കേരള ബാങ്കിനും വിവരാവകാശ നിയമം ബാധകമെന്ന് കമ്മിഷൻ

Monday 12 August 2024 12:00 AM IST

തിരുവനന്തപുരം: കേരള ബാങ്കിനും വിവരാവകാശ നിയമം ബാധകമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷൻ. ബാങ്ക് സംസ്ഥാന ഓഫീസും 14 ജില്ലാ ബാങ്കുകളും അവയുടെ ശാഖകളും നിയമത്തിന്റെ പരിധിയിൽ വരും. ഏത് പൗരനും നിയമ പ്രകാരം അപേക്ഷ നൽകിയാൽ മറുപടി നൽകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.അബ്ദുൽ ഹക്കിം ഉത്തരവിട്ടു.

കേരള ബാങ്ക് കൊല്ലം പതാരം ശാഖയിലെ വായ്പ തിരിച്ചടവ് തർക്കത്തെ തുടർന്ന് ഒരു കുടുംബത്തെ വീട്ടിൽ നിന്നിറക്കിവിട്ട് വസ്തുവകകൾ ജപ്തിചെയ്തിരുന്നു. ഇതേ തുടർന്ന് യുവതി ആത്മഹത്യ ചെയ്തതോടെ ബന്ധപ്പെട്ട വായ്പാ രേഖകൾ വിവരാവകാശ നിയമപ്രകാരം ആലപ്പുഴ ചാരുമ്മൂട് പൂക്കോയ്ക്കൽ വി. രാജേന്ദ്രൻ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല.

വിവരാവകാശ നിയമം കേരള ബാങ്കിന് ബാധകമല്ലെന്ന് ഭരണസമിതി തീരുമാനിച്ചിട്ടുണ്ടെന്നാണ് മറുപടി നൽകിയത്. പതാരം ശാഖയിൽ നിന്നുള്ള മറുപടിയിൽ ചോദിച്ച രേഖകൾ നിയമത്തിലെ എട്ടാം ഖണ്ഡിക പ്രകാരം തരേണ്ടതില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.ഇതിനെതിരെയുള്ള ഹർജിയിലാണ് കമ്മിഷണറുടെ ഉത്തരവ്.ഒരാഴ്ചയ്ക്കകം വി.രാജേന്ദ്രന് വിവരം നല്കിയശേഷം ആഗസ്റ്റ് 14 നകം നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.

കേരള ബാങ്ക് പൊതു

അധികാര സ്ഥാപനം

1. സർക്കാർ ഉത്തരവിലൂടെയാണ് ബാങ്ക് നിലവിൽ വന്നത്. ആകെ 2159.03 കോടി രൂപ മൂലധന നിക്ഷേപമുള്ളതിൽ 906 കോടി രൂപ സർക്കാരിന്റെ ഓഹരിയാണ്. ഈ വർഷം 400 കോടി സർക്കാർ അധികമൂലധനം അനുവദിച്ചു. ഇത്തരത്തിലുള്ള ബാങ്കിന്റെ പ്രവർത്തനത്തെ കുറിച്ച് അറിയാൻ പൗരന് അവകാശമുണ്ട്. വിവരാവകാശ നിയമ പ്രകാരം പൊതു അധികാര സ്ഥാപനം എന്ന പരിധിയിൽ കേരള ബാങ്കും ഉൾപ്പെടും.

2. ഓരോ ശാഖയുടെയും മാനേജർ അവിടുത്തെ പൊതു അധികാരികളാണ്. അവസാനമായി കേരള ബാങ്കിൽ ലയിച്ച മലപ്പുറം ജില്ലാ സഹകരണ ബാങ്കിനും വിധി ബാധകമാണ്.

