കെഎസ്ആർടിസി ബസിൽ വനിതാ കണ്ടക്ടർക്ക് നേരെ അതിക്രമം; 75കാരനെ ഓടിച്ചിട്ട് പിടിച്ച് യാത്രക്കാർ
Tuesday 13 August 2024 3:44 PM IST
പത്തനംതിട്ട: കെഎസ്ആർടിസി ബസിനുള്ളിൽ വനിതാ കണ്ടക്ടർക്ക് നേരെ അതിക്രമം. ഇലന്തൂർ സ്വദേശി കോശിയാണ് (75) അതിക്രമം നടത്തിയത്. യാത്രക്കാർ ചോദ്യം ചെയ്തതോടെ ഇയാൾ ഓടുന്ന ബസിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
പിന്നാലെ യാത്രക്കാരും നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പത്തനംതിട്ടയിലെ ഇലവുംതിട്ടയിലേക്ക് പോയ കെഎസ്ആർടിസി ഓർഡിനറി ബസിൽ ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. കോശി മദ്യലഹരിയിലായിരുന്നുവെന്നാണ് സംശയം. പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.