ഒമ്പത് ജില്ലകളിൽ തീവ്രമഴയ്ക്ക് സാദ്ധ്യത,​ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് ,​ഒമ്പതിടത്ത് യെല്ലോ ,​ സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം

Monday 12 August 2024 10:13 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട,​ ഇടുക്കി,​ മലപ്പുറം ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ,​ കാസർകോട് ജില്ലകളിൽ ഒഴികെ മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ട തീവ്രമഴയ്ക്ക് സാദ്ധ്യതയുണ്ട്. ഇവിടങ്ങളി?​ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,​ കൊല്ലം,​ കോട്ടയം,​ എറണാകുളം,​ തൃശൂർ,​ പാലക്കാട്,​ കോഴിക്കോട്,​ വയനാട്,​ കണ്ണൂർ എന്നീ ഒൻപത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലർട്ട് തുടരും. നാളെ കോട്ടയം. എറണാകുളം,​ തൃശൂർ,​ പാലക്കാട്,​ മലപ്പുറം,​ കോഴിക്കോട്,​വയനാട്,​ കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. മറ്റ് ജില്ലകളിൽ നേരിയതോ മിതമാ?​ നിലയിലോ മഴ പെയ്യുമെന്നും കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു. ഇന്ന് മധ്യ പടിഞ്ഞാറൻ അറബിക്കടലിലും മധ്യ കിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ കാറ്റ് വീശും. ഇത് മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ വീശാനും സാദ്ധ്യതയുണ്ട്.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

2024 ഓഗസ്റ്റ് 12 മുതൽ ആഗസ്റ്റ് 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ (പരമാവധി 50 kmph വരെ) വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.