ഇവർകൂടി മെഡലായിരുന്നെങ്കിൽ

Monday 12 August 2024 10:25 PM IST

പാരീസ് ഒളിമ്പിക്സിൽ 10 മെഡലുകളെന്ന സ്വപ്നവുമായിപ്പോയ ഇന്ത്യൻ സംഘത്തിന് ലഭിച്ചത് ഒരു വെള്ളിയും വെങ്കലവുമടക്കം ആറുമെഡലുകളാണ്. എന്നാൽ ഏഴോളം ഇനങ്ങളിൽ തലനാരിഴയ്ക്കാണ് ഇന്ത്യൻ താരങ്ങൾക്ക് മെഡൽ നഷ്ടമായത്. ഈ നഷ്ടഭാഗ്യങ്ങൾ ഇന്ത്യയെ ദീർഘകാലം ദുഖിപ്പിക്കും. നാലാം സ്ഥാനം ചെറുതല്ലെങ്കിലും ഒന്നുകൂടി പരിശ്രമിച്ചിരുന്നെങ്കിൽ,അൽപ്പം ഭാഗ്യം കൂടിയുണ്ടായിരുന്നെങ്കിൽ വെങ്കലം നേടാമായിരുന്ന അവസരങ്ങളെക്കുറിച്ച്....

1. ലക്ഷ്യ സെൻ

ബാഡ്മിന്റൺ സിംഗിൾസ്

​വി​ക്ട​ർ​ ​അ​ക്സ​ൽ​സ​നെ​തി​രാ​യ​ ​സെ​മി​ ​ഫൈ​ന​ലി​ലും​ ​മ​ലേ​ഷ്യൻ താ​രം​ ​ലീ​ ​സീ​ ​ജി​യ​യ്ക്ക് എതിരായ ലൂസേഴ്സ് ഫൈനലിലും ലീഡ് നേടിയ ശേഷമാണ് ലക്ഷ്യ തോൽവി വഴങ്ങിയത്.ലൂ​സേ​ഴ്സ് ​ഫൈ​ന​ലി​ൽ ​ആ​ദ്യ​ ​ഗെ​യിം​ ​നേ​ടി​യതും ​ല​ക്ഷ്യ​യാണ്. ​അക്സൽസെന്നിനെതിരെ രണ്ട് ഗെയിമിലും ലക്ഷ്യയ്ക്ക് ലീഡുണ്ടായിരുന്നു.

3. 10 മീറ്റർ എയർ റൈഫിൾ

അർജുൻ ബബുത

യോഗ്യതാ റൗണ്ടിൽ ഏഴാം സ്ഥാനക്കാരനായിരുന്ന അർജുൻ ഫൈനലിൽ ഒരു ഘട്ടത്തിൽ രണ്ടാം സ്ഥാനത്തേക്ക് വരെ ഉയർന്നിരുന്നു. 19-ാമത്തെ ഷോട്ടുവരെയും ആദ്യ മൂന്ന് സ്ഥാനത്തായിരുന്ന അർജുന്റെ 20-ാമത്തെ ഷോട്ട് 9.5 പോയിന്റിൽ ഒതുങ്ങിയതോടെ നാലാം സ്ഥാനത്തായി.

3. മ​ഹേ​ശ്വ​രി​ ​ ​-​അ​ന​ന്ത് ​ജീ​ത്

സ്കീറ്റ് ഷൂട്ടിംഗ്

ഷൂ​ട്ടിം​ഗി​ൽ​ ​മി​ക്സ​ഡ് ​സ്കീ​റ്റ് ​ഇ​ന​ത്തി​ൽ​ ​മ​ഹേ​ശ്വ​രി​ ​ചൗ​ഹാ​ൻ​ ​-​അ​ന​ന്ത് ​ജീ​ത് ​സിം​ഗ് ന​രു​ക്ക​ ​സ​ഖ്യ​ത്തി​ന് ​ചൈ​നീ​സ് ​സ​ഖ്യ​ത്തോ​ട് ​വെ​ങ്ക​ല​പ്പോ​രി​ൽ​ ​തോ​ൽ​ക്കേ​ണ്ടി​വ​ന്ന​ത് ​ഒ​രൊ​റ്റ​ ​പോ​യി​ന്റി​നാ​ണ് ​. ചൈ​ന​യു​ടെ​ ​യി​ടിം​ഗ് ​ജി​യാം​ഗ് ​-​ ​ജി​യാ​ൻ​ ​ലി​ൻ​ ​ലി​യു​ ​സ​ഖ്യ​മാ​ണ് ​എ​ട്ട് ​ഷോ​ട്ടു​ക​ൾ​ ​വീ​ത​മു​ള്ള​ ​ആ​റ് ​സി​രീ​സു​ക​ളു​ടെ​ ​മ​ത്സ​ര​ത്തി​ൽ​ 44​-43​ന് ​തോ​ൽ​പ്പി​ച്ച​ത്.​ ​

