ജില്ലാ കൺവെൻഷൻ നടത്തി

Wednesday 14 August 2024 12:23 AM IST

പത്തനംതിട്ട : കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ശ്യാമ ശിവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ഗോൾഡ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി ജാക്ക്സൺ ജേക്കബ്, സംസ്ഥാന കമ്മിറ്റി അംഗം ശ്രീജ സത്യൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ശ്രീജിത്ത്.എസ് (പ്രസിഡന്റ്), ഗീതാമോൾ (വൈസ് പ്രസിഡന്റ്), ശ്രീജിത്ത്.പി.വി (സെക്രട്ടറി), അനന്ദു.എ (ജോയിന്റ് സെക്രട്ടറി), അരുൺ.പി (ട്രഷറർ), ബിബിൻ എബ്രഹാം, അജി.യു, ജോബിൻ വെട്ടിക്കാടൻ, ശ്രീജ സത്യൻ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.