കിലോയ്ക്ക് വില 3000​ രൂപ വരെ ,​ ഉത്തരേന്ത്യയിൽ വൻഡിമാൻഡ്, കർഷകർക്ക് പ്രയോജനം കിട്ടാത്തതിന് പിന്നിൽ ഒറ്റക്കാരണം

Monday 12 August 2024 12:49 AM IST

ഇ​ടു​ക്കി​:​ ​സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളു​ടെ​ ​റാ​ണി​യാ​യ​ ​ഏ​ല​യ്ക്ക​യു​ടെ​ ​പ​ര​മാ​വ​ധി​ ​വി​ല​ 3000​ ​രൂ​പ​ ​ക​ട​ന്നി​ട്ടും​ ​ഗു​ണം​ ​കി​ട്ടാ​തെ​ ​ക​ർ​ഷ​ക​ർ.​ ​മോ​ഹ​വി​ല​ ​കി​ട്ടി​യി​ട്ടും​ ​വി​ൽ​ക്കാ​ൻ​ ​കാ​യ്ക​ളി​ല്ല.​ ​വ​ര​ൾ​ച്ച​യി​ൽ​ ​ഏ​ല​ക്കൃ​ഷി​യാ​കെ​ ​ക​രി​ഞ്ഞു​ണ​ങ്ങി​ ​ഉ​ത്പാ​ദ​നം​ ​ഇ​ല്ലാ​താ​യ​താ​ണ് ​തി​രി​ച്ച​ടി​യാ​യ​ത്.​ ​പു​റ്റ​ടി​ ​സ്‌​പൈ​സ​സ് ​പാ​ർ​ക്കി​ൽ​ ​ഈ​ ​മാ​സം​ ​ആ​റി​നും​ ​എ​ട്ടി​നും​ ​ന​ട​ത്തി​യ​ ​ഇ​-​ ​ലേ​ല​ത്തി​ൽ​ ​പ​ര​മാ​വ​ധി​ ​വി​ല​ ​കി​ലോ​യ്ക്ക് 3000​ ​രൂ​പ​യ്ക്ക് ​മേ​ൽ​ ​കി​ട്ടി​യി​രു​ന്നു.​ ​ശ​രാ​ശ​രി​ ​വി​ല​ ​കി​ലോ​യ്ക്ക് 2275​ ​രൂ​പ​ ​വ​രെ​ ​ക​ർ​ഷ​ക​ന് ​ല​ഭി​ച്ചി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ ​ര​ണ്ട് ​മാ​സ​ത്തി​ലേ​റെ​യാ​യി​ ​ശ​രാ​ശ​രി​ ​വി​ല​ ​ര​ണ്ടാ​യി​ര​ത്തി​ന് ​മു​ക​ളി​ലാ​ണ്.
ഇ​തി​ന് ​മു​മ്പ് 2019​ ​ആ​ഗ​സ്റ്റ് ​മൂ​ന്നി​ന് ​ന​ട​ന്ന​ ​ലേ​ല​ത്തി​ലാ​ണ് ​ഏ​ല​യ്ക്കാ​ ​വി​ല​ ​റെ​ക്കാ​ഡ് ​നി​ര​ക്കാ​യ​ ​കി​ലോ​യ്ക്ക് 7000​ ​രൂ​പ​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്.​ ​കൊ​വി​ഡി​നെ​ ​തു​ട​ർ​ന്ന് ​ഏ​ല​യ്ക്ക​ ​വി​പ​ണി​ ​ത​ക​ർ​ച്ച​ ​നേ​രി​ട്ടു.​ ​ഒ​രു​ ​കി​ലോ​ ​ഏ​ല​യ്ക്ക​ ​ചി​ല്ല​റ​ ​വി​ല്പ​ന​ 900​ ​രൂ​പ​യ്ക്ക് ​താ​ഴെ​യും​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ന​ട​ന്നി​രു​ന്നു.


