ആദ്യ അലോട്ട്മെന്റിൽ പ്രിയം കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗിന്

Sunday 11 August 2024 12:00 AM IST

സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ നടത്തിയ കീം റാങ്ക് ലിസ്റ്റ് അനുസരിച്ചുള്ള എൻജിനിയറിംഗ് , ഫാർമസി ബിരുദ കോഴ്സുകളിലേക്കുള്ള ആദ്യ അലോട്ട്മെന്റ് ലിസ്റ്റിൽ വിദ്യാർത്ഥികൾ ബ്രാഞ്ച് തിരഞ്ഞെടുത്തിരിക്കുന്നത് തൊഴിൽ മേഖലയിലെ പുത്തൻ പ്രവണതകൾക്കനുസരിച്ച്. സർക്കാർ മെരിറ്റിൽ അവസാന റാങ്ക് 21156 ആണ്. ഏതാണ്ട് ജോസ അലോട്ട്മെന്റിനനുസരിച്ചുള്ളരീതിയിൽ തന്നെയാണ് വിദ്യാർത്ഥികൾ ബ്രാഞ്ചുകൾ തെരെഞ്ഞെടുത്തിട്ടുള്ളത്. കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ് വിത്ത് ഡാറ്റ സയൻസ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് , ഇലക്ട്രോണിക്സ് & ഇൻസ്‌ട്രുമെന്റഷൻ, മെക്കാനിക്കൽ, സിവിൽ, ഇൻഡസ്ട്രിയൽ എൻജിനിയറിംഗ് എന്നിങ്ങനെയാണ് സർക്കാർ കോളേജുകളിൽ ബ്രാഞ്ചുകളോട് വിദ്യാർത്ഥികൾക്കുള്ള താത്പര്യം. എ ഐ, സൈബർ സെക്യൂരിറ്റി,കെമിക്കൽ എൻജിനിയറിംഗ് ബ്രാഞ്ചുകളോടും താത്പര്യമുണ്ട്.

അ ലോട്ട്മെന്റ് വിവരങ്ങൾ www.cee.kerala,gov.in ക്യാൻഡിഡേറ്റ് പോർട്ടലിലുണ്ടാകും. അലോട്ട്മെന്റ് മെമോ പ്രിന്റെടുത്ത് നിശ്ചിത ഫീസ് ഓൺലൈനായി അടയ്ക്കണം. ആഗസ്റ്റ് 13 ന് മൂന്നു മണിക്കകം ഫീസടയ്ക്കണം. പോസ്റ്റ് ഓഫീസ് വഴിയും ഫീസടയ്ക്കാം. ആദ്യ അലോട്ട്മെന്റ് സ്വീകരിച്ചാൽ മാത്രമേ തുടർ അലോട്ട്മെന്റ് പ്രക്രിയയിലൂടെ ഓപ്ഷൻ നല്കാൻ സാധിക്കൂ.തിരുവനന്തപുരത്തെ കോളേജ് ഒഫ് എൻജിനിയറിംഗിൽ കമ്പ്യൂട്ടർ സയൻസിലെ അവസാന റാങ്ക് 342 ഉം സിവിൽ എൻജിനിയറിംഗിന് 4877 മാണ്.

മെ​ഡി​ക്ക​ൽ,​ ​അ​നു​ബ​ന്ധ​ ​കോ​ഴ്സു​ക​ൾ:
അ​പേ​ക്ഷ​യി​ലെ​ ​അ​പാ​ക​ത​ ​പ​രി​ഹ​രി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​എം.​ബി.​ബി.​എ​സ്,​ ​ബി.​ഡി.​എ​സ് ​കോ​ഴ്സു​ക​ളി​ൽ​ ​എ​ൻ.​ആ​ർ.​ഐ​ ​ക്വോ​ട്ട​യി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് ​എ​ൻ.​ആ​ർ.​ഐ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളി​ലെ​ ​അ​പാ​ക​ത​ ​പ​രി​ഹ​രി​ക്കാ​ൻ​ ​അ​വ​സ​രം.​ ​നി​ശ്ചി​ത​ ​സ​മ​യ​ത്തി​ന​കം​ ​അ​പാ​ക​ത​ക​ൾ​ ​പ​രി​ഹ​രി​ക്കാ​ത്ത​വ​രെ​ ​എ​ൻ.​ആ​ർ.​ഐ​ ​അ​ലോ​ട്ട്മെ​ന്റി​ൽ​ ​നി​ന്നൊ​ഴി​വാ​ക്കും.​ ​മെ​ഡി​ക്ക​ൽ,​ ​അ​നു​ബ​ന്ധ​ ​കോ​ഴ്സു​ക​ളി​ൽ​ ​അ​പേ​ക്ഷ​യ്ക്കൊ​പ്പം​ ​ന​ൽ​കി​യ​ ​ഫോ​ട്ടോ,​ ​ഒ​പ്പ്,​ ​നേ​റ്രി​വി​റ്റി,​ ​നാ​ഷ​ണാ​ലി​റ്റി,​ ​അ​പേ​ക്ഷാ​ഫീ​സ് ​എ​ന്നി​വ​യി​ൽ​ ​ന്യൂ​ന​ത​ക​ളു​ള്ള​വ​ർ​ ​നി​ശ്ചി​ത​ ​സ​മ​യ​ത്തി​ന​കം​ ​പ​രി​ഹ​രി​ക്കാ​ത്ത​തി​നാ​ൽ​ ​സാ​മു​ദാ​യി​ക,​ ​പ്ര​ത്യേ​ക​ ​സം​വ​ര​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​റ​ദ്ദാ​ക്കി​യി​രു​ന്നു.​ ​പ​ക്ഷേ,​ ​റാ​ങ്ക് ​ത​ട​ഞ്ഞു​വ​യ്ക്കു​ന്ന​ത് ​ഒ​ഴി​വാ​ക്കാ​ൻ​ ​അ​പാ​ക​ത​ക​ൾ​ ​പ​രി​ഹ​രി​ക്കാ​നും​ ​അ​പേ​ക്ഷാ​ ​ഫീ​സ​ട​യ്ക്കാ​നും​ ​ഒ​രു​ ​അ​വ​സ​രം​ ​കൂ​ടി​ ​ന​ൽ​കു​മെ​ന്ന് ​എ​ൻ​ട്ര​ൻ​സ് ​ക​മ്മി​ഷ​ണ​ർ​ ​അ​റി​ച്ചു.​ ​ഇ​വ​യ്ക്കു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ 13​ന് ​രാ​ത്രി​ 12​വ​രെ​യാ​ണ്.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 04712525300

