നീരജിനെ അട്ടിമറിച്ച നദീം

Friday 09 August 2024 2:35 AM IST

പാരീസ് : വർഷങ്ങളായി ജാവലിനിൽ നീരജിന്റെ എതിരാളിയായ പാകിസ്ഥാന്റെ നദീം അർഷാദ് 92.97 മീറ്റർ എറിഞ്ഞാണ് ഒളിമ്പിക് റെക്കാഡോടെ നീരജിൽ നിന്ന് സ്വർണം പിടിച്ചുവാങ്ങിയത്. നദീം രണ്ടാം ശ്രമത്തിൽ മുന്നിലെത്തിയതോടെ സമ്മർദ്ദത്തിലായ നീരജിന്റെ അഞ്ചു ത്രോകളാണ് ഫൗളായത്. കരിയറിൽ ഇതുവരെ 90 മീറ്റർ കടക്കാൻ നീരജിന് കഴിഞ്ഞിട്ടില്ല.നദീം നേരത്തേയും 90 മീറ്റർ കടന്നിട്ടുണ്ട്. നാലുവർഷം മുമ്പ് 87.58 മീറ്റർ എറിഞ്ഞാണ് നീരജ് അത്‌ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയിരുന്നത്.

Advertisement
Advertisement