ഏ​ല​യ്ക്ക​ ​ഉ​ത്പാ​ദ​നം​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ലു​ള്ള​ ​കു​മ​ളി,​ ​വ​ണ്ട​ന്മേ​ട്,​ ​നെ​ടു​ങ്ക​ണ്ടം,​ ​ഉ​ടു​മ്പ​ൻ​ചോ​ല,​ ​ശാ​ന്ത​മ്പാ​റ,​ ​രാ​ജ​കു​മാ​രി​ ​മേ​ഖ​ല​ക​ളി​ൽ​ ​വ​ര​ൾ​ച്ച​യി​ൽ​ ​ക​ന​ത്ത​ ​കൃ​ഷി​നാ​ശ​മാ​ണു​ണ്ടാ​യ​ത്.​ ​ഏ​ക​ദേ​ശം​ 30​-​ 35​ ​ശ​ത​മാ​നം​ ​ഏ​ല​ക്കൃ​ഷി​ ​വ​ര​ൾ​ച്ച​യി​ൽ​ ​ക​രി​ഞ്ഞു​ണ​ങ്ങി.​ ​മേ​യി​ൽ​ ​പ​ക​ൽ​ ​താ​പ​നി​ല​ ​അ​നി​യ​ന്ത്രി​ത​മാ​യി​ ​ഉ​യ​ർ​ന്ന​പ്പോ​ൾ​ ​ജ​ല​സേ​ച​ന​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​വേ​ണ്ട​ത്ര​ ​ല​ഭ്യ​മാ​കാ​തെ​ ​പോ​യ​തും​ ​കൃ​ഷി​നാ​ശ​ത്തി​ന് ​ഇ​ട​യാ​ക്കി.
നി​ല​വി​ലെ​ ​സ്ഥി​തി​യി​ൽ​ ​പു​തി​യ​ ​വി​ള​വ് ​ഈ​ ​മാ​സം​ ​പ്ര​തീ​ക്ഷി​ക്കാ​നാ​വി​ല്ലെ​ന്ന് ​ക​ർ​ഷ​ക​ർ​ ​പ​റ​യു​ന്നു.​ ​കാ​ലാ​വ​സ്ഥ​ ​മാ​റ്റ​ങ്ങ​ൾ​ ​മൂ​ലം​ ​സീ​സ​ൺ​ ​ആ​രം​ഭം​ ​സെ​പ്തം​ബ​റി​ലേ​ക്ക് ​നീ​ളും.​ ​അ​താ​യ​ത് ​ഈ​ ​വ​ർ​ഷം​ ​വി​ള​വെ​ടു​പ്പ് ​കേ​വ​ലം​ ​മൂ​ന്നു​ ​റൗ​ണ്ടി​ൽ​ ​ഒ​തു​ങ്ങും.​ ​സാ​ധാ​ര​ണ​ ​ഡി​സം​ബ​റി​നു​ ​മു​മ്പാ​യി​ ​ആ​റ് ​റൗ​ണ്ട് ​വ​രെ​ ​വി​ള​വെ​ടു​പ്പ് ​ന​ട​ത്താ​റു​ണ്ട്.​ ​ഉ​ത്പാ​ദ​ന​ത്തി​ലു​ണ്ടാ​കു​ന്ന​ ​കു​റ​വ് ​എ​ത്ര​യെ​ന്ന് ​ഇ​പ്പോ​ൾ​ ​കൃ​ത്യ​മാ​യി​ ​വി​ല​യി​രു​ത്താ​നാ​വി​ല്ല.


ഉ​ത്ത​രേ​ന്ത്യ​ൻ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ​ക്ക് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ഡി​മാ​ൻ​ഡ് ​അ​നു​ഭ​വ​പ്പെ​ടു​ന്ന​ ​ഉ​ത്സ​വ​ ​സീ​സ​ണി​നു​ ​ആ​ഗ​സ്റ്റ് ​പ​കു​തി​യോ​ടെ​ ​തു​ട​ക്ക​മാ​കും.​ ​കു​മ​ളി​ ​അ​ട​ക്ക​മു​ള്ള​ ​മേ​ഖ​ല​ക​ളി​ലെ​ ​ച​ര​ക്കു​വ​ര​വി​ന് ​നേ​രി​ടു​ന്ന​ ​കാ​ല​താ​മ​സം​ ​ക​ണ​ക്കി​ലെ​ടു​ത്താ​ൽ​ ​വി​ല​ ​ഉ​യ​രേ​ണ്ട​താ​ണ്.​ ​ഉ​ത്ത​രേ​ന്ത്യ​യി​ലെ​ ​വ​ൻ​കി​ട​ ​സ്റ്റോ​ക്കി​സ്റ്റു​ക​ളു​ടെ​ ​ക​രു​ത​ൽ​ ​ശേ​ഖ​രം​ ​കു​റ​ഞ്ഞ​തും​ ​ഇ​വി​ടെ​ ​നി​ന്നു​ള്ള​ ​പു​തി​യ​ ​ച​ര​ക്കു​വ​ര​വ് ​വൈ​കു​മെ​ന്ന​തും​ ​ക​ണ​ക്കി​ലെ​ടു​ത്താ​ൽ​ ​വി​ല​ ​ഉ​യ​ർ​ത്തി​ ​ഏ​ല​യ്ക്ക​ ​സം​ഭ​രി​ക്കാ​ൻ​ ​അ​വ​ർ​ ​നി​ർ​ബ​ന്ധി​ത​രാ​കും.


ഏ​പ്രി​ൽ,​​​ ​മേ​യ് ​കാ​ല​യ​ള​വി​ലെ​ ​ക​ന​ത്ത​ ​വ​ര​ൾ​ച്ച​യി​ൽ​ ​ഒ​ട്ടു​മി​ക്ക​ ​തോ​ട്ട​ങ്ങ​ളി​ലും​ ​ശ​ര​ങ്ങ​ൾ​ ​ക​രി​ഞ്ഞു​ണ​ങ്ങി​യ​ത് ​ഇ​ക്കു​റി​ ​വി​ള​വ് ​ചു​രു​ക്കും.​ ​സാ​ധാ​ര​ണ​ ​ജൂ​ലാ​യി​ൽ​ ​പ​ല​ ​ഭാ​ഗ​ങ്ങ​ളി​ലും​ ​വി​ള​വെ​ടു​പ്പി​നു​ ​തു​ട​ക്കം​ ​കു​റി​ക്കാ​റു​ണ്ടെ​ങ്കി​ലും​ ​ഇ​ത്ത​വ​ണ​ ​ആ​ഗ​സ്റ്റാ​യി​ട്ടും​ ​ര​ക്ഷ​യി​ല്ല.
സ​ജീ​വ​ൻ​ ​കൃ​ഷ്ണൻ
ഏ​ലം​ ​ക​ർ​ഷ​ക​ൻ,​
ക​ട്ട​പ്പന

Advertisement
Advertisement