ഫണ്ട് തുച്ഛം,​ അനുവദിക്കുന്നതിൽ കാലതാമസം, സ്കൂൾ ഉച്ചഭക്ഷണ പദ്ധതി താളംതെറ്റുന്നു: ഖാദർ കമ്മിറ്റി

Monday 12 August 2024 12:00 AM IST

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പാളിച്ചകൾ പ്രഥമാദ്ധ്യാപകരെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നതായി ഖാദർ കമ്മിറ്റി റിപ്പോർട്ട്.കുറഞ്ഞ ഫണ്ടും അനുവദിക്കുന്നതിലെ കാലതാമസവും പദ്ധതി തകിടം മറിക്കുകയാണ്. അരിയൊഴികെ മുഴുവൻ സാധനങ്ങളും വാങ്ങേണ്ട ഉത്തരവാദിത്വം പ്രഥമാദ്ധ്യാപകർക്കാണ്. കുറഞ്ഞ നി​രക്കി​ലുള്ള ഫണ്ട് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നു. ഇതുകാരണം ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന മെനു നടപ്പിലാക്കാനാവുന്നില്ല. പോഷകസമൃദ്ധമായ ഭക്ഷണത്തിനായി കൂടുതൽ തുക കണ്ടെത്തി സുതാര്യമായി വിതരണം ചെയ്യണം. ഇതിനായി ജനപങ്കാളിത്തം ഉറപ്പാക്കാം. അടുത്തുള്ള സ്കൂളുകൾ ഏകോപിപ്പിച്ച് കേന്ദ്രീകൃത അടുക്കളകൾക്ക് ശ്രമിക്കണം.

ഖാദർ കമ്മിറ്റി കരടുനിർമ്മാണ വേളയിൽ പ്രഥമാദ്ധ്യാപകർ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ:

1.അരി, ധാന്യം, പാൽ, മുട്ട എന്നിവ സർക്കാർ എത്തിക്കണം.

2. പച്ചക്കറി, പലവ്യഞ്ജനം, ഇന്ധനം എന്നിവയുടെ വില പരിഷ്‌കരിച്ച് മുൻകൂർതുക പി.ടി.എ/എസ്.എം.സി./എൽ.എസ്.ജി.ഡിയെ ഏൽപ്പിക്കുക.

3. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹായത്തോടെ പ്രഭാതഭക്ഷണം നൽകുക.


4. പാചകത്തൊഴിലാളികൾക്ക് തൊഴിൽപരിശീലനം, വൈദ്യപരിശോധന

5. കുടുംബശ്രീ/ അയൽക്കൂട്ടങ്ങൾ വഴിയുള്ള പച്ചക്കറികൃഷിയി​ലൂടെ വിളവുകൾ കുറഞ്ഞ നിരക്കിലെത്തിക്കണം.

ഉച്ചഭക്ഷണ പദ്ധതി

12-ാം ക്ളാസ് വരെ

എട്ടാംക്ലാസ് വരെ നൽകിവരുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ഘട്ടം ഘട്ടമായി 12 -ാം ക്ളാസ് വരെ വ്യാപിപ്പിക്കണമെന്ന് കമ്മിറ്റി ശുപാർശ ചെയ്തു. ആവശ്യക്കാരായ മുഴുവൻ കുട്ടികളെയും ഉച്ചഭക്ഷണപരിധിയിൽ കൊണ്ടുവരണം.

..............................

പ്രഥമാദ്ധ്യാപകർ ഉന്നയിച്ച ആവശ്യങ്ങളിൽ ബഹുഭൂരിപക്ഷം ഖാദർ കമ്മിറ്റി അംഗീകരിച്ച സാഹചര്യത്തിൽ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ അടിയന്തരമായി നടപ്പിലാക്കണം.

ജി. സുനിൽകുമാർ

ജനറൽ സെക്രട്ടറി

കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്‌മാസ്റ്റേഴ്സ് അസോ.