കേ​ന്ദ്ര​ ​അ​വ​ഗ​ണ​ന​യ്ക്ക് എ​തി​രെ​ ​മു​ന്നി​ട്ടി​റ​ങ്ങ​ണം: കെ.​എ​സ്.​ടി.എ

തി​രു​വ​ന​ന്ത​പു​രം​:​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യ്ക്ക് ​ന​ൽ​കേ​ണ്ട​ ​വി​ഹി​തം​ ​ത​ട​ഞ്ഞു​വ​യ്ക്കു​ന്ന​ ​കേ​ന്ദ്ര​ ​അ​വ​ഗ​ണ​ന​യ്‌​ക്കെ​തി​രെ​ ​അ​ദ്ധ്യാ​പ​ക​ ​സ​മൂ​ഹം​ ​മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് ​കെ.​എ​സ്.​ടി.​എ​ ​അ​ർ​ദ്ധ​വാ​ർ​ഷി​ക​ ​കൗ​ൺ​സി​ൽ​ ​യോ​ഗം.​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യു​ടെ​ ​അ​ക്കാ​ഡ​മി​ക​ ​മു​ന്നേ​റ്റ​ത്തി​ന് ​ക​രു​ത്ത് ​പ​ക​രു​ക,​വ​യ​നാ​ട് ​ദു​ര​ന്ത​ ​ബാ​ധി​ത​ർ​ക്കാ​യി​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​യി​ലേ​ക്ക് ​അ​ഞ്ച് ​ദി​വ​സ​ത്തെ​ ​ശ​മ്പ​ളം​ ​ന​ൽ​കു​ക​ ​എ​ന്നീ​ ​പ്ര​മേ​യ​ങ്ങ​ളും​ ​കൗ​ൺ​സി​ൽ​ ​അം​ഗീ​ക​രി​ച്ചു.​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ഡി.​സു​ധീ​ഷ് ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​പ​രി​പാ​ടി​യി​ൽ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​ബ​ദ​റു​ന്നി​സ​ ​പ്ര​വ​ർ​ത്ത​ന​ ​റി​പ്പോ​ർ​ട്ടും​ ​സം​സ്ഥാ​ന​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​എ.​കെ​ ​ബീ​ന,​എം.​എ​ ​അ​രു​ൺ​കു​മാ​ർ,​എ.​ന​ജീ​ബ് ​എ​ന്നി​വ​ർ​ ​പ്ര​മേ​യ​ങ്ങ​ളും​ ​അ​വ​ത​രി​പ്പി​ച്ചു.​ ​ട്ര​ഷ​റ​ർ​ ​ടി.​കെ.​എ​ ​ഷാ​ഫി​ ​സ്വാ​ഗ​ത​വും​ ​സെ​ക്ര​ട്ട​റി​ ​കെ.​ ​രാ​ഘ​വ​ൻ​ ​ന​ന്ദി​യും​ ​രേ​ഖ​പ്പെ​ടു​ത്തി.

