങ്ങളായ ടി.വി.എസ് എൻടോർക്ക് 125, റെയ്‌സ് എക്‌സ്പി സീരീസുകളിൽ പുതിയ സ്കൂട്ടറുകൾ വിപണിയിലിറക്കി.
സ്റ്റൈലും പ്രകടനവും ആഗ്രഹിക്കുന്ന യുവ പ്രൊഫഷണലുകൾക്കായാണ് എൻടോർക്ക് 125. മികച്ച പ്രകടനം ആഗ്രഹിക്കുന്ന സാഹസിക പ്രിയർക്ക് റെയ്‌സ് എക്‌സ്പി ആവേശമാകും. ടി.വി.എസ് എൻടോർക്ക് 125 ടർക്കോയ്‌സ് ഹാർലെക്വിൻ ബ്ലൂ, നാർഡോ ഗ്രേ തുടങ്ങിയ മൂന്ന് ആകർഷക നിറങ്ങളിലും എൻടോർക് റേസ് എക്‌സ്പി മാറ്റ്, ഗ്ലോസി പിയാനോ ബ്ലാക്ക് മുതൽ മാറ്റ് ബ്ലാക്ക് സ്‌പെഷ്യൽ എഡിഷനിലും ലഭ്യമാണ്.
ബ്ലൂടൂത്ത് കണക്ടിവിറ്റി, പൂർണ ഡിജിറ്റൽ ഡിസ്‌പ്ലേ, ഡ്യൂവൽ റൈഡ് മോഡുകൾ, സിഗ്‌നേചർ എൽ.ഇ.ഡി ഹെഡ്‌ലാമ്പ് എന്നിവയും പുതിയ വാഹനങ്ങൾക്കുണ്ട്. മികച്ച സ്റ്റൈൽ, കൃത്യതയാർന്ന ഗ്രാഫിക്‌സുകൾ എന്നിവയാണ് റെയ്‌സ് എക്‌സ്പിയുടെ പ്രത്യേകത. ടി.വി.എസ് എൻടോർക്ക് 125ന് 95150 രൂപയും, റെയ്‌സ് എക്‌സ്പിക്ക് 101121 രൂപയുമാണ് കേരളത്തിലെ എക്‌സ് ഷോറൂം വില.
ഉപഭോക്താക്കളുടെ സംതൃപ്തിയാണ് ടി.വി.എസ് മോട്ടോറിന്റെ ലക്ഷ്യമെന്ന് ടി.വി.എസ് കമ്യൂട്ടർ മോട്ടോർ സൈക്കിൾസ് ആൻഡ് കോർപ്പറേറ്റ് ബ്രാൻഡ് വിപണന വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് അനിരുദ്ധ ഹൽദാർ പറഞ്ഞു.