അങ്കണവാടി ഒഴിവ്

Sunday 11 August 2024 1:53 AM IST

കുഴൽമന്ദം: ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മാത്തൂർ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ സ്ത്രീകൾക്ക് പഞ്ചായത്തിലെ അങ്കണവാടി വർക്കർഹെൽപർ ഒഴിവുകളിലേക്ക് ആഗസ്റ്റ് 23 വരെ അപേക്ഷിക്കാം. അങ്കണവാടി വർക്കർക്ക് പത്താം ക്ലാസാണ് യോഗ്യത. ഹെൽപ്പർക്ക് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. പത്താം ക്ലാസ് പാസാകേണ്ടതില്ല. പ്രായപരിധി 18-46 വയസ്. പട്ടികജാതിവർഗ വിഭാഗക്കാർക്ക് മൂന്നുവർഷം ഇളവ് ഉണ്ടായിരിക്കും. അപേക്ഷകൾ ശിശു വികസന പദ്ധതി ഓഫീസർ , ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, കുഴൽമന്ദം പോസ്റ്റ്:678702 എന്ന വിലാസത്തിൽ വൈകീട്ട് അഞ്ചിന് മുൻപ് ലഭ്യമാക്കണം. ഫോൺ: 04922295232.

Advertisement
Advertisement