@​ ​കാ​യ​ക​ൽ​പ്പ് ​അ​വാ​ർ​ഡ് പൊ​ന്നാ​നി​ ​ഡ​ബ്ല്യു.​ആ​ൻ​ഡ്.​സി മി​ക​ച്ച​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​മി​ക​ച്ച​ ​സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​ക​ൾ​ക്കു​ള്ള​ 2023​-24​ ​വ​ർ​ഷ​ത്തി​ലെ​ ​സം​സ്ഥാ​ന​ ​കാ​യ​ക​ൽ​പ്പ് ​അ​വാ​ർ​ഡ് ​ആ​രോ​ഗ്യ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​പ്ര​ഖ്യാ​പി​ച്ചു.​ ​ജി​ല്ലാ​ത​ല​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​മ​ല​പ്പു​റം​ ​പൊ​ന്നാ​നി​ ​ഡ​ബ്ല്യു.​ആ​ൻ​ഡ്.​സി​ ​ഒ​ന്നാം​ ​സ്ഥാ​ന​മാ​യ​ 50​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​അ​വാ​ർ​ഡ് ​നേ​ടി.​ ​മ​ല​പ്പു​റം​ ​നി​ല​മ്പൂ​ർ​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​യാ​ണ് ​ര​ണ്ടാം​ ​സ്ഥാ​ന​ത്ത്.​ 20​ ​ല​ക്ഷ​മാ​ണ് ​സ​മ്മാ​നം. സ​ബ് ​ജി​ല്ലാ​ ​ത​ല​ത്തി​ൽ​ ​തൃ​ശൂ​ർ​ ​താ​ലൂ​ക്കി​ലെ​ ​ചാ​വ​ക്കാ​ട് ​ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ​ആ​ശു​പ​ത്രി​ ​ഒ​ന്നാ​മ​തെ​ത്തി.​ 15​ ​ല​ക്ഷ​മാ​ണ് ​അ​വാ​ർ​ഡ്.​ ​ര​ണ്ടാം​ ​സ​മ്മാ​ന​മാ​യ​ 10​ ​ല​ക്ഷം​ ​മ​ല​പ്പു​റം​ ​തി​രൂ​ര​ങ്ങാ​ടി​ ​താ​ലൂ​ക്ക് ​ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ​ആ​ശു​പ​ത്രി​യും​ ​നേ​ടി.​ ​തൃ​ശൂ​ർ​ ​വ​ല​പ്പാ​ട് ​സി.​എ​ച്ച്.​സി​യാ​ണ് ​മി​ക​ച്ച​ ​സാ​മൂ​ഹി​കാ​രോ​ഗ്യ​ ​കേ​ന്ദ്രം.​ ​മൂ​ന്നു​ ​ല​ക്ഷ​മാ​ണ് ​സ​മ്മാ​നം.​ ​മൂ​ന്നു​ ​ക്ല​സ്റ്റ​റാ​യി​ ​തി​രി​ച്ചു​ള്ള​ ​അ​ർ​ബ​ൻ​ ​പ്രൈ​മ​റി​ ​ഹെ​ൽ​ത്ത് ​സെ​ന്റ​ർ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഒ​ന്നാം​ ​ക്ല​സ്റ്റ​റി​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​മു​ട്ട​ട​ ​അ​ർ​ബ​ൻ​ ​പ്രൈ​മ​റി​ ​ഹെ​ൽ​ത്ത് ​സെ​ന്റ​ർ,​ര​ണ്ടാം​ ​ക്ല​സ്റ്റ​റി​ൽ​ ​തൃ​ശൂ​ർ​ ​പോ​ർ​ക്കി​ല​ങ്ങാ​ട് ​അ​ർ​ബ​ൻ​ ​പ്രൈ​മ​റി​ ​ഹെ​ൽ​ത്ത് ​സെ​ന്റ​ർ,​മൂ​ന്നാം​ ​ക്ല​സ്റ്റ​റി​ൽ​ ​അ​ർ​ബ​ൻ​ ​കോ​ഴി​ക്കോ​ട് ​പ​യ്യോ​ളി​ ​പ്രൈ​മ​റി​ ​ഹെ​ൽ​ത്ത് ​സെ​ന്റ​ർ​ ​എ​ന്നി​വ​യാ​ണ് ​ഒ​ന്നാം​ ​സ്ഥാ​നം​ ​നേ​ടി​യ​ത്.​ ​ര​ണ്ടു​ ​ല​ക്ഷം​ ​വീ​ത​മാ​ണ് ​ഒ​ന്നാം​ ​സ​മ്മാ​നം.​ ​മി​ക​ച്ച​ ​എ​ക്കോ​ ​ഫ്ര​ണ്ട്ലി​ ​ആ​ശു​പ​ത്രി​യ്ക്കു​ള്ള​ 10​ല​ക്ഷ​ത്തി​ന്റേ​യും​ ​അ​വാ​ർ​ഡും​ ​പൊ​ന്നാ​നി​ ​ഡ​ബ്ല്യു.​ആ​ൻ​ഡ്.​സി​യ്ക്കാ​ണ്.​ ​ര​ണ്ടാം​ ​സ്ഥാ​ന​മാ​യ​ 5​ ​ല​ക്ഷം​ ​തി​രു​വ​ന​ന്ത​പു​രം​ ​പ​ള്ളി​ക്ക​ൽ​ ​സി.​എ​ച്ച് ​സി​ ​നേ​ടി.