ഇൻഷ്വറൻസ് പ്രീമിയം ജി.എസ്.ടി കുറഞ്ഞേക്കും
Friday 09 August 2024 12:53 AM IST
കൊച്ചി: ആരോഗ്യ, ലൈഫ് ഇൻഷ്വറൻസ് പ്രീമിയത്തിന് മേൽ ഈടാക്കുന്ന ചരക്ക് സേവന നികുതി(ജി.എസ്.ടി) അഞ്ച് ശതമാനമായി കുറയ്ക്കുന്നതിന് കേന്ദ്ര സർക്കാർ ആലോചിക്കുന്നു. നിലവിൽ ഇൻഷ്വറൻസ് പ്രീമിയത്തിന് 18 ശതമാനം ജി.എസ്.ടിയാണ് ഈടാക്കുന്നത്. നികുതി പൂർണമായും ഒഴിവാക്കുന്നതിനോട് ജി.എസ്.ടി നിരക്ക് നിശ്ചയിക്കുന്ന സമിതി അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.
ലൈഫ്, മെഡിക്കൽ ഇൻഷ്വറൻസ് പ്രീമിയത്തിന് ഈടാക്കുന്ന 18 ശതമാനം ജി.എസ്.ടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ധനമന്ത്രി നിർമ്മല സീതാരാമന് കത്ത് നൽകിയിരുന്നു.