നാ​ടാ​ർ​ ​വി​ദ്യാ​ഭ്യാസ
സം​വ​ര​ണം​ ​ഒ​റ്റ
ഗ്രൂ​പ്പാ​യി​ ​ന​ട​പ്പാ​ക്ക​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​നാ​ടാ​ർ​ ​സ​മു​ദാ​യ​ത്തെ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​പ​ട്ടി​ക​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​ ​മാ​തൃ​ക​യി​ൽ​ ​ഏ​ഴു​ ​ശ​ത​മാ​നം​ ​വി​ദ്യാ​ഭ്യാ​സ​ ​സം​വ​ര​ണം​ ​ഒ​റ്റ​ ​ഗ്രൂ​പ്പാ​യി​ ​ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ​നാ​ടാ​ർ​ ​സം​യു​ക്ത​സ​മി​തി​ ​പ്ര​തി​നി​ധി​സ​മ്മേ​ള​നം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​വി​വി​ധ​ ​നാ​ടാ​ർ​ ​സം​ഘ​ട​ന​ക​ൾ​ ​ചേ​ർ​ന്ന് ​രൂ​പീ​ക​രി​ച്ച​ ​സം​യു​ക്ത​ ​സ​മി​തി​യു​ടെ​ ​പ്ര​തി​നി​ധി​ ​സ​മ്മേ​ള​നം​ ​വി.​ജോ​യ് ​എം.​എ​ൽ.​എ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​അ​യ്യ​ൻ​കാ​ളി​ഹാ​ളി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​കെ.​എ​ൻ.​എം.​എ​സ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ജെ.​ലോ​റ​ൻ​സ് ​അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു.
ച​ല​ച്ചി​ത്ര​താ​രം​ ​പ്രേം​കു​മാ​ർ​ ​മു​ഖ്യാ​തി​ഥി​യാ​യി.​ ​എം.​എ​ൽ.​എ.​മാ​രാ​യ​ ​എം.​വി​ൻ​സ​ന്റ്,​​​ ​ജി.​സ്റ്റീ​ഫ​ൻ,​​​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​സി.​ശി​വ​ൻ​കു​ട്ടി​ ,​വി.​എ​സ്.​ഡി.​പി​ ​ചെ​യ​ർ​മാ​ൻ​ ​വി​ഷ്ണു​പു​രം​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ,​​​ ​നാ​ടാ​ർ​ ​സ​ർ​വീ​സ് ​ഫോ​റം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ചൊ​വ്വ​ര​ ​സു​നി​ൽ​ ​നാ​ടാ​ർ,​​​ ​നാ​ടാ​ർ​ ​സ​ർ​വീ​സ് ​ഫെ​ഡ​റേ​ഷ​ൻ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കൊ​ണ്ണി​യൂ​ർ​ ​സ​ന​ൽ​കു​മാ​ർ,​​​ ​സി.​പി.​ഐ​ ​ജി​ല്ലാ​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​അം​ഗം​ ​വെ​ങ്ങാ​നൂ​ർ​ ​ബ്രൈ​റ്റ് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​മു​ൻ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​എ​സ്.​എം​ ​വി​ജ​യാ​ന​ന്ദ്,​​​ ​മു​ൻ​ ​പി.​എ​സ്.​സി​ ​അം​ഗം​ ​പ​ര​ശു​വ​യ്ക്ക​ൽ​ ​രാ​ജേ​ന്ദ്ര​ൻ,​​​ ​കു​യി​ലി​ ​നാ​ടാ​ച്ചി​ ​തി​രു​നെ​ൽ​വേ​ലി,​ ​ഗ​വേ​ഷ​ക​വി​ദ്യാ​ർ​ത്ഥി​ ​ജോ​ൺ​ ​വി​ല്യം​സ് ​എ​ന്നി​വ​ർ​ ​പ്ര​ബ​ന്ധാ​വ​ത​ര​ണം​ ​ന​ട​ത്തി.​ ​ജാ​തി​മാ​റ്റം​ ​ന​ട​ത്തു​ന്ന​ ​ത​ര​ത്തി​ൽ​ ​വ്യാ​ജ​ ​ജാ​തി​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​ന​ൽ​കു​ന്ന​ത് ​അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്ആ​വ​ശ്യ​പ്പെ​ട്ടു.​ ​കെ.​എം.​എം.​എ​സ് ​സം​സ്ഥാ​ന​ ​ര​ജി​സ്ട്രാ​ർ​ ​കെ.​പി​ ​സൂ​ര​ജ് ​ന​ന്ദി​ ​പ​റ​ഞ്ഞു.

കാ​ട്ടാ​ന​ ​സം​ഘ​ർ​ഷം:
അ​ന്താ​രാ​ഷ്ട്ര
സ​മ്മേ​ള​നം​ ​ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം​:​ ​കാ​ട്ടാ​ന​-​മ​നു​ഷ്യ​ ​സം​ഘ​ർ​ഷം​ ​നേ​രി​ടു​ന്ന​ത് ​സം​ബ​ന്ധി​ച്ച് ​ക​ർ​ണാ​ട​ക​ ​സ​ർ​ക്കാ​ർ​ ​ഇ​ന്ന് ​ബം​ഗ​ളൂ​രി​ൽ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​അ​ന്താ​രാ​ഷ്ട്ര​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​മ​ന്ത്രി​ ​എ.​കെ.​ ​ശ​ശീ​ന്ദ്ര​നും​ ​വ​നം​വ​കു​പ്പി​ലെ​ ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​പ​ങ്കെ​ടു​ക്കും.​ ​ലോ​ക​ ​ഗ​ജ​ദി​ന​ത്തോ​ട് ​അ​നു​ബ​ന്ധി​ച്ചാ​ണ് ​സ​മ്മേ​ള​നം.​ ​കേ​ര​ള​ത്തി​ൽ​ ​വ​ന്യ​ജീ​വി​ ​സം​ഘ​ർ​ഷം​ ​തു​ട​രു​ന്ന​തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ക​ർ​ണാ​‌​ട​ക​ ​വ​നം​മ​ന്ത്രി​ ​അ​ട​ക്ക​മു​ള്ള​വ​രു​മാ​യി​ ​മ​ന്ത്രി​ത​ല​ ​സം​ഘം​ ​ച​ർ​ച്ച​ ​ന​ട​ത്തും.​ ​വ​ന്യ​ജീ​വി​ ​സം​ഘ​ർ​ഷം​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​തി​ൽ​ ​ആ​ഗോ​ള​ത​ല​ത്തി​ൽ​ ​സ്വീ​ക​രി​ക്കു​ന്ന​ ​ന​ട​പ​ടി​ക​ളും​ ​അ​നു​ഭ​വ​ങ്ങ​ളും​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​വി​ദ​ഗ്ദ്ധ​ർ​ ​പ​ങ്കു​വ​യ്ക്കും.​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​വ​നം​ ​അ​ഡി.​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി,​മു​ഖ്യ​ ​വ​നം​ ​മേ​ധാ​വി,​ചീ​ഫ് ​വൈ​ൽ​ഡ് ​ലൈ​ഫ് ​വാ​ർ​ഡ​ൻ​ ​എ​ന്നി​വ​രും​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കും.

Advertisement
Advertisement