മെഡൽ ടേബിളിൽ ചൈന മുന്നിൽ
Sunday 11 August 2024 3:11 AM IST
പാരീസ്: മെഡൽ വേട്ടയിൽ ചൈനയും യു.എസും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. തുടക്കം മുതൽ മുന്നിലായിരുന്ന ചൈനയെ മറികടന്ന് ഇടയ്ക്ക് യു.എസ് മുന്നിലെത്തിയെങ്കിലും ഇപ്പോൾ ചൈനയാണ് മുന്നിൽ. ഒടുവിൽ റിപ്പോർട്ടുകിട്ടുമ്പോൾ ചൈനയ്ക്ക് 37 സ്വർണവും യു.എസിന് 35സ്വർണവുമാണുള്ളത്. 27 വെള്ളിയും 24 വെങ്കലവുമടക്കം ചൈനയ്ക്ക് 88 മെഡലുകളാണ് ആകെയുള്ളത്. എന്നാൽ ആകെ മെഡൽ നേട്ടത്തിൽ യു.എസ് സെഞ്ച്വറി തികച്ച് ഏറെ മുന്നിലാണ്. 42 വെള്ളിയും41 വെങ്കലവുമടക്കം 118 മെഡലുകളാണ് യു.എസ് ആകെ നേടിയത്.മെഡൽപ്പട്ടികയിൽ 69-ാം സ്ഥാനത്താണ് ഇന്ത്യ.