ബിരുദ പ്രവേശനം സ്‌പോട്ട് അലോട്ട്‌മെന്റ്

Monday 12 August 2024 12:00 AM IST

ഗവൺമെന്റ്/എയ്ഡഡ്/ സ്വാശ്രയ/യു.ഐ.ടി./ഐ.എച്ച്.ആർ.ഡി. കോളേജുകളിലെ ഒന്നാംവർഷ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് മേഖലാതല സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു.
ജനറൽ അലോട്ട്‌മെന്റുകളിൽ ആദ്യ ഓപ്ഷനായി (First Option) നൽകിയ കോളേജിൽ അലോട്ട്‌മെന്റ് ലഭിച്ച് പ്രസ്തുത കോളേജിൽ അഡ്മിഷനിൽ തുടരുന്ന വിദ്യാർത്ഥികളെ
(എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി. വിഭാഗക്കാർ ഒഴികെ) പരിഗണിക്കില്ല.

മേഖല -തിരുവനന്തപുരം

ആഗസറ്റ് 12 B.Sc (All Subjects)

ആഗസറ്റ് 13 B.Com , BCA, BBA, BSW, B.Voc., BMS (Hotel Management)
ആഗസറ്റ് 14 BA (All Subjects)

സ്ഥലം - കേരള സർവകലാശാല സെനറ്റ് ഹാൾ,പാളയം,

വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ടുമായി രാവിലെ 10 ന് മുൻപ് റിപ്പോർട്ട് ചെയ്യണം. രജിസ്‌ട്രേഷൻ സമയം 8.30 മുതൽ 10 വരെ. ഈ സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കില്ല. അലോട്ട്‌മെന്റ് സെന്ററുകളിൽ

വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ഏതെങ്കിലും കാരണത്താൽ നേരിട്ട് ഹാജരാകാനാവാത്തവർക്ക് സാക്ഷ്യപത്രം(Authorization Letter)നൽകി രക്ഷകർത്താവിനെ അയയ്ക്കാം.


സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ കൈവശം യോഗ്യതയും ജാതിയും (Non-creamy Layer Certificate for SEBC Candidates, Community
Certificate for SC/ST Candidates, EWS Certificate for EWS Candidates) തെളിയിക്കുന്ന
സർട്ടിഫിക്കറ്റുകളുടെ പകർപ്പുണ്ടായിരിക്കണം.
മൈനോറിറ്റി സ്റ്റാറ്റസുള്ള കോളേജുകളിൽ (പ്രോസ്‌പെക്ടസ് പേജ് നം. 73,​ 74 കാണുക)
ഒഴിവുള്ള എസ്.സി/എസ്.ടി സീറ്റുകൾ ടി സ്‌പോട്ടിൽ നികത്തും. പ്രസ്തുത വിഭാഗങ്ങളിലെ കുട്ടികളുടെ അഭാവത്തിൽ ആ സീറ്റുകൾ അതത് കോളേജുകളിലെ കമ്മ്യൂണിറ്റി
ക്വാട്ടയിൽ നികത്തും.
സ്‌പോട്ട് അലോട്ട്‌മെന്റിൽ കോളേജും കോഴ്സും അലോട്ട് ചെയ്തുകഴിഞ്ഞാൽ മാറ്റം അനുവദിക്കില്ല. ഇതുവരെ അഡ്മിഷൻ ഫീ അടയ്ക്കാത്ത വിദ്യാർത്ഥികൾക്ക് സ്‌പോട്ട് അലോട്ട്‌മെന്റിൽ അഡ്മിഷൻ ലഭിച്ചാൽ യൂണിവേഴ്സിറ്റി
അഡ്മിഷൻ ഫീസിനത്തിൽ (എസ്.ടി/എസ്.സി വിഭാഗങ്ങൾക്ക് 930/ രൂപ, ജനറൽ മറ്റ് സംവരണ വിഭാഗങ്ങൾക്ക് 1850/ രൂപ) അടയ്‌ക്കണം. ഇതിനായി പ്രത്യേകസമയം അനുവദിക്കില്ല.
മുൻപ് യൂണിവേഴ്സിറ്റി അഡ്മിഷൻ ഫീസടച്ചവർ പേയ്‌മെന്റ് രസീതിന്റെ കോപ്പി കരുതണം. വിവിധ മേഖലകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ .
ആലപ്പുഴ, കൊല്ലം മേഖലകളിലെ സ്‌പോട്ട് അലോട്ട്‌മെന്റ് കഴിഞ്ഞശേഷം നികത്തപ്പെടാത്ത ഒഴിവുകളും ഈ അവസരത്തിൽ നികത്തും.

സി.​എ​സ്.​സി​ ​മെ​യി​ൻ​ ​ഷെ​ഡ്യൂൾ


ന്യൂ​ഡ​ൽ​ഹി​:​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​മെ​യി​ൻ​ ​പ​രീ​ക്ഷാ​ ​ഷെ​ഡ്യൂ​ൾ​ ​യൂ​ണി​യ​ൻ​ ​പ​ബ്ലി​ക് ​സ​ർ​വി​സ് ​ക​മ്മി​ഷ​ൻ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​സെ​പ്തം​ബ​ർ​ 20​ ​മു​ത​ൽ​ 29​ ​വ​രെ​യാ​ണ് ​പ​രീ​ക്ഷ.​ ​വെ​ബ്സൈ​റ്റ്:​ ​u​p​s​c.​g​o​v.​i​n.​ 14627​ ​പേ​രാ​ണ് ​പ്രി​ലി​മി​ന​റി​ ​പ​രീ​ക്ഷ​ ​പാ​സാ​യി​ ​മെ​യി​ൻ​ ​പ​രീ​ക്ഷ​യ്ക്ക് ​അ​ർ​ഹ​ത​ ​നേ​ടി​യി​ട്ടു​ള്ള​ത്.

Advertisement
Advertisement