അഴകായ് 'കൊക്കെ ഡാമ' നിർമ്മിച്ചു വിദ്യാർത്ഥികൾ
Tuesday 13 August 2024 12:59 AM IST
കോട്ടക്കൽ: കൊക്കെ ഡാമ ചെടി വളർത്തലിന്റെ കലാവിരുത് വിദ്യാർത്ഥികൾക്ക് പകർന്നു നൽകുകയാണ് കോട്ടൂർ എ.കെ.എം എച്ച്.എസ്.എസിലെ എൻ.എസ്.എസ് വോളണ്ടിയേഴ്സ്. മണ്ണിനെ പായൽ കൊണ്ട് പൊതിഞ്ഞ് ബോളുകളാക്കി അതിൽ ചെടിവച്ചു പിടിപ്പിച്ച് പൂന്തോട്ടങ്ങൾ അലങ്കരിക്കുന്ന രീതിയാണ് കൊക്കെ ഡാമ. പ്രിൻസിപ്പൽ അലി കടവണ്ടി ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക കെ.കെ. സൈബുന്നീസ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബി.സി. ജിസ്മിത്ത്, വി.പി. അമൻ അയ്യൂബ്, കെ. അബ്സി ഇബ്രാഹിം, എ. അമ്മാർ, ഫാത്തിമ മിൻഹ, കെ. ഷഹാന എന്നിവർ നേതൃത്വം നൽകി.