ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങൾ വിദഗ്ദ്ധ സംഘം സന്ദർശിക്കും ,​ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് പിണറായി വിജയൻ

Saturday 10 August 2024 9:45 PM IST

കല്പറ്റ : വയനാട് ഉരുൾപൊട്ടലിനെ ദേശീയദുരന്തമായി കാണണമെന്നും പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു,​ സാമ്പത്തിക പിന്തുണയും കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള സഹായങ്ങളും മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി മന്ത്രിസഭാ ഉപസമിതി വ്യക്തമാക്കി. അഞ്ചുപേർ അടങ്ങുന്ന വിദഗ്ദ്ധ സംഘം ഉരുൾപൊട്ടലുണ്ടായ ചൂരൽമല,​. മുണ്ടക്കൈ,​ പുഞ്ചിരിമട്ടം അടക്കമുള്ള പ്രദേശങ്ങൾ സന്ദർശിക്കുമെന്നും മന്ത്രിമാർ അറിയിച്ചു.

തെരച്ചിൽ ,​ കെട്ടിടാവശിഷ്ടം നീക്കൽ,​ ക്യാമ്പുകൾ തുടരാനമുള്ള സഹായം എന്നിവ നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. പുനർനിർമ്മാണം,​ തൊഴിൽ,​ വിദ്യാഭ്യാസം എന്നിവയിൽ സഹായം നൽകുന്നത് പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയിട്ടുണ്ടെന്നും ഉപസമിതി വ്യക്തമാക്കി,​

ഉരുൾപൊട്ടലിൽ ഉണ്ടായ നാശനഷ്ടങ്ങളിൽ കൂടുതൽ കൃത്യമായ കണക്കുകൾ ഉൾപ്പെടുത്തി പ്രധാനമന്ത്രിക്ക് മെമ്മോറാണ്ടം നൽകും. നാളെ ജനകീയ തെരച്ചിലിനൊപ്പം മറ്റ് തെരച്ചിലും നടത്തും. തിങ്കളാഴ്ച ഡൗൺസ്ട്രീം കേന്ദ്രീകരിച്ച് പൂർണ തെരച്ചിലുണ്ടാകുമെന്നും മന്ത്രിസഭാ ഉപസമിതി അറിയിച്ചു.

ആ​യി​ര​ക്ക​ണ​ക്കി​ന് ​കോ​ടി​യു​ടെ​ ​നാ​ശ​മാ​ണു​ണ്ടാ​യ​ത്.​ ​ആ​ഗോ​ള​ ​താ​പ​ന​വും​ ​കാ​ലാ​വ​സ്ഥാ​ ​വ്യ​തി​യാ​ന​വും​ ​സം​സ്ഥാ​ന​ത്തി​ന് ​വ​ലി​യ​ ​ആ​ഘാ​ത​മാ​ണ്.​ ​ഇ​തി​ന്റെ​ ​ഫ​ല​മാ​ണ് ​അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന​ ​പ്ര​കൃ​തി​ ​ദു​ര​ന്ത​ങ്ങ​ൾ.​ ​ഇ​ക്കൊ​ല്ല​ത്തെ​ ​ഉ​ഷ്ണ​താ​പം​ ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​ണ്.​ ​ഇ​ത്ത​രം​ ​പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ൾ​ ​നേ​രി​ടാ​നു​ള്ള​ ​സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ​ ​കേ​ര​ള​ത്തി​ന് ​വേ​ണം.


ജി​യോ​ള​ജി​ക്ക​ൽ​ ​സ​ർ​വേ​ ​ഒ​ഫ് ​ഇ​ന്ത്യ,​ ​ഇ​ന്ത്യ​ ​മീ​റ്റി​യ​റോ​ള​ജി​ക്ക​ൽ​ ​ഡി​പ്പാ​ർ​ട്ട്മെ​ന്റ്,​ ​നാ​ഷ​ണ​ൽ​ ​സീ​സ്‌​മി​ക് ​സെ​ന്റ​ർ,​ ​ഇ​ന്ത്യ​ൻ​ ​നാ​ഷ​ണ​ൽ​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​ഓ​ഷ്യ​ൻ​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​സ​ർ​വീ​സ​സ് ​തു​ട​ങ്ങി​യ​ ​ഗ​വേ​ഷ​ണ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​സ്‌​പെ​ഷ്യ​ൽ​ ​സെ​ന്റ​റു​ക​ളും​ ​ആ​ധു​നി​ക​ ​സൗ​ക​ര്യ​ങ്ങ​ളു​ള്ള​ ​പ്രാ​ദേ​ശി​ക​ ​ഓ​ഫീ​സു​ക​ളും​ ​സം​സ്ഥാ​ന​ത്ത് ​ആ​രം​ഭി​ക്ക​ണം.​ ​കാ​ലാ​വ​സ്ഥാ​ ​നി​രീ​ക്ഷ​ണ​ത്തി​നും​ ​ആ​ധു​നി​ക​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​ഏ​ർ​പ്പെ​ടു​ത്ത​ണം.​ ​കാ​ലാ​വ​സ്ഥ​ ​പ​ഠ​ന​ത്തി​ന് ​കോ​ട്ട​യ​ത്ത് ​സ്ഥാ​പി​ച്ച​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ക്ലൈ​മ​റ്റ് ​ചേ​ഞ്ച് ​സ്റ്റ​ഡീ​സി​ന് ​കേ​ന്ദ്ര​ത്തി​ന്റെ​ ​സാ​മ്പ​ത്തി​ക​ ​പി​ന്തു​ണ​ ​വേ​ണമെന്നും മുഖ്യമന്ത്രി ് അഭ്യർത്ഥിച്ചു.

Advertisement
Advertisement