ഓഹരി വിപണി മുന്നേറ്റ പാതയിൽ

Saturday 10 August 2024 12:14 AM IST

കൊച്ചി: ആഗോള മേഖലയുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരി വിപണി ഇന്നലെ ശക്തമായി തിരിച്ചുകയറി. മുഖ്യ സൂചികയായ സെൻസെക്‌സ് 819.16 പോയിന്റ് നേട്ടത്താേടെ 79,75.67ലും നിഫ്‌റ്റി 250.5 പോയിന്റ് വർദ്ധിച്ച് 24,367.5ലും വ്യാപാരം അവസാനിച്ചു. കോൾ ഇന്ത്യ, അദാനി പോർട്ട്സ്, പവർ ഗ്രിഡ്, സിപ്ള, വിപ്രോ എന്നിവയാണ് ഇന്നലെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. ചെറുകിട, ഇടത്തരം ഓഹരികളിലും മികച്ച വാങ്ങൽ താത്പര്യം ദൃശ്യമായി.

ട അമേരിക്കയിലെ ഫെഡറൽ റിസർവ് പലിശ നിരക്ക് കുത്തനെ കുറയ്ക്കുമെന്ന പ്രതീക്ഷകളും ജപ്പാനിലെ യെന്നിന്റെ മൂല്യയിടിവും വിപണിക്ക് ഗുണമായി. പശ്ചിമേഷ്യയിലെ സംഘർഷ സാദ്ധ്യതകൾ മങ്ങിയതും നിക്ഷേപകർക്ക് ആവേശം പകർന്നു.

എ​ൻ.​എ​സ്.​ഇ​ ​നി​ക്ഷേ​പ​ക​ർ​ 10​ ​കോ​ടി​ ​

കൊ​ച്ചി​:​ ​നാ​ഷ​ണ​ൽ​ ​സ്റ്റോ​ക് ​എ​ക്‌​സ്‌​ചേ​ഞ്ചി​ൽ​ ​(​എ​ൻ.​എ​സ്.​ഇ​)​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​നി​ക്ഷേ​പ​ക​രു​ടെ​ ​എ​ണ്ണം​ ​പ​ത്തു​ ​കോ​ടി​ ​ക​വി​ഞ്ഞു.​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​ഒ​ന്നി​ലേ​റെ​ ​ട്രേ​ഡിം​ഗ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ന​ട​ത്താ​നാ​വു​ന്ന​തി​നാ​ൽ​ ​ഇ​തു​വ​രെ​യു​ള്ള​ ​ആ​കെ​ ​ക്ലൈ​ന്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ 19​ ​കോ​ടി​യി​ലെ​ത്തി.
എ​ൻ.​എ​സ്.​ഇ​യി​ലെ​ ​നി​ക്ഷേ​പ​ക​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​വ​ർ​ധി​ച്ചു​ ​വ​രു​ന്ന​ ​പ്ര​വ​ണ​ത​യാ​ണ് ​ക​ഴി​ഞ്ഞ​ ​ഏ​താ​നും​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​ദൃ​ശ്യ​മാ​കു​ന്ന​ത്.​ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച് 14​ ​വ​ർ​ഷ​ങ്ങ​ൾ​ ​കൊ​ണ്ടാ​ണ് ​എ​ക്‌​സ്‌​ചേ​ഞ്ചി​ലെ​ ​നി​ക്ഷേ​പ​ക​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ഒ​രു​ ​കോ​ടി​യി​ലെ​ത്തി​യ​ത്.​ 2021​ ​മാ​ർ​ച്ചി​ൽ​ 25​ ​വ​ർ​ഷ​ത്തി​നി​ടെ​യാ​ണ് ​നാ​ല് ​കോ​ടി​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ഉ​ണ്ടാ​യ​ത്.​ ​തു​ട​ർ​ന്നു​ള്ള​ ​ഓ​രോ​ ​കോ​ടി​ ​ര​ജി​സ്‌​ട്രേ​ഷ​നും​ ​ശ​രാ​ശ​രി​ 67​ ​മാ​സ​ങ്ങ​ളി​ൽ​ ​കൈ​വ​രി​ക്കാ​നാ​യ​ത്.
പ്ര​തി​ദി​നം​ ​ശ​രാ​ശ​രി​ 50,000​ ​മു​ത​ൽ​ 78,000​ ​വ​രെ​ ​പു​തി​യ​ ​ര​ജി​സ്‌​ട്രേ​ഷ​നാ​ണ് ​ഇ​പ്പോ​ൾ​ ​ന​ട​ക്കു​ന്ന​ത്.​ ​ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ,​ ​നി​ക്ഷേ​പ​ ​അ​വ​ബോ​ധം,​ ​എ​ല്ലാ​വ​രേ​യും​ ​സാ​മ്പ​ത്തി​ക​ ​സേ​വ​ന​ങ്ങ​ളി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള​ ​നീ​ക്ക​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​ ​ന​ട​പ​ടി​ക​ൾ​ ​പു​തി​യ​ ​നി​ക്ഷേ​പ​ക​രു​ടെ​ ​ക​ട​ന്നു​ ​വ​ര​വ് ​വേ​ഗ​ത്തി​ലാ​ക്കി.

Advertisement
Advertisement