4. മനു ഭാക്കർ

25 മീറ്റർ എയർ പിസ്റ്റൾ

ഒരു ഒളിമ്പിക്സിൽ മൂന്ന് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കാഡ് മനു ഭാക്കറിന് കപ്പിനും ചുണ്ടിനുമിടയിലാണ് നഷ്ടമായത്. 25 മീറ്റർ പിസ്റ്റളിൽ മൂന്നാം സ്ഥാനത്തിനുള്ള എലിമിനേഷൻ ഷൂട്ടോഫിൽ വെറോണിക്ക മയോറുമായി തോറ്റതോടെയാണ് നാലാം സ്ഥാനത്തായത്. ഷൂട്ടോഫിൽ ആദ്യം ലീഡ് മനുവിനായിരുന്നു.

5. ധിരാജ് - അങ്കിത

ആർച്ചറി മിക്സഡ് ടീം

മികച്ച പ്രകടനത്തിലൂടെ സെമിയിലെത്തിയ ധിരാജ് ബൊമ്മദേവരയും അങ്കിത ഭഗതും അടങ്ങുന്ന ആർച്ചറി മിക്സഡ് ഡബിൾസ് ടീം അവിടെ ദക്ഷിണ കൊറിയയോടും വെങ്കലമെഡലിനായുള്ള പ്ളേഓഫിൽ അമേരിക്കയോടും 2-6ന് തോൽക്കുകയായിരുന്നു.

6. നിഷാന്ത് ദേവ്

ബോക്സിംഗ്

പു​രു​ഷ​ ​ബോ​ക്സിം​ഗ് 71​ ​കി​ലോ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ ​നി​ഷാ​ന്ത് ​ദേ​വാണ് ​ക്വാ​ർ​ട്ട​ർ​ ​ഫൈ​ന​ലിൽമെ​ക്സി​ക്ക​ൻ​ ​താ​രം​ ​മാ​ർ​ക്കോ​ ​അ​ല​ൻ​സോ​ ​വെ​ർ​ദെ​ ​അ​ൽ​വാ​രേ​സി​നെതിരെ മൂ​ന്ന് ​റൗ​ണ്ട് ​പോ​രാ​ട്ട​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​സ​മ​യ​വും​ ​മി​ക​ച്ചു​നി​ന്ന​ത് ​. എന്നാൽ ​ ​അ​മ്പ​യ​ർ​മാ​ർ​ 4​-1​ ​എ​ന്ന​ ​സ്കോ​റി​ന് ​മെ​ക്സി​ക്ക​ൻ​ ​താ​ര​ത്തെ​ ​വി​ജ​യി​യാ​യി​ ​പ്ര​ഖ്യാ​പി​ച്ചു.

7. മീരാഭായ് ചാനു

വെയ്റ്റ് ലിഫ്റ്റിംഗ്

ഒരൊറ്റക്കിലോ കൂടി ഉയർത്താൻ കഴിഞ്ഞെങ്കിൽ ടോക്യോയിലെ വെള്ളിമെഡൽ ജേതാവ് മീരാഭായ് ചാനുവിന് പാരീസിൽ വെങ്കലം കിട്ടിയേനേ. ഒരു ഘട്ടത്തിൽ രണ്ടാം സ്ഥാനത്തായിരുന്ന ചാനു ഉയർത്തിയത് 199 കിലോ. അവസാന ശ്രമത്തിൽ 200 കിലോ ഉയർത്തിയ തായ്‌ലാൻഡ് താരം വെങ്കലം നേടി.