വയനാട് ഫണ്ട് ശേഖരണം നിയന്ത്രിക്കാൻ ഹർജി
Friday 09 August 2024 12:51 AM IST
കൊച്ചി: വയനാട് ദുരന്തത്തിന്റെ പേരിലുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്പര്യഹർജി. സർക്കാരിന്റെ അനുമതി വാങ്ങാതെയുള്ള ഫണ്ട് ശേഖരണം തടയണമെന്നാണ് കാസർകോട് സ്വദേശി അഡ്വ. സി. ഷുക്കൂറിന്റെ ആവശ്യം.
ഒട്ടേറെ സംഘടനകൾ പണം ശേഖരിക്കുന്നുണ്ടെങ്കിലും അതിന്റെ വിനിയോഗം നിരീക്ഷിക്കാൻ സംവിധാനമില്ല. തുകയുടെ ഭൂരിഭാഗവും അർഹരിൽ എത്താനിടയില്ല. എല്ലാ സംഘടനകളും ശേഖരിക്കുന്ന ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ഫണ്ട് ശേഖരിക്കുന്നവരെക്കുറിച്ച് അന്വേഷണം നടത്താനും പണം എങ്ങനെ ചെലവഴിക്കുന്നുവെന്ന് നിരീക്ഷിക്കാനും സർക്കാരിന് ബാദ്ധ്യതയുണ്ടെന്നും ഹർജിയിൽ പറയുന്നു. ഹർജി തിങ്കളാഴ്ച പരിഗണിച്ചേക്കും.