കൺസ്യൂമർഫെഡ് ഒരു കോടി നൽകി

Sunday 11 August 2024 4:07 AM IST

തിരുവനന്തപുരം: വയനാട് ദുരിതാശ്വാസനിധിയിലേക്ക് കൺസ്യൂമർഫെഡ് ഒരു കോടി സംഭാവന നൽകി. ജീവനക്കാരുടെ നാലുദിവസത്തെ ശമ്പളം 60 ലക്ഷവും കൺസ്യൂമർഫെഡിന്റെ 40 ലക്ഷവും ചേർത്താണ് നൽകിയത്. ഒരുകോടിയുടെ ചെക്ക് കൺസ്യൂമർഫെഡ് ചെയർമാൻ എം.മെഹബൂബ് മുഖ്യമന്ത്രിയ്ക്ക് കൈമാറി. വൈസ് ചെയർമാൻ പി.എം.ഇസ്മയിൽ, കെ.ജെ.ജിജു, ജെ.ഫ്രഡി, ആർ.എസ്.രാജീവ്‌ എന്നിവർ പങ്കെടുത്തു.