പാരീസിൽ ഇന്ത്യക്ക് ആറാം മെഡൽ,​ അമൻ ഷെറാവത്തിന് ഗുസ്തിയിൽ വെങ്കല മെഡൽ

Saturday 10 August 2024 12:27 AM IST

പാരീസ് : പാരീസ് ഒളിമ്പിക്സിൽ ആറാം മെഡൽ. നേട്ടവുമായി ഇന്ത്യ. .പുരുഷൻമാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ അമൻ ഷെറാവത്താണ് ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചത്. വെള്ളിയാഴ്ച നടന്ന വെങ്കല മെഡൽ പോരാട്ടത്തിൽ പോർട്ടോറിക്കോയുടെ ഡാരിയൻ ടോയ് ക്രൂസിനെ കീഴടക്കിയാണ് ഇന്ത്യൻ താരം വെങ്കലമണിഞ്ഞത്. 13-5നായരുന്നു അമൻ ഷെറാവത്തിന്റെ വിജയം. ഒള്പിമ്പിക് ചരിത്രത്തിൽ ഇന്ത്യക്ക് വേണ്ടി മെഡൽ നേടുന്ന ഏഴാമത്തെ ഇന്ത്യൻ ഗുസ്ചതി താരമായി അമൻ ഷെറാവത്ത് മാറി

.

ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​നോ​ർ​ത്ത് ​മാ​സി​ഡോ​ണി​യ​യു​ടെ​ ​വ്ളാ​ദി​മി​ർ​ ​ഇ​ഗോ​റോ​വി​നെ​ 10​-0​ത്തി​ന് ​തോ​ൽ​പ്പി​ച്ചാ​ണ് ​അ​മ​ൻ​ ​ക്വാ​ർ​ട്ട​റി​ലേ​ക്ക് ​ക​ട​ന്ന​ത്.​ ​ക്വാ​ർ​ട്ട​റി​ൽ​ ​മു​ൻ​ ​ലോ​ക​ ​ചാ​മ്പ്യ​ൻ​ ​അ​ൽ​ബേ​നി​യ​ക്കാ​ര​ൻ​ ​സ​ലിം​ഖാ​ൻ​ ​അ​ബാ​ക്ക​റോ​വി​നെ​ 12​-0​ത്തി​ന് ​ത​ക​ർ​ത്ത് ​സെ​മി​യി​ലേ​ക്ക് ​ക​ട​ന്നു.
ഇ​ഗാ​റോ​വി​നെ​തി​രാ​യ​ ​മ​ത്സ​ര​ത്തി​ന്റെ​ ​ആ​ദ്യ​ ​പീ​രി​യ​ഡി​ൽ​ ​ത​ന്നെ​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​ച്ച​ ​അ​മ​ൻ​ ​വി​ജ​യം​ ​ഉ​റ​പ്പി​ച്ചി​രു​ന്നു.​ആ​റ് ​പോ​യി​ന്റു​ക​ളാ​ണ് ​ആ​ദ്യ​ ​പീ​രി​യ​ഡി​ൽ​ ​അ​മ​ൻ​ ​നേ​ടി​യ​ത്.​ ​ര​ണ്ടാം​ ​പീ​രി​യ​ഡി​ലും​ ​ഇ​ന്ത്യ​ൻ​ ​താ​രം​ ​ഇ​തേ​ ​മി​ക​വ് ​പു​റ​ത്തെ​‌​ടു​ത്ത​പ്പോ​ൾ​ ​മാ​സി​ഡോ​ണി​യ​ൻ​ ​താ​ര​ത്തി​ന് ​പി​ടി​ച്ചു​നി​ൽ​ക്കാ​ൻ​ ​ക​ഴി​യാ​തെ​യാ​യി.​ ​ക്വാ​ർ​ട്ട​റി​ൽ​ ​എ​തി​രാ​ളി​യാ​യെ​ത്തി​യ​ ​സ​ലിം​ഖാ​ൻ​ 2022​ലെ​ ​ലോ​ക​ ​ചാ​മ്പ്യ​നാ​യി​രു​ന്നെ​ങ്കി​ലും​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ലേ​തി​നേ​ക്കാ​ൾ​ ​ഈ​സി​യാ​യാ​ണ് ​അ​മ​ൻ​ ​മു​ന്നേ​റി​യ​ത്.​ ​ആ​ദ്യ​ ​പീ​രി​യ​ഡി​ൽ​ ​മൂ​ന്ന് ​പോ​യി​ന്റാ​ണ് ​അ​മ​ന് ​കി​ട്ടി​യ​ത്.​ ​എ​ന്നാ​ൽ​ ​ര​ണ്ടാം​ ​പീ​രി​യ​ഡി​ൽ​ ​പി​ടി​മു​റി​യ​ ​അ​മ​ൻ​ ​തു​രു​തു​രാ​ ​പോ​യി​ന്റു​ക​ൾ​ ​നേ​ടി.​ ​ഒ​ൻ​പ​ത് ​പോ​യി​ന്റു​ക​ൾ​ ​ര​ണ്ടാം​ ​പീ​രി​യ​ഡി​ലും​ ​അ​മ​ന്റെ​ ​അ​ക്കൗ​ണ്ടി​ലെ​ത്തി​യ​തോ​ടെ​ ​മ​ത്സ​ര​ത്തി​ന്റെ​ ​വി​ധി​ ​കു​റി​ക്ക​പ്പെ​ട്ടു.

Advertisement
Advertisement