വിനേഷ് ഫോഗട്ടിന് വെള്ളിമെഡൽ നൽകണം ,​ അപ്പീലിൽ വിധി നീട്ടി കായിക കോടതി

Saturday 10 August 2024 10:35 PM IST

പാ​​​രീ​​​സ്:​​​ ​​​പാ​​​രീ​​​സ് ​​​ഒ​​​ളി​​​മ്പി​​​ക്സി​​​ൽ​​​ ​​​ഭാ​​​ര​​​ക്കൂ​​​ടു​​​ത​​​ലി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ​​​ഫൈ​​​ന​​​ലി​​​ന് ​​​അ​​​യോ​​​ഗ്യ​​​യാ​​​ക്ക​​​പ്പെ​​​ട്ട​​​ ​​​ഇ​​​ന്ത്യ​​​ൻ​​​ ​​​ഗു​​​സ്തി​​​ ​​​താ​​​രം​​​ ​​​വി​​​നേ​​​ഷ് ​​​ഫോ​​​ഗ​​​ട്ട് ​​​അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര​​​ ​​​കാ​​​യി​​​ക​​​ ​​​കോ​​​ട​​​തി​​​യി​​​ൽ​​​ ​​​ന​​​ൽ​​​കി​​​യ​​​ ​​​അ​​​പ്പീ​​​ലി​​​ൽ​​​ ​​​വി​​​ധി​​​ ​​​ചൊ​വ്വാ​ഴ്ച​ ​വ​രെ​ വൈകും.​ ​ഇ​​​ന്ന​​​് ​​​ ​​​വി​​​ധി​​​യു​​​ണ്ടാ​​​യേ​​​ക്കു​​​മെ​​​ന്ന് ​​​റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും​​​ ​​​കോ​​​ട​​​തി​​​ ​​​ ​​​മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​ ​​​വെ​​​ള്ളി​​​ ​​​മെ​​​ഡ​​​ൽ​​​ ​​​പ​​​ങ്കു​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന് ​​​ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് ​​​വി​​​നേ​​​ഷ് ​​​അ​​​പ്പീ​​​ൽ​​​ ​​​ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.​​​ ​​​ഒ​​​ളി​​​മ്പി​​​ക്സ് ​​​ നാളെയാണ് സ​​​മാ​​​പി​​​ക്കു​​​ന്ന​​​ത്.

വി​നേ​ഷി​ന്റെ​ ​അ​പ്പീ​ലി​ൽ​ ​മൂ​ന്ന് ​മ​ണി​ക്കൂ​റോ​ളം​ ​വാ​ദി​പ്ര​തി​വാ​ദ​ങ്ങ​ൾ​ ​ന​ട​ന്നു.​എ​ല്ലാ​വ​രു​ടേ​യും​ ​ഭാ​ഗം​ ​ആ​ർ​ബി​റ്റേ​റ്റ​ർ​ ​അ​ന്നാ​ബെ​ൽ​ ​ബെ​ന്ന​റ്റ് ​വി​ശ​ദ​മാ​യി​ ​കേ​ട്ടു.​ ​മ​ത്സ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​ചെ​റി​യ​ ​ഇ​ട​വേ​ള​ക​ൾ​ ​മാ​ത്ര​മേ​യു​ള്ളൂ​വെ​ന്നും​ ​ഇ​തു​കാ​ര​ണം​ ​ഭാ​ര​പ​രി​ശോ​ധ​ന​യി​ൽ​ ​പ​രാ​ജ​യ​പ്പെ​ടാ​നു​ള്ള​ ​സാ​ധ്യ​ത​ ​വ​ള​രെ​യ​ധി​ക​മാ​ണെ​ന്നും​ വിനേഷിനായി ഹാജരായ ഹരീഷ് ​സാ​ൽ​വേ​ ​വാ​ദി​ച്ചു.​ ​ഒ​ളി​മ്പി​ക്സ് ​വി​ല്ലേ​ജും​ ​ഗു​സ്തി​ ​വേ​ദി​യും​ ​ത​മ്മി​ലു​ള്ള​ ​ദൂ​രം​ ​ഉ​ൾ​പ്പെ​ടെ​യു​ള​ള​ ​കാ​ര്യ​ങ്ങ​ൾ​ ​സാ​ൽ​വെ​ ​ചൂ​ണ്ടി​ക്കാ​ട്ടി. ആ​ദ്യ​ ​ദി​വ​സം​ ​മൂ​ന്ന് ​മ​ത്സ​ര​ങ്ങ​ൾ​ ​ജ​യി​ച്ച​ ​വി​നേ​ഷ് ​ത​നി​ക്ക് ​സം​യു​ക്ത​ ​വെ​ള്ളി​ ​മെ​ഡ​ലി​ന് ​അ​ർ​‌​ഹ​തു​യ​ണ്ടെ​ന്ന് ​കാ​ട്ടി​യാ​ണ് ​അ​പ്പീ​ൽ​ ​ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

അതേസമയം മെ​ഡ​ൽ​ ​വേ​ട്ട​യി​ൽ​ ​ചൈ​ന​യും​ ​യു.​എ​സും​ ​ഇ​ഞ്ചോ​ടി​ഞ്ച് ​പോ​രാ​ട്ട​ത്തി​ലാ​ണ്.​ ​തു​ട​ക്കം​ ​മു​ത​ൽ​ ​മു​ന്നി​ലാ​യി​രു​ന്ന​ ​ചൈ​ന​യെ​ ​മ​റി​ക​ട​ന്ന് ​ഇ​ട​യ്ക്ക് ​യു.​എ​സ് ​മു​ന്നി​ലെ​ത്തി​യെ​ങ്കി​ലും​ ​ഇ​പ്പോ​ൾ​ ​ചൈ​ന​യാ​ണ് ​മു​ന്നി​ൽ.​ ​ഒ​ടു​വി​ൽ​ ​റി​പ്പോ​ർ​ട്ടു​കി​ട്ടു​മ്പോ​ൾ​ ​ചൈ​ന​യ്ക്ക് 34​ ​സ്വ​ർ​ണ​വും​ ​യു.​എ​സി​ന് 33​ ​സ്വ​ർ​ണ​വു​മാ​ണു​ള്ള​ത്.​ 27​ ​വെ​ള്ളി​യും​ 23​ ​വെ​ങ്ക​ല​വു​മ​ട​ക്കം​ ​ചൈ​ന​യ്ക്ക് 84​ ​മെ​ഡ​ലു​ക​ളാ​ണ് ​ആ​കെ​യു​ള്ള​ത്.​ ​എ​ന്നാ​ൽ​ ​ആ​കെ​ ​മെ​ഡ​ൽ​ ​നേ​ട്ട​ത്തി​ൽ​ ​യു.​എ​സ് ​സെ​ഞ്ച്വ​റി​ ​തി​ക​ച്ച് ​ഏ​റെ​ ​മു​ന്നി​ലാ​ണ്.​ 41​ ​വെ​ള്ളി​യും​ 39​ ​വെ​ങ്ക​ല​വു​മ​ട​ക്കം​ 113​ ​മെ​ഡ​ലു​ക​ളാ​ണ് ​യു.​എ​സ് ​ആ​കെ​ ​നേ​ടി​യ​ത്.​മെ​ഡ​ൽ​പ്പ​ട്ടി​ക​യി​ൽ​ 69​-ാം​ ​സ്ഥാ​ന​ത്താ​ണ് ​ഇ​ന്ത്യ.