സംസ്ഥാനത്ത് വെള്ളി വരെ ശക്തമായ മഴ

Monday 12 August 2024 1:31 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാദ്ധ്യത. കേരള തീരത്തെ ന്യൂനമർദ്ദപാത്തിയുടെ ഫലമായാണിത്. വടക്കൻ ജില്ലകളിൽ അതിശക്ത മഴയും തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും പെയ്തേക്കാം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. ഇന്ന് ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്കും തമിഴ്നാടിനും മുകളിലായി 3 കി.മീറ്റർവരെ ഉയരത്തിൽ ചക്രവാതച്ചുഴി രൂപപ്പെടാനും സാദ്ധ്യതയുണ്ട്. ഇതിന്റെ രൂപീകരണവും സഞ്ചാര പാതയ്ക്കുമനുസരിച്ച് മഴയുടെ തോതിൽ വ്യത്യാസമുണ്ടാകാം.

Advertisement
Advertisement