പട്ടികജാതിക്കാർക്ക് സാമ്പത്തിക സംവരണം നടപ്പാക്കരുത് : ദളിത് കോൺഗ്രസ്

Tuesday 13 August 2024 12:58 AM IST
s

തിരൂർ : പട്ടികജാതിക്കാർക്ക് സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള നീക്കം ഭരണഘടന വിരുദ്ധമാണെന്ന് ദളിത് കോൺഗ്രസ്‌ ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. കെ.എ പത്മകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ് എ.ഗോപാലകൃഷ്ണൻ, ബ്ലോക്ക് സെക്രട്ടറിമാരായ നൗഷാദ് പരന്നേക്കാട്, രാജേഷ് പരന്നേക്കാട്, മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി എസ്.വിശാലം, ദളിത്‌ കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.പി റീന തുടങ്ങിയവർ സംസാരിച്ചു.
തിരൂർ സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.കെ.എ പത്മകുമാറിനെ ദളിത്‌ കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ് സി.കെ. കുമാരൻ പൊന്നാടയണിച്ച് ആദരിച്ചു.