@പുനരധിവാസം പ്രതിപക്ഷത്തെ ഉൾപ്പെടുത്തണം: കെ.സുധാകരൻ
Saturday 10 August 2024 1:18 AM IST
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിൽ പ്രതിപക്ഷ എം.എൽ.എമാരെയും വിദഗ്ദ്ധരെയും ഉൾപ്പെടുത്തി ഉന്നതല സമിതിക്ക് രൂപം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. വാഗ്ദാനങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടെന്നും നീക്കിവയ്ക്കുന്ന തുകയുടെ വിനിയോഗം ദുരിതബാധിർക്ക് ലഭിക്കുന്നുണ്ടെന്ന് സമിതിക്ക് നിരീക്ഷിക്കാൻ കഴിയണം. പുനരധിവാസത്തിന് രൂപരേഖ തയ്യാറാക്കണം. കണാതായവർക്കുള്ള തെരച്ചിൽ നടത്തുന്നതിൽ വീഴ്ചയുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.