ഗ​ജ​ദി​ന​ ​അ​ന്താ​രാ​ഷ്ട്ര
സ​മ്മേ​ള​നം​ 12​ന്

തി​രു​വ​ന​ന്ത​പു​രം​;​ ​കാ​ട്ടാ​ന​-​മ​നു​ഷ്യ​ ​സം​ഘ​ർ​ഷം​ ​നേ​രി​ടു​ന്ന​ത് ​സം​ബ​ന്ധി​ച്ച് ​ക​ർ​ണാ​ട​ക​ ​സ​ർ​ക്കാ​ർ​ 12​ന് ​സം​ഘ​ടി​പ്പി​യ്ക്കു​ന്ന​ ​അ​ന്താ​രാ​ഷ്ട്ര​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​മ​ന്ത്രി​ ​എ.​കെ.​ ​ശ​ശീ​ന്ദ്ര​ൻ​ ​പ​ങ്കെ​ടു​ക്കും.​ ​ആ​ഗോ​ള​ത​ല​ത്തി​ൽ​ ​ഈ​ ​പ്ര​ശ്നം​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​തി​ൽ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​ഭി​പ്രാ​യ​ങ്ങ​ളും​ ​അ​നു​ഭ​വ​ ​സ​മ്പ​ത്തും​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​ച​ർ​ച്ച​ ​ചെ​യ്യും.​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്നും​ ​വ​നം​ ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി,​മു​ഖ്യ​ ​വ​നം​ ​മേ​ധാ​വി,​ചീ​ഫ് ​വൈ​ൽ​ഡ് ​ലൈ​ഫ് ​വാ​ർ​ഡ​ൻ​ ​എ​ന്നി​വ​രും​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കും.

വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ്
മി​നി​സ്റ്റീ​രി​യ​ൽ​ ​സ്റ്റാ​ഫ്
യൂ​ണി.​ ​ഭാ​ര​വാ​ഹി​കൾ

ആ​ലു​വ​:​ ​കേ​ര​ള​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​മി​നി​സ്റ്റീ​രി​യ​ൽ​ ​സ്റ്റാ​ഫ് ​യൂ​ണി​യ​ൻ​ ​സം​സ്ഥാ​ന​ ​ഭാ​ര​വാ​ഹി​ക​ളാ​യി​ ​കെ.​എ​സ്.​ ​മ​ഹേ​ഷ്‌​കു​മാ​ർ​ ​(​പ്ര​സി​ഡ​ന്റ്),​ ​ടി.​യു.​ ​അ​നൂ​ബ്,​ ​എ​സ്.​ ​സു​ധീ​പ് ​(​വൈ​സ് ​പ്ര​സി​ഡ​ന്റു​മാ​ർ​),​ ​എ.​ ​നി​സാ​മു​ദ്ദീ​ൻ​ ​(​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​),​ ​എം.​ജി.​ ​ഗാ​ന​മു​ര​ളി,​ ​ബി.​ ​മ​ഹേ​ഷ് ​കു​മാ​ർ,​ ​ഖ​ലീ​ൽ​ ​റ​ഹ്മാ​ൻ,​ ​എ​സ്.​ ​ആ​ദ​ർ​ശ്,​ ​ആ​ർ.​ ​ശ്യാം​നാ​ഥ് ​(​സെ​ക്ര​ട്ട​റി​മാ​ർ​),​ ​എ.​ജി.​ ​അ​ജു​ ​(​ട്ര​ഷ​റ​ർ​),​ ​ബി​നി​ത​ ​സ​ത്യ​ൻ​ ​(​വ​നി​താ​ ​ഫോ​റം​ ​ക​ൺ​വീ​ന​ർ​)​ ​എ​ന്നി​വ​രെ​ ​തി​ര​ഞ്ഞെ​ടു​ത്തു.

--

Advertisement
Advertisement