റാങ്കിൽ മുന്നിൽ മദ്രാസ് ഐ.ഐ.ടി: കോഴിക്കോട് എൻ.ഐ.ടിക്കും ഐ.ഐ.എമ്മിനും നേട്ടം

Tuesday 13 August 2024 12:00 AM IST

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇക്കൊല്ലത്തെ ഉന്നതവിദ്യാഭ്യാസ റാങ്കിംഗിൽ മദ്രാസ് ഐ.ഐ.ടി തുടർച്ചയായ അഞ്ചാം വർഷവും ഓവറോൾ വിഭാഗത്തിൽ ഒന്നാം റാങ്ക് നേടി. മാനേജ്‌മെന്റ് വിഭാഗത്തിൽ കോഴിക്കോട് ഐ.ഐ.എമ്മിനും ആർക്കിടെക്‌ചർ വിഭാഗത്തിൽ കോഴിക്കോട് എൻ.ഐ.ടിക്കും മൂന്നാം റാങ്ക് ലഭിച്ചു.

മികച്ച നൂറ് കോളേജുകളിൽ 16 എണ്ണം കേരളത്തിലാണ്. മദ്രാസ് ഐ.ഐ.ടിയാണ് എൻജിനീയറിംഗ് വിഭാഗത്തിലും ഒന്നാമത്. റിസർച്ച് സ്ഥാപനങ്ങളിൽ രണ്ടാം റാങ്കുമുണ്ട്. എൻജിനീയറിംഗ് വിഭാഗത്തിൽ ഡൽഹി, ബോംബെ ഐ.ഐ.ടികൾ രണ്ടും മൂന്നും റാങ്കു നേടി. ഓവറോൾ വിഭാഗത്തിൽ ബാംഗ്ളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് സയൻസ് (ഐ.ഐ.എസ്.സി) രണ്ടാം റാങ്കും ബോംബെ ഐ.ഐ.ടി മൂന്നാം റാങ്കും നേടി. ബാംഗ്ളൂർ ഐ.ഐ.എസ്.സിയാണ് രാജ്യത്തെ മികച്ച സർവകലാശാല. ഡൽഹി ജെ.എൻ.യു, ഡൽഹി ജാമിയ മിലിയ ഇസ്ളാമിയ സർവകലാശാലകൾ രണ്ടും മൂന്നും റാങ്കു നേടി.

കേരളത്തിലെ

16 കോളേജുകൾ

കൊച്ചി രാജഗിരി (20), തിരുവനന്തപുരം യൂണി. കോളേജ് (22), എറണാകുളം സെന്റ് തെരേസാസ് (46), എറണാകുളം സേക്രട്ട് ഹാർട്ട് (48), തിരുവനന്തപുരം ഗവ.വനിത (49), എറണാകുളം മഹാരാജാസ് (53), തൃശൂർ സെന്റ് തോമസ് (57), കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് (61), മാവേലിക്കര ബിഷപ്പ് മൂർ (62), തിരുവനന്തപുരം മാർ ഇവാനിയോസ് (66), ചങ്ങനാശ്ശേരി എസ്.ബി (69),കോതമംഗലം മാർ അത്തനേഷ്യസ് (74), വിമല തൃശൂർ(80), പാലക്കാട് വിക‌്‌ടോറിയ (84), സെന്റ് ജോസഫ്‌സ് , തൃശൂർ(85), കോട്ടയം സി.എം.എസ് (92).

മികച്ച കോളേജുകൾ: 1.ഹിന്ദു കോളേജ് ഡൽഹി,2, മിറാണ്ടാ കോളേജ് ഡൽഹി, 3. സെന്റ് സ്റ്റീഫൻസ് കോളേജ് ഡൽഹി

ഒാവറോൾ വിഭാഗം: കേരള സർവകലാശാല (38), കുസാറ്റ് (51), എൻ.ഐ.ടി കോഴിക്കോട്(54), എം.ജി(67), അമൃത വിശ്വാപീഠം, കോയമ്പത്തൂർ(18)

എൻജിനീയറിംഗ് വിഭാഗം: കോഴിക്കോട് എൻ.ഐ.ടി (25), തിരുവനന്തപുരം സവീത ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ ആന്റ് ടെക്‌നിക്കൽ സയൻസ് (51), പാലക്കാട് ഐ. ഐ.ടി (64)

 ആർക്കിടെക്‌ചർ ആന്റ് പ്ളാനിംഗ്: സി.ഇ.ടി തിരുവനന്തപുരം(18).

 മെഡി. വിഭാഗം: ഡൽഹി എയിംസ് (1), ചണ്ഡിഗഡ് പി.ജി മെഡിക്കൽ എജ്യൂക്കേഷൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (2), ക്രിസ്‌ത്യൻ മെഡിക്കൽ കോളേജ്, വെല്ലൂർ (3), തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് (13), തിരുവനന്തപുരം മെഡി. കോളേജ്(42),

 ദന്തൽ: തിരുവനന്തപുരം ഗവ. ദന്തൽ കോളേജ്(21),

 നിയമം: എൻ.യു.എ.എൽ.എസ് കൊച്ചി(38)

 അഗ്രികൾച്ചറൽ: തൃശൂർ കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി(16), കൊച്ചി കേരള ഫിഷറീസ് ആന്റ് ഒാഷ്യൻ സ്റ്റഡീസ് യൂണിവേഴ്സിറ്റി(30)

 സ്റ്റേറ്റ് പബ്ളിക് യൂണിവേഴ്സിറ്റി: കേരള യൂണിവേഴ്‌സിറ്റി(9), കുസാറ്റ്(10), എം.ജി(11), കലിക്കറ്റ്(43)