അമ്മയ്‌ക്കും അനിയനും താങ്ങായ നിഖിൽ ഉപരിപഠനത്തിന്

Sunday 11 August 2024 12:00 AM IST

തിരുവനന്തപുരം: 'സ്വപ്നത്തിലേയ്ക്കുള്ള ആദ്യ കാൽവയ്പ്പാണ്. അമ്മയും അപ്പുവും സന്തോഷിക്കുന്നത് കാണുമ്പോൾ ആത്മവിശ്വാസം കൂടുന്നു...'

ഹോട്ടൽ മാനേജ്മെന്റ് അഖിലേന്ത്യാ എൻട്രൻസ് എഴുതി കോവളം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റിൽ മൂന്നുവർഷത്തെ കോഴ്സിന് പ്രവേശനം നേടിയ നിഖിലിന്റേതാണ് വാക്കുകൾ.

ഓട്ടിസമുള്ള അനുജൻ അപ്പുവിന്റെയും ( 17) പാർക്കിൻസൻസ് ബാധിച്ച അമ്മ ഷീബയുടെയും മുഴുവൻ കാര്യങ്ങളും നോക്കുന്ന നിഖിലിനെ കുറിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

ഭാവിയിൽ ഷെഫ് ആകാൻ കൊതിച്ച നിഖിലിന് പിന്തുണയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അടക്കം രംഗത്തെത്തി. സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ്ടു കൊമേഴ്സിൽ 75 ശതമാനം നേടിയ നിഖിൽ ഹോട്ടൽ മാനേജ്മെന്റ് പരീക്ഷയെഴുതി 3000ത്തിനകത്ത് റാങ്ക് നേടി. മൂന്നുദിവസം മുമ്പാണ് ക്ലാസ് തുടങ്ങിയത്.

ഷെഫ് പിള്ളയാണ് പഠനം സ്പോൺസർ ചെയ്യുന്നത്. ഡിസംബറിൽ തിരുവനന്തപുരത്ത് ഷെഫ് പിള്ള ആരംഭിക്കുന്ന റെസ്റ്റോറന്റിൽ ശമ്പളത്തോടെ പരിശീലനവും വാഗ്ദാനം ചെയ്തിട്ടുണ്ട്. വീട്ടിൽ ഭക്ഷണം ഉണ്ടാക്കുന്നതും അനുജനും അമ്മയ്ക്കും മരുന്നെടുത്ത് കൊടുക്കുന്നതും നിഖിലാണ്. അപ്പുവിനെ കുളിപ്പിക്കും. ഉറക്കും. ഇപ്പോഴും ഇതിന് മാറ്റമില്ല. ഗൾഫിൽ ജോലിചെയ്തിരുന്ന അച്ഛൻ വിനോദ് നിഖിലിന് ഒൻപതുവയസുള്ളപ്പോൾ മരിച്ചതാണ് ജീവിതം ഇരുട്ടിലാക്കിയത്. മെഷീൻ വിതരണകമ്പനിയുടെ ഏജന്റായ ഷീബയുടെ കമ്മിഷനാണ് ഏക വരുമാനം. ഉള്ളൂരിലാണ് താമസം.

പ്രതീക്ഷകളുടെ ലോകം

കഴിഞ്ഞ ആഴ്ച മുതൽ അപ്പു മണ്ണന്തലയിലെ സ്പെഷ്യൽ സ്കൂളിൽ പോകുന്നുണ്ട്. കൊവിഡ് കാലത്താണ് അപ്പു സ്കൂളിൽ പോക്ക് നിറുത്തിയത്. കുട്ടികൾക്കൊപ്പം ഇടപഴകാനും വസ്തുക്കൾ തിരിച്ചറിയാനും അപ്പു ശ്രമിക്കുന്നുണ്ട്. ചിലപ്പോൾ ബഹളം വയ്ക്കും. നിഖിൽ പറഞ്ഞാലെ അനുസരിക്കൂ.

കെ.​ജി.​ഒ.​എ​ഫ്
സ്ഥാ​പക
ദി​നാ​ച​ര​ണം

തി​രു​വ​ന​ന്ത​പു​രം​;​ ​കേ​ര​ള​ ​ഗ​സ​റ്റ​ഡ് ​ഓ​ഫീ​സേ​ഴ്സ് ​ഫെ​ഡ​റേ​ഷ​ൻ​ ​സ്ഥാ​പ​ക​ ​ദി​നം​ ​ജി​ല്ല​കേ​ന്ദ്ര​ങ്ങ​ളി​ലും​ ​താ​ലൂ​ക്ക് ​കേ​ന്ദ്ര​ങ്ങ​ളി​ലും​ ​പ​താ​ക​ ​ഉ​യ​ർ​ത്തി​ ​ആ​ച​രി​ച്ചു.​ ​വ​യ​നാ​ട് ​ദു​ര​ന്ത​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​മ​റ്റു​ ​പ​രി​പാ​ടി​ക​ൾ​ ​ഒ​ഴി​വാ​ക്കി​യാ​ണ് ​സം​സ്ഥാ​ന​ത​ല​ത്തി​ലൊ​ട്ടാ​കെ​ ​ച​ട​ങ്ങ് ​ന​ട​ത്തി​യ​ത്.​ ​വ​യ​നാ​ട് ​റി​ലീ​ഫ് ​ഫ​ണ്ടാ​യി​ ​അം​ഗ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​സ​മാ​ഹ​രി​ച്ച​ ​ആ​ദ്യ​ഘ​ട്ട​ ​തു​ക​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​യി​ലേ​ക്ക് ​കൈ​മാ​റി.
മ​ന്ത്രി​ ​പി.​ ​പ്ര​സാ​ദ് ​ചെ​ക്ക് ​ഏ​റ്റു​വാ​ങ്ങി.​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ്‌​ ​ഡോ.​ ​ജെ.​ ​ഹ​രി​കു​മാ​ർ,​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഡോ.​ ​വി.​എം.​ ​ഹാ​രി​സ്,​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കെ.​ബി.​ ​ബി​ജു​ക്കു​ട്ടി,​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗം​ ​ഡോ.​ ​വി.​എം.​ ​പ്ര​ദീ​പ്‌,​ഹാ​ബി.​സി.​കെ.​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗ​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.