കോട്ടയം ഡി സി സി ജനറൽ സെക്രട്ടറി കുഴഞ്ഞുവീണു മരിച്ചു
Friday 09 August 2024 12:41 AM IST
കോട്ടയം: കോട്ടയം ഡി.സി..സി ജനറൽ സെക്രട്ടറി ജോബോയ് ജോർജ് നഗരമദ്ധ്യത്തിൽ കുഴഞ്ഞുവീണു മരിച്ചു. 45 വയസായിരുന്നു. കോട്ടയം നഗരത്തിലെ മാർക്കറ്റിൽ പച്ചക്കറി വാങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം.
കെ.എസ്.യു മുൻ കോട്ടയം ജില്ലാ പ്രസിഡന്റും സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു ജോബോയ്. യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് എന്ന നിലയിലും പ്രവർത്തിച്ചിരുന്ന ജോബോയ് കുറവിലങ്ങാട് സ്വദേശിയാണ്.