സി.ഐ.ടി.യു റെയിൽവെ സ്റ്റേഷൻ മാർച്ച്
Tuesday 13 August 2024 1:38 AM IST
പത്തനംതിട്ട : കേന്ദ്ര റയിൽവെ മന്ത്രാലയം കേരളത്തോട് അവഗണന കാട്ടുന്നുവെന്നും പാലക്കാട് ഡിവിഷൻ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ച് സി.ഐ.ടി.യു സംസ്ഥാന വ്യാപകമായി റെയിൽവെ സ്റ്റേഷനുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. 14ന് തിരുവല്ല റെയിൽവെ സ്റ്റേഷനിലേക്ക് നടക്കുന്ന മാർച്ച് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്യും. മാർച്ച് തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിൽ നിന്ന് രാവിലെ 10.30 ആരംഭിക്കുമെന്ന് ജില്ലാ പ്രസിഡന്റ് എസ്.ഹരിദാസ്, സെക്രട്ടറി പി.ബി.ഹർഷകുമാർ എന്നിവർ അറിയിച